മണ്ണിന്റെ കിനാവുകൾ

കേരളപാഠാവലി
യൂണിറ്റ് – 1
ഇത്തിരിപ്പൂവേ കുരുന്നുപൂവേ…
മണ്ണിൻ്റെ കിനാവുകളെക്കുറിച്ച് പി. മധുസൂദനൻ എഴുതിയ കവിത നമുക്ക് പരിചയപ്പെടാം
പാഠം 1
മക്കളാണ് പൂക്കൾ ,അമ്മമാർ മക്കളെക്കുറിച്ച് സ്വപ്നം കാണുന്നതുമാണ്ട മണ്ണും മക്കളെക്കുറിച്ച് കിനാവുകൾ കാണുന്നു
മണ്ണിന്റെ കിനാവുകൾ
പി. മധുസൂദനൻ
പൂക്കളും കായ്കളും നിറഞ്ഞ മരങ്ങളും കുഞ്ഞുചെടികളും ഫലസമൃദ്ധമായ പാടങ്ങളും പച്ചപ്പു നിറഞ്ഞ കുന്നുകളും തെളിനീരൊഴുകുന്ന പുഴകളും പുപോലെ പെയ്യുന്ന മഴയും ഇളവെയിലും മഞ്ഞും. ഇതെല്ലാം നിറഞ്ഞതാണ് മണ്ണ്. മണ്ണിൻ്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഈ കവിതയിലുള്ളത്.
കവിതയുടെ ആശയം
പൊൻവെയിലിൽ മുളച്ച മുക്കുറ്റികൾ, പുനിലാവ് ആസ്വദിച്ച് പൂചൂടി നിൽക്കുന്ന തുമ്പകൾ, സന്ധ്യാസമയത്തെ ആകാശത്തിൻ്റെ ചുവപ്പും മഞ്ഞയും കലർന്ന നിറത്തിൻ്റെ ചന്തം മുഴുവൻ പകർന്നുകിട്ടിയ ജമന്തികൾ.
ഇവയാണ് മണ്ണിൻ്റെ കിനാവുകളായി കവി കവിതയുടെ ആദ്യവരികളിൽ അവതരിപ്പിക്കുന്നത്.
മനക്ഷത്രമെന്നപോലെ വേലിയിൽ പടർന്ന് മഞ്ഞണിഞ്ഞ് വിരിഞ്ഞു നിൽക്കുകയാണ് കോളാമ്പികൾ കാറ്റി സുഗന്ധം നൽകി പനിനീർപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നു.
രാത്രിയിൽ വിരിയുന്ന കുരുക്കു ത്തിമുല്ലകൾ, രാജമുദ്രയ ണിഞ്ഞപോലെ ശോഭിക്കുന്ന കൃഷ്‌ണകിരിടം, ഭൂമി ചാരത്തിയ കുങ്കുമപ്പൊട്ടുപോലെ മനോഹരമായ വാടാമുല്ലപൂക്കൾ എന്നിവയും മണ്ണിൻ്റെ കിനാവുകളാണ്.
ഇങ്ങനെ ധാരാളം പൂക്കൾ ഭൂമിയുടെ മക്കളായി നിത്യവും പിറക്കുന്നു നിലാകാശം കണ്ണുകളിലുള്ളവർ, വെള്ളത്തുള്ളിക ൾകൊണ്ട് മാലയണിയുന്നവർ എതു ചൂടിലും വാടാതെ നിൽക്കുന്നവർ, എത് ഇരുട്ടിലും പുഞ്ചിരിക്കുന്നവർ ഇങ്ങനെ യുള്ള ഈ പൂക്കൾ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. പ്രേമവും പ്രതീക്ഷയും നൽകുന്നു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാതൃക നൽകുന്നു. ശുഭാ പതിവിശ്വാസത്തോടെ മുന്നോട്ടു പോകാനുള്ള കരുത്തും ഊർജവും പ്രദാനം ചെയ്യുന്നു.