മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി പ്രഭാഷണം തയ്യാറാക്കൽ

August 03, 2025

Back

മാതൃഭാഷ:

നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി

5. ‘ഭാവിയെക്കുറിച്ചുള്ള ഭയത്തിൻ്റെ തത്രപ്പാടിൽ നമ്മുടെ ഭാഷ മനസ്സിൽനിന്ന് മാഞ്ഞുപോവുകയാണ്.

പ്രകാശ് രാജ്

മുകളിൽ നൽകിയ സൂചനയും പാഠഭാഗവും മാത്യഭാഷയോടുള്ള വർത്തമാനകാല സമൂഹത്തിൻ്റെ സമീപനവും വിമർശനാ ത്മകമായി വിലയിരുത്തി ‘മാത്യഭാഷ നമ്മുടെ വേര്’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.

ബഹുമാന്യരേ,

അമ്മേ എന്ന് നമ്മൾ ആദ്യമായി വിളിച്ച ഭാഷയാണ് നമ്മുടെ മാത്യഭാഷയായ മലയാളം മുത്തശ്ശി കഥകൾ പറഞ്ഞു തന്നതും അറിവിന്റെ ആദ്യപാഠങ്ങൾ നാം പഠിച്ചതും മാത്യഭാഷയായ മലയാളത്തി ലാണ്. ഭാവനയുടെ ലോകത്ത് വിഹരി ക്കാൻ സഹായിച്ചതും നമ്മുടെ വിചാരങ്ങ ൾക്കും സ്വപ്‌നങ്ങൾക്കും ജന്മം നൽകി യതും മാതൃഭാഷയായ മലയാളമാണ്. അവകാശങ്ങൾക്കുവേണ്ടി പൊരുതു ന്നതിന് ആയുധമായതും മലയാളമാണ്. എന്നാൽ ഇതെല്ലാം വിസ്മരിച്ച് പാശ്ചാത്യസംസ്‌കാരത്തെയും ഇംഗ്ലീഷ് ഭാഷയെയും അനുകരിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് മലയാളികൾ.

മാത്യഭാഷയിലാണ് നമ്മുടെ സംസ്‌കാര ത്തിൻ്റെ വേരുകൾ എന്നതു മറന്നു കൊണ്ടാണ് മറ്റു ഭാഷകളുടെ പിന്നാലെ നാം പോകുന്നത്. മാത്യ ഭാഷയിൽ നിന്ന് അകലുന്നതോടെ നാം നമ്മുടെ സംസ്ക്കാരം മറന്നവരാകുകയും മറ്റൊരു സംസ്‌കാരത്തിൻ്റെ ഭാഗമായി മാറുകയും ചെയ്യും.

ഭാവിയെക്കുറിച്ചുള്ള ഭയത്തിന്റെ തത്രപ്പാടിൽ നമ്മുടെ ഭാഷ മനസ്സിൽ നിന്ന് മാഞ്ഞു പോകുകയാണ് എന്ന് പ്രകാശ് രാജ് വിലപിക്കുന്നത് സത്യമാണെന്നു പറയേണ്ടി വരും. അതിജീവിക്കാനുള്ള ഓട്ടത്തിനിടയിൽ മാത്യഭാഷയോ സംസ്ക‌ാ രമോ ഒന്നും നമ്മുടെ പരിഗണനയിൽ വരുന്നില്ല. ലോകത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് പോയി ജീവിക്കാൻ ഒരുങ്ങുന്നവ ർക്ക് മാത്യഭാഷയെ പരിഗണിക്കാനാവാതെ വരുന്നു എന്നത് സത്യമാണ്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും മാത്യഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

നമ്മുടെ ഉള്ളിലൂടെ ഒഴുകുന്ന ജീവനദി യാണ് മാത്യഭാഷ എന്ന് പ്രകാശ് രാജ് ഓർമിപ്പിക്കുന്നു. ആ ജീവനദിയുടെ ഒഴുക്ക് നിന്നാൽ നമ്മുടെ ഉള്ള വരണ്ടുണ ങ്ങിപ്പോകും. വലിയൊരു സംസ്ക‌ാര ലോകമാണ് അങ്ങനെ നമുക്ക് നഷ്‌ടമാ കുന്നത് എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ജീവിതത്തിൽ ചില കാര്യങ്ങൾ നമുക്ക് മാറ്റാൻ കഴിയും. ചിലതാകട്ടെ ഒരു കാരണവശാലും മാറ്റാൻ കഴിയില്ല. അങ്ങനെയൊന്നാണ് മാത്യഭാഷ അങ്ങനെ ആരെങ്കിലും ചെയ്‌താൽ പെറ്റമ്മയെ മാറ്റുന്നതുപോലെയാകും അത് എന്ന് പ്രകാശ് രാജ് ഓർമിപ്പിക്കുന്നുണ്ട്.

നമ്മുടെ വേരുകൾ ഉണങ്ങാതെ നോക്കുന്ന സംസ്‌കാരത്തിൻ്റെ നദിയാണ് മാത്യഭാഷ. ‘മർത്യനു പെറ്റമ്മ തൻ ഭാഷതാൻ’ എന്ന വള്ളത്തോളിൻ്റെ വരികൾ മറ്റുള്ള ഭാഷക ളെല്ലാം കേവലം പോറ്റമ്മ മാത്രമാണ് എന്ന് ഓർമിപ്പിക്കുന്നതാണ്.

ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമല്ല ഭാഷ. ഒരു സംസ്കാരത്തിന്റെ പ്രകാശം ഭാഷയിലുണ്ട്. മാത്യഭാഷയെ മാറ്റി നിർത്തുമ്പോൾ സംസ്‌കാരത്തിൻ്റെ ആകാശമാണ് നമുക്ക് നഷ്ടമാകുന്നത് എന്നോർക്കുക. നമ്മുടെ വേരുകൾ ഉണങ്ങാതെ കാത്തുസൂക്ഷിക്കുന്നത് മാത്യഭാഷയാണ്.’ ഇതു തിരിച്ചറിയാ ത്തവരാണ് മാതൃഭാഷയെ ഒഴിവാക്കാൻ ശ്രമിക്കുന്നത്. വിദേശത്ത് ജോലി തേടിപ്പോ കുന്നവർ എന്തിന് മാത്യഭാഷ പഠിക്കണം എന്ന് ചോദിക്കുന്നവരുണ്ട്. അവർ മനസ്സിലാക്കാത്ത കാര്യം മാത്യഭാഷയാണ് നമ്മെ കൂടുതൽ ശക്തരാക്കുന്നത് എന്നതാണ്.

നന്ദി ! നമസ്കാരം