ലളിതാംബിക അന്തർജനം

ലളിതാംബിക അന്തർജനം
(1909-1987)
മലയാളത്തിലെ പ്രശസ്ത കഥാകാരി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്ന ഒരു സമുദായത്തിൽ നിന്ന് പ്രതിഭാശക്തികൊണ്ടാണ് ലളിതാംബിക അന്തർജനം സാഹിത്യലോകത്തേക്ക് കടന്നുവന്നത്.
1909 മാർച്ച് 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര കോട്ടവട്ടത്ത് മഠത്തിൽ ജനിച്ചു. കുട്ടിക്കാലത്തുതന്നെ മഹാത്മാഗാന്ധി, ശ്രീനാ രായണഗുരു, സ്വാമി ശിവാനന്ദ സരസ്വതി എന്നിവരെ നേരിൽ കാണാനുള്ള ഭാഗ്യം ലളിതാംബിക അന്തർജനത്തിനുണ്ടായി.
കസവുസാരി ഉപേക്ഷിച്ച് ഖദറുടുക്കാൻ ഇവർ തയാറായത് ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായാണ്. നമ്പൂതിരി സമുദായത്തിലെ കടുത്ത അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു. 1987 ഫെബ്രുവരി 6 ന് അന്തരിച്ചു.
പ്രധാന കൃതികൾ: അഗ്നിസാക്ഷി (നോവൽ). കേരള സാഹിത്യ അക്കാദമി
അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നീ പുരസ്കാരങ്ങൾ അഗ്നിസാക്ഷിക്കു ലഭിച്ചു. തേൻതുള്ളികൾ, ലളിതാഞ്ജലി, ഭാവദീപ്തി, നിശ്ശബ്ദസംഗീതം (കവിതാസമാഹാരങ്ങൾ). ‘ആത്മകഥയ്ക്ക് ഒരാമുഖം’ (ജീവിതസമര ണകൾ), തകർന്ന തലമുറ, ഗ്രാമബാലിക, മൂടുപടത്തിൽ, കണ്ണീരിൻ്റെ പുഞ്ചിരി (ചെറുകഥാസമാഹാരങ്ങൾ). കുട്ടികൾക്കുവേണ്ടിയുള്ള രചന യാണ് ഗോസായി പറഞ്ഞ കഥ. ‘സീത മുതൽ സാവിത്രി വരെ’ പുരാണ കഥാപാത്രപഠനരൂപത്തിലുള്ള ക്യതിയാണ്.