മണ്ണിന്റെ കിനാവുകൾ പാഠപുസ്‌തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

July 29, 2025

ഇത്തിരി പൂവേ കുരുന്നു പൂവേ

മണ്ണിന്റെ കിനാവുകൾ

പാഠപുസ്‌തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

1. ഈണത്തിൽ താളത്തിൽ

ആദ്യം എല്ലാവരും ഈ കവിത മൗനമായി ഒന്നോ രണ്ടോ തവണ വായിക്കൂ. ഇനി ചെറിയ ഗ്രൂപ്പുകളായി കവിതയ്ക്കു ചേരുന്ന ഈണത്തിൽ പൊലി അവതരിപ്പിക്കൂ. ഒരു ഗ്രൂപ്പിൻ്റെ അവതരണം മറ്റു ഗ്രൂപ്പുകൾ ശ്രദ്ധിച്ച് വിലയിരുത്തുമല്ലോ.

2. പൂക്കളെ പരിചയപ്പെടാം കവിതയിൽ ഏതെല്ലാം പൂക്കളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്? അവയുടെ ചിത്രം പാഠപുസ്തകത്തിൽ നൽകിയിട്ടുണ്ട്. നിറംനൽകി ഭംഗിയാക്കു.

3. നമുക്കും പൂക്കളാകാം

പൂക്കളുടെ പേരുള്ള ഗ്രൂപ്പുകളായി മാറു. നിങ്ങൾക്ക് ലഭിച്ച പൂവിനെക്കുറിച്ച് കവിതയിൽ പറഞ്ഞിട്ടുള്ള വരികൾ കണ്ടെത്തി അവതരിപ്പിക്കൂ. അവയുടെ സവിശേഷതകളും അവതരണത്തിൽ ഉൾപ്പെടുത്തുമല്ലോ.

ഗ്രൂപ്പ് ജമന്തി

ഔഷധമാണ് ജമന്തി – സന്ധ്യ നെഞ്ചത്തെടുത്തു ലാളിച്ചത്തിൻ  വെള്ളയും മഞ്ഞയും നിറങ്ങളിലാണ് സാധാരണ ഞങ്ങളെ കാണാറുള്ളത്. ഞങ്ങൾക്ക് നല്ല മണമുണ്ട്. മാല കെട്ടാനും ഓണപ്പൂക്കളത്തിലുമെല്ലാം ഞങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

ഗ്രൂപ്പ് മുക്കുറ്റി

മുക്കുറ്റി – പൊൻവെയിലിൽ കുരുത്ത മുക്കുറ്റികൾ.നക്ഷത്രം പോലുള്ള കുഞ്ഞുമഞ്ഞപ്പൂക്ക ളുമായി മുറ്റത്തും തൊടിയിലുമൊക്കെ ഞങ്ങൾ ഓണക്കാലത്ത് വിരിഞ്ഞു നിൽക്കും. ദശപുഷ്പങ്ങളിൽ ഒന്നാണ്

കോളാമ്പി –

മഞ്ഞനക്ഷത്രമെന്നപോൽ വേലിയിൽ മഞ്ഞണിഞ്ഞു വിരിഞ്ഞ കോളാമ്പികൾ

ഗ്രൂപ്പ് കോളാമ്പി: പുന്തോട്ടങ്ങളിലും പാതയോരങ്ങളിലുമുണ്ട്

തുമ്പ –

പൂനിലാവ് ഗ്രൂഖ് തുമ്പ നുകരന്ന പൂത്തുമ്പകൾ

നാട്ടിൻപുറങ്ങളിലെല്ലാം സാധാരണയായി ഞങ്ങളെ കാണാം. ഓണപ്പൂക്കളത്തിൽ ഏറ്റവും പ്രാധാന്യം ഞങ്ങൾക്കാണ്.  പൊൻചിരി തുകിനിൽക്കുന്ന ഞങ്ങളെ നിങ്ങൾ കണ്ടിട്ടില്ലേ. എല്ലാ ദിവസവും ഞങ്ങൾ പൂക്കും ചില്ലകളുടെ അറ്റത്ത് കുലകളായാണ് ഞങ്ങൾ ഉണ്ടാകുന്നു.

Category: Class 5Malayalam