പാഠം 2 ഒരു ദിനാന്തരീക്ഷം

പാഠം 2
ഒരു ദിനാന്തരീക്ഷം
1. പത്രങ്ങളൊട്ടൊട്ടിളകുന്ന വൃക്ഷലതാ ഗണത്തിൻ പഴുതിങ്കലൂടെ ഇളങ്കറുപ്പേന്തിടു മംബരാന്തം കാണുന്നതിങ്ങേപ്പുറമാഴിപോ ലെ ആകാശം എന്ന അർഥത്തിൽ കവിതാ ഭാഗത്ത് പ്രയോഗിച്ചിരിക്കുന്ന പദം ഏത്?
(A) പത്രം
(B) ആഴി
(C) ലത
(D) അംബരം
2. പോക്കുവെയിൽ ഏൽക്കുകയാൽ വിചിത്ര വർണ്ണം വഹിക്കുന്നത് എന്താണ്?
(A) ആകാശം
(B) മേഘം
(C) കുന്ന്
(D) കടൽ
3. സാഹിത്യമഞ്ജരി എന്ന കൃതിയുടെ രചയി താവ് ആര്?
(A) വള്ളത്തോൾ
(B) കുമാരനാശാൻ
(സി) ഉള്ളൂർ
(D) പൂന്താനം
4. സാഹിത്യമഞ്ജരി എത്ര ഭാഗങ്ങളാണുള്ളത്?
(എ) 13
(ബി) 11
(സി) 9
(ഡി) 12
5. വള്ളത്തോൾ എഴുതിയ മഹാകാവ്യം ഏത്?
(A) മഗ്ദലനമറിയം
(B) അച്ഛനും മകളും
(C) കൊച്ചുസീത
(D) ചിത്രയോഗം
6. താഴെ പറയുന്നവരിൽ ആധുനിക കവിത്ര യത്തിൽ പെടാത്തത് ആര്?
(A) വള്ളത്തോൾ
(B) കുമാരനാശാൻ
(C) ഒ.എൻ.വി. കുറുപ്പ്
(D) ഉള്ളൂർ
7. തന്നിരിക്കുന്നവയിൽ ശരിയായി എഴുതിന പദം ഏത്?
(A) തരുമണ്ഡലം
(B) തരുമണ്ടലം
(C) തരുമണ്ഡലം
(D) തരുമൺടലം
8. ‘ക്രമേണ മേല്പോട്ടു പടുത്തു, ചക്ര- വാളത്തിൽ മുട്ടിച്ചൊരു കോട്ടപോലെ’ കാണപ്പെടുന്നത് എന്താണ്?
(A) കുന്ന്
(B) മരങ്ങൾ
(C) ഗോപുരം
(D) കാട്
9.ഇപ്പച്ച വർണ്ണത്തിനിടയ്ക്കിടയ്ക്ക ശില്പജ്ഞർ ചായപ്പണി ചെയ്തപോലെ ശില്പജ്ഞർ എന്ന പദം മാറ്റിയെഴുതിയാൽ?
(A) ശില്പത്തിൽ വൈദഗ്ധ്യമുള്ളവർ
(B) ശില്പവിദ്യയിൽ ജ്ഞാനമുള്ളവർ
(C) ശില്പവിദ്യയിൽ സാമർഥ്യമുള്ളവർ
(D) ശില്പവിദ്യയിൽ കരവിരുതുള്ളവർ
10. പ്രായേണ, പത്രങ്ങൾ നിറഞ്ഞുതിങ്ങി- നിൽക്കുന്ന വല്ലീതരുമണ്ഡലത്താൽ അടിവരയിട്ട പദത്തിന്റെ അർഥം?
(A) പൂവ്
(B) കായ്
(C) ഇല
(D) തളിര്
11. ആദ്യത്തിലാരാൽപ്പുകപ്പോലെ കണ്ട- ത,ടുത്തിടും നമ്മുടെ കാഴ്ചയിങ്കൽ
‘പുകപോലെ’ എന്ന പ്രയോഗം കൊണ്ട് അർഥമാക്കുന്നത്?
(A) വെളുത്ത നിറത്തിൽ
(B) മഞ്ഞുപോലെ
(C) തെളിമയോടെ.
(D) മങ്ങിയപോലെ
12. ‘മലയാളം കേൾക്കാൻ വായോ മാമലകൾ കാണാൻ വായോ’ പ്രശസ്തമായ ഈ വരികൾ എഴുതി യതാര്?
(A) സത്യചന്ദ്രൻ പൊയിൽക്കാവ്
(B) വള്ളത്തോൾ
(C) കുഞ്ഞുണ്ണിമാഷ്
(D) ഒ.എൻ.വി. കുറുപ്പ്
ANSWERS
1.D,2.C,3.A,4.B,5.D,6.C,7.A,
8.A,9.B,10.C,11.D,12A
