പഴഞ്ചൊൽപ്പെരുമ

പഴഞ്ചൊൽപ്പെരുമ
പാട്ടിലും കവിതയിലും മാത്രമല്ല പഴഞ്ചൊ ല്ലുകളിലും താളമുണ്ട്. പഴഞ്ചൊല്ലുകൾ എന്നാൽ പറഞ്ഞു പഴകിയ ചൊല്ലുകൾ എന്നാണ്. പണ്ടത്തെ ആളുകൾ അനുഭവ സമ്പത്തിലൂടെ നേടിയ അറിവുകളാണ് പഴഞ്ചൊല്ലുകളായി മാറിയത്. വാമൊഴിയാ യി അടുത്ത തലമുറയിലേക്കും അത് പകർ ന്നുപോന്നു. ചെറുവാക്യമോ വാക്യങ്ങളോ ആണെങ്കിലും പഴമൊഴിയിൽ വലിയ ആശ യങ്ങളടങ്ങിയിരിക്കുന്നു.
പ്രവർത്തനം
പാഠപുസ്തകം പേജ് 12, 13 ലെ വിവരണം വായിച്ച് പഴഞ്ചൊല്ലുകൾ കണ്ടെത്തി എഴുതു.
കാക്കക്കൂട്ടിൽ കല്ലിട്ട പോലെ
അരിയെറിഞ്ഞാൽ ആയിരം കാക്ക
ആലിൻകായ പഴുത്തപ്പോ കാക്കയ്ക്ക് വായ്പ്പുണ്ണ്
കാക്കക്കൂട്ടിൽ കയ്യിട്ടപോലെ എന്നു പറയുമ്പോൾ അതിൽ കാക്കകളെ മാത്രമാണോ ഉദ്ദേശിച്ചത്?
അല്ല, ഒരുപാട് പേർ ചേർന്ന് കലപില ശബ്ദം ഉണ്ടാക്കുന്നതിനെയാണ് കാക്ക ക്കൂട്ടിൽ കല്ലിട്ടപോലെ എന്ന് പറയുന്നത്. അരി എറിഞ്ഞാൽ ആയിരം കാക്ക എന്നതുകൊണ്ട് കാക്കയുടെ വരവിനെ മാത്രമാണോ സൂചിപ്പിക്കുന്നത്? അല്ല, അരി എറിയുമ്പോൾ ധാരാളം കാക്കകൾ എത്തുന്നതു പോലെ എന്തെങ്കിലും കിട്ടുമെന്ന് കാണുമ്പോൾ ആളുകൾ തടിച്ചുകൂടും.
ഈ പൊല്ലുകളെക്കുറിച്ച് നിങ്ങളുടെ അഭി പ്രായം പറയൂ. മറ്റുള്ളവർ പറയുന്നതിനോട് പ്രതികരിക്കു.
കാക്കക്കൂട്ടിൽ കലിട്ടപോലെ
ഇന്റർവെൽ കഴിഞ്ഞ് മണിയടിച്ച് കുട്ടികൾ ക്ലാസിൽ കയറി കഴിഞ്ഞ് ടീച്ചർ വരുന്നേരം ആകെ ബഹളമായിരിക്കും. അപ്പോൾ ടിച്ചർ പലപ്പോഴും പറയുന്ന ചൊല്ലാണ് കാക്ക ക്കുട്ടിൽ കല്ലിട്ടപോലെ കാക്കക്കൂട്ടിൽ കല്ല് വീണാൽ അന്നാട്ടിലെ കാക്കകളെല്ലാം അവിടെക്കൂടി ഭയങ്കര ബഹളമായിരിക്കും അതുപോലെയാണ് ഞങ്ങൾ കുട്ടികൾ ഒത്തുകൂടുമ്പോഴും എന്നാണ് ഈ ചൊല്ലി ലൂടെ ടിച്ചർ സൂചിപ്പിച്ചത്.
ആലിൻകായ പഴുത്തപ്പോ കാക്കയ്ക്ക് വായ്പുണ്ണ് അമ്മ നല്ല പലഹാരങ്ങ ളുണ്ടാക്കിവച്ച് കാത്തിരിക്കുമ്പോഴാ യിരിക്കും സ്കൂളിൽനിന്ന് നല്ല പനിയുമായി വരുന്നത്. അപ്പോൾ വായ്ക്ക് ഒരു രുചിയും തോന്നില്ല. പലഹാരം കഴിക്കാനേ തോന്നില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അമ്മ ഈ ചൊല്ല് പറയുന്നത് കേട്ടിട്ടുണ്ട്. ഇഷ്ടമുള്ളത് കിട്ടുമ്പോൾ അത് അനുഭവിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് ഇവിടെ സൂചിപ്പിക്കുന്നത്.
അരിയെറിഞ്ഞാൽ ആയിരം കാക്ക
കാക്കയ്ക്ക് എന്തെങ്കിലും ആഹാരം കിട്ടിയാൽ അത് മറ്റെല്ലാ കാക്കകളെയും വിളിച്ചുകുട്ടി പങ്കുവച്ചേ കഴിക്കു. കാക്ക കളുടെ ഈ നല്ല സ്വഭാവത്തെ സൂചിപ്പിക്കാ നും ഈ പഴഞ്ചൊല്ല് പ്രയോഗിക്കാം എന്നാണ് എൻ്റെ അഭിപ്രായം. കാക്കയുടെ പെരുമാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച തിൽ നിന്നാണ് പഴമക്കാർ സന്ദർഭങ്ങൾക്ക നുയോജ്യമായി ഇത്തരം പഴഞ്ചൊല്ലുകൾ രൂപപ്പെടുത്തിയത് എന്ന് നമുക്കനുമാ നിക്കാം.
ഒരുകാര്യം പറയുകയും വേറൊന്ന് ആശയ മായി വരികയും ചെയ്യുന്ന രീതിയിൽ പുതിയ വാക്യങ്ങൾ, വാക്കുകൾ (പദക്കൂട്ടുകൾ) എന്നിവ എഴുതിനോക്കു.
ഉണ്ടചോറിൽ കല്ലിടുക – നന്ദികേട് കാണിക്കുക.
ഉർവ്വശീശാപം ഉപകാരം – ദോഷകരമായ പ്രവ്യത്തി ഗുണമായിത്തീരുന്നത്
എലിയെ തോല്പിച്ച ഇല്ലം ചുടുക – നിസ്സാരകാര്യങ്ങൾക്ക് വലിയ നഷ്ടം വരുത്തുക
.ഇരയിട്ടു മീൻപിടിക്കുക. – അല്പം ചെലവുചെയ്ത് അധികലാഭം ഉണ്ടാക്കുക.
ഉരുളയ്ക്ക് ഉപ്പേരി – ഉചിതമായ മറുപടി
ഓലപ്പാമ്പ് – ഭീഷണി
കടുവായെ കിടുവ പിടിക്കുക. – ബലവാനെ ദുർബലൻ തോല്പിക്കുക.
കഥയറിയാതെ ആട്ടം കാണുക – കാര്യം മനസ്സിലാക്കാതെ ഇടപെടുക
ചെണ്ടകൊട്ടിക്കുക – അബദ്ധത്തിൽ ചാടിക്കുക
പുത്തരിയിൽ കല്ല് – ആരംഭത്തിൽ തന്നെ അമംഗളം
പുലിവാലു പിടിക്കുക – തന്നത്താൻ കുഴപ്പത്തിൽ ചാടുക
രസച്ചരടുപൊട്ടുക – ഇടയ്ക്കു നീരസം ഉണ്ടാകുക
പൊടിയിട്ടു വിളക്കുക – കൃത്രിമശോഭയുണ്ടാക്കുക
വെള്ളത്തിലെഴുതുക – വർത്ഥമായ പ്രവ്യത്തി
വേലിതന്നെ വിളവു തിന്നുക – സ്വപക്ഷത്തിനു ദോഷം വരുത്തുക