മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവൻ നദി Part 2

August 03, 2025

Back

മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി

പാഠപുസ്തകത്തിലെ ചോദ്യോത്തരങ്ങൾ

3.എൻ്റെ  മാതൃഭാഷ കന്നടയാണ്. അത്  പഠിക്കുകതന്നെ വേണമോ എന്ന ചോദ്യം എൻ്റെ ജീവിതത്തിൽ വന്നതേയില്ല. മുട്ടുകാലിൽ നടക്കുന്നതുപോലെ സ്വാഭാവികമായി, സരളമായി ഞാനതു പഠിച്ചു.” “എൻ്റെ മാത്യഭാഷ നല്ലവണ്ണം പഠിച്ചതുകൊണ്ടുതന്നെയാണ് മറ്റു ഭാഷകൾ വളരെ എളുപ്പം പഠിക്കാൻ എനിക്കു കഴിഞ്ഞത്.” ലേഖകന്റെ ഈ അഭിപ്രായങ്ങളോട് നിങ്ങൾ യോജിക്കുന്നു ണ്ടോ? പ്രതികരിക്കുക.

Answer

അമ്മയുടെ മുലപ്പാൽ കുട്ടിയുടെ ആരോഗ്യത്തിന് എത്രമാത്രം അനിവാര്യമാണോ അതുപോലെയാണ് മാത്യഭാഷയും. ലേഖകൻ്റെ മാത്യഭാഷ കന്നഡയാണ്. അത് പഠിക്കണമോ എന്ന ചോദ്യം തന്റെ ജീവിതത്തിൽ വന്നിട്ടേയില്ല എന്ന് അദ്ദേഹം എഴുതുന്നു. ഒരു കുഞ്ഞ് മുട്ടുകാലിൽ നടക്കുന്നതുപോലെ സ്വാഭാവികമായി സ്വായത്തമാക്കേണ്ട ഒന്നാണത്. മുട്ടിലിഴയാൻ കുഞ്ഞിനെ ആരും പഠിപ്പിക്കേണ്ടതില്ല. അതുപോലെയാണ് ഓരോരുത്തർക്കും മാത്യഭാഷ. ഏതൊരുവനും ആദ്യം വശമാക്കുന്ന ഭാഷയാണത്. മാത്യഭാഷ നല്ലതുപോലെ അറിയുന്ന വ്യക്തിക്ക് മറ്റു ഭാഷകൾ വളരെ എളുപ്പം പഠിക്കാൻ കഴിയും എന്ന് ലേഖകൻ പറയു ന്നുണ്ട്. ജോലിക്കുവേണ്ടിയും മറ്റുനാടുകളിൽ ജീവിക്കുന്ന തിനും അന്യഭാഷകൾ പഠിക്കേണ്ടിവരും. പക്ഷേ മാത്യഭാഷയെ മാറ്റിനിർത്തിക്കൊണ്ടാവരുത് മറ്റു ഭാഷകൾ പഠിക്കുന്നത്. മാത്യ ഭാഷയിൽ തുടങ്ങി മറ്റു ഭാഷകളിലേക്ക് വ്യാപിക്കുന്നതാകണം നമ്മുടെ ഭാഷാസമീപനം എന്നതാണ് പ്രകാശ് രാജ് അവത രിപ്പിക്കുന്ന ചിന്ത. അതുകൊണ്ട് പ്രകാശ് രാജിന്റെ അഭിപ്രായങ്ങളോട് യോജിക്കാൻ കഴിയും.

4.അധിനിവേശസംവിധാനം എന്താണ് ഞങ്ങളെപ്പോലുള്ള കെനിയൻ കുട്ടികളിൽ ചെയ്‌തത്? ഒരുവശത്ത് ഞങ്ങളുടെ ഭാഷകളെയും അവയുടെ സാഹിത്യത്തെ യും ക്രമാനുഗതമായി അടിച്ചമർത്തുകയും മറുവശത്ത് ആംഗലേയത്തെയും അതിൻ്റെ സാഹിത്യത്തെയും ആകാശത്തോളം ഉയർത്തുകയും ചെയ്‌തതിൻ്റെ പ്രത്യാഘാ തം വലുതായിരുന്നു.

മനസ്സുകളുടെ അപകോളനീകരണം

(ഗൂഗി വാ തിഓംഗോ)

ബ്രിട്ടീഷുകാർ നമ്മുടെ നാടിനുമേൽ ആധിപത്യം സ്ഥാപിക്കാൻ ഉപയോഗിച്ചി രുന്ന ആയുധം അവരുടെ ഭാഷയായിരുന്നു മനുഷ്യൻ ഏതു ഭാഷയാണ് സംസാരിക്കു ന്നത് ആ നാടിൻ്റെ ആളായി മാറും എന്ന സത്യം അവർക്ക് നന്നായി അറിയാമായി രുന്നു (പ്രകാശ് രാജ്)

Answer

അധിനിവേശം രാഷ്ട്രത്തിൻ്റെ പരമാധികാരത്തെ മാത്രമല്ല ഭാഷ, സംസ്‌കാരം, സാഹിത്യം, പാരമ്പര്യം, ജീവിതരീതി തുടങ്ങിയവ യെക്കൂടി കീഴടക്കും എന്ന അഭിപ്രായമാണ് രണ്ട് എഴുത്തുകാരും പങ്കുവയ്ക്കുന്നത്. ബ്രിട്ടീഷുകാർ കെനിയയെ തങ്ങളുടെ അധീനതയിലാക്കിയപ്പോൾ കെനിയൻ സംസ്‌കാരത്തിനും ഭാഷയ്ക്കും പകരം ഇംഗ്ലീഷ് ഭാഷയെയും സംസ്‌കാരത്തെയും സാഹിത്യത്തെയും ഉയർത്തിപ്പിടിച്ചു. ജനിച്ചനാൾമുതൽ ഒരു ജനത കേട്ടുവളർന്ന ഭാഷയെയും അവരുടെ സാഹിത്യത്തെയും ക്രമാനുഗതമായി അടിച്ചമർത്തിക്കൊണ്ടായിരുന്നു ഇത്. സ്വന്തം സംസ്ക്കാരത്തിൽനിന്നും അനുഭവങ്ങളിൽനിന്നും ഒരു ജനതയെ പുറത്താക്കുകയാണ് അധിനിവേശ ശക്തികൾ ചെയ്ത‌ത്. ബ്രിട്ടീഷുകാർ നമ്മുടെ നാടിനുമേൽ ആധിപത്യം സ്‌ഥാപിക്കാൻ ഉപയോഗിച്ച ആയുധമാണ് ഇംഗ്ലീഷ് ഭാഷ എന്നാണ് പ്രകാശ് രാജ് നിരീക്ഷിക്കുന്നത്.

മനുഷ്യൻ ഏതുഭാഷയാണോ സംസാരിക്കുന്നത് ആ നാടിൻ്റെ ആളായി മാറും എന്ന സത്യം മനസ്സിലാക്കിയാണ് മാത്യഭാഷയ്ക്കുമേൽ അധിനിവേശശക്തി കൾ കടന്നുകയറ്റം നടത്തിയത്. ഇതിലൂടെ മാത്യഭാഷയിൽ നിന്നും സംസ്‌കാരത്തിൽ നിന്നും നമ്മളെ അകറ്റുവാൻ അവർക്കു കഴിഞ്ഞു. മാത്യഭാഷയെ മറന്നുകൊണ്ട് ഇംഗ്ലീഷിൻ്റെ പിന്നാലെ പോകുമ്പോൾ നമുക്ക് നഷ്‌ടപ്പെടുന്നത് നമ്മുടെ സംസ്‌കാരമാണ് എന്നാണ് രണ്ട് എഴുത്തുകാരും പറയുന്നത്.

continue