പൊതുവിജ്ഞാനം General Knowledge Part 3

July 23, 2025

General Knowledge

Part 3

വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പൊതു വിജ്ഞാനത്തിന്റെ ചോദ്യോത്തരങ്ങൾ

തൈറോക്സിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏതാണ്?

ഗോയിറ്റർ

പെർട്ടൂസിസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?

വില്ലൻചുമ

ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം?പാർക്കിൻസൺസ് രോഗം

സമാധാനത്തിൻ്റെ വൃക്ഷം എന്നറിയപ്പെടുന്നത്?

ഒലിവ്

ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന നൃത്തരൂപം ഏതാണ്?

ഒഡീസി

ഓക്സിജൻ്റെ അഭാവം മൂലം ശരീര കലകൾക്ക് ഉണ്ടാകുന്ന രോഗം ഏതാണ്?

അനോക്സിയ

ടിഷ്യുകൾച്ചറിൻ്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ആരാണ്?

ഹേബർ ലാൻഡ്

ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം?

ഭരതനാട്യം

ഹിസ്റ്ററി ഓഫ് അനിമൽസ് എന്ന കൃതി രചിച്ചത് ആരാണ്?

അരിസ്റ്റോട്ടിൽ

ജ്വാലാമുഖി ഏത് വിളയുടെ അത്യുല്പാദന വിത്തിനമാണ്?

മുളക്

ബോൺ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ്?

ജർമ്മനി

സാമ്പത്തിക കാര്യ സെക്രട്ടറിയായി നിയമിതയാകുകയും സെബി ബോർഡിൽ ചേരാൻ ഒരുങ്ങുകയും ചെയ്യുന്ന ആദ്യ വനിത ആരാണ്?

അനുരാധ താക്കൂർ

യുഎൻ വനിതാ ഫാക്റ്റ് ഷീറ്റ് പ്രകാരം, 2025-ൽ മന്ത്രിതല കാബിനറ്റ് സ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ഉള്ള രാജ്യം ഏത്?

നിക്കരാഗ്വ

2025-ൽ നടക്കുന്ന അടുത്ത ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?

ഇന്ത്യ

അടുത്തിടെ അന്തരിച്ച മുൻ ISRO ശാസ്ത്രജ്ഞനും പ്രശസ്ത തമിഴ് എഴുത്തുകാരനുമായ വ്യക്തി ആരാണ്?

നെല്ലൈ സു. മുത്തു

ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാല ?

പുത്തൂർ സുവോളജിക്കൽ പാർക്ക്

2025 ജൂണിൽ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട ഇറാനിയൻ കവയിത്രി?

പർണിയ അബ്ബാസി

2025 യോഗദിനത്തിൻ്റെ പ്രമേയം?

Yoga for one earth, One health

2025 ൽ ശ്രീലങ്കൻ പാർലമെൻ്റിൽ ആദരിക്കപ്പെട്ട മലയാള ചലച്ചിത്ര നടൻ?

മോഹൻലാൽ