ഒമ്പതാം ക്ലാസ് മാതൃക ചോദ്യോത്തരങ്ങൾ

July 30, 2025

കേരള പാഠാവലി

 ഒമ്പതാം ക്ലാസ് മാതൃകാ ചോദ്യോത്തരങ്ങൾ

11.സമസ്തപദങ്ങൾ ക്രമീകരിച്ചെഴുതാം

ന്റെ, ഓട്, ആൽ, എ, കൽ, കുറിച്ചുള്ള, ആയ, ഇൽ, തുടങ്ങിയ ഇടനിലകൾ ചേർത്ത് വിഗ്രഹിച്ചെഴുതി നോക്കൂ. ഇത്തര ത്തിൽ പദങ്ങൾ ചേർത്തുപയോഗി ക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?

12. “അഞ്ചോ ആറോ കൊല്ലങ്ങൾക്ക് മുമ്പ്, തൻ്റെ മക്കൾ അമ്മേ അമ്മേ എന്ന് എത്ര തവണ വിളിച്ചിരുന്നു! അന്ന് അവർ തന്നെ ഉപേക്ഷിച്ചു പുറംരാജ്യങ്ങളിലേക്കു പോയ്ക്കഴിഞ്ഞിരുന്നില്ല. അന്ന് താനും സ്നേഹിക്കപ്പെട്ടവളായിരുന്നു” പണ്ടൊരി ക്കൽ താൻ തലവേദനിച്ചു കിടന്നപ്പോൾ പത്തുവയസ്സായ മകൻ അവൻ്റെ ചെറിയ കൈത്തലം തന്റെ നെറ്റിമേൽ വച്ചു ചോദിച്ചു

“അമ്മയ്ക്കു വേദനിക്കുന്നുണ്ടോ?” അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവനും എത്രവേഗത്തിൽ മറ്റൊരാളായി

ത്തീർന്നിരിക്കുന്നു! അവനെ കണ്ടിട്ടു തന്നെ എത്ര കൊല്ലങ്ങളായി ! കണ്ടാൽ തനിക്കു തിരിച്ചറിയുമോ?” കഥയിലെ ഈ മുഹൂർത്തങ്ങൾ വർത്തമാനകാലസമൂഹം അഭിമുഖീകരിക്കുന്ന എന്തെല്ലാം പ്രശ്‌നങ്ങളാണ് അവതരിപ്പിക്കുന്നത് ? ചർച്ചചെയ്യുക ?

Answers

11.മനുഷ്യശക്തി -മനുഷ്യൻ്റെ ശക്തി

ഹൃദയതാളം – ഹൃദയത്തിൻ്റെ താളം

ആവിവണ്ടി – ആവിയാൽ ഓടുന്ന വണ്ടി

കേരളസമൂഹം – കേരളത്തിലെ സമൂഹം

ലോകബോധം – ലോകത്തെക്കുറിച്ചുള്ള ബോധം

ജീവിതസമീപനം – ജീവിതത്തെക്കുറിച്ചുള്ള സമീപനം

സാന്ദ്രമുദ്രകൾ – സാന്ദ്രമായ മുദ്രകൾ

മാനവികതാബോധം – മാനവികതയെ സംബന്ധിച്ച

പുരോഗമനോന്മുഖം – പുരോഗമനത്തോട് ഉന്മുഖം ആയിരിക്കുന്നത്

പ്രേരണാശക്തി – പ്രേരണയുടെ ശക്തി

ജീവിതമഹത്വം – ജീവിതത്തിൻ്റെ മഹത്വം

ദൗതികസൗകര്യങ്ങൾ – ഭൗതികമായ സൗകര്യങ്ങൾ

മഹാവിപിനം –  മഹത്തായ വിപിനം

ഇങ്ങനെ പദങ്ങൾ പ്രയോഗിക്കുന്നത് കൊണ്ട് വാക്യങ്ങൾ ചുരുക്കിപ്പറയു ന്നതിനും ഉച്ചാരണം സുഗമമാക്കുന്നതിനും, ഭാഷയുടെ ഓജസ്സ് നിലനിർത്തുന്നതിനും കാവ്യാത്മകമായി പ്രയോഗിക്കുന്നതിനും സാധിക്കുന്നു.

12.വിദ്യാഭ്യാസം കൊണ്ടും ഔന്നത്യം കൊണ്ടും വളരെ പുരോഗതി പ്രാപിച്ച സമൂഹമാണ് നമ്മുടേത്. കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബവ്യവസ്ഥ‌ിതിയിലേക്കു കടന്നു വന്ന സമൂഹത്തിൻ്റെ മാറ്റങ്ങളാണ് ഇതെല്ലാം.വാർദ്ധക്യത്തിലെ ഒറ്റപ്പെടലും, നഷ്ടപ്പെടുന്ന സ്നേഹവും തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കു പറക്കുന്ന മക്കൾ നൽകുന്ന പരിഗണന ഇല്ലായ്മയും നഷ്ടപെടുന്ന സ്നേഹത്തിൻ്റെ തീവ്രതയെ അടയാളപ്പെടു ത്തുന്നുണ്ട്. അമ്മമാർ മാത്രം അനുഭവിക്കുന്ന വേദനകളെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവുകളായി മാധവിക്കുട്ടി തന്റെ അമ്മ കഥാപത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു.നഷ്ട മാകുന്ന സ്നേഹം തേടുന്ന കഥകളാണ് മാധവിക്കുട്ടി യുടേത്.പരാതികളും, പരിഭവങ്ങളും ഇല്ലാത്ത സ്നേഹമാണ് അമ്മമാരുടേത്. തൻ്റെ മക്കൾ അനാഥാലയത്തിൽ ഉപേക്ഷിച്ചാലും കൂട്ടായി ഇല്ലെങ്കിലും മക്കളെകുറ്റം പറയാൻ അമ്മയുടെ സ്നേഹം അനുവദിക്കില്ല എന്ന സത്യം കൂടി അവതരിപ്പിക്കുകയാണ് മാധവിക്കുട്ടി തന്റെ അമ്മക്കഥ കളിലൂടെ.വർത്തമാനകാല സമൂഹം ഇന്ന് നിരന്തരം നേരി ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് ഒറ്റപ്പെടലും വാർദ്ധക്യത്തിലെ ഏകാന്തതയും. എല്ലാക്കാലത്തും സ്നേഹത്തിനും പരിഗണനയ്ക്കും ഒരേ മൂല്യമാണ് എന്ന് തെളിയിക്കുകയാണ് എഴുത്തുകാരി തൻ്റെ കൃതികളുടെ പുനർ വായനകളിലൂടെ.

Category: Class 9Malayalam