USS മാതൃകാ ചോദ്യോത്തരങ്ങൾ 1

USS
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഏഴാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയുള്ള യുഎസ്എസ് സ്കോളർഷിപ്പ് എക്സാം
മാതൃക ചോദ്യോത്തരങ്ങൾ
1.പ്രാചീനകവിത്രയം എന്ന് അറിയപ്പെടുന്നവർ?
ചെറുശ്ശേരി, എഴുത്തച്‌ഛൻ, കുഞ്ചൻ നമ്പ്യാർ
2. ചെറുശ്ശേരിയുടെ ജീവിതകാലം 15-ാം നൂറ്റാണ്ട്
3.ശ്രീകൃഷ്ണകഥയെ ആധാരമാക്കി മലയാളത്തിലുണ്ടായ ആദ്യ മഹാകാവ്യം കൃഷ്ണഗാഥ
4.സംസ്കൃതത്തിൽ നിന്ന് മഹാഭാരതം ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
5.കണ്ടുകിട്ടിയിട്ടുള്ളതിൽവച്ച് ഏറ്റവും പ്രാചീനമായ മണിപ്രവാളകാവ്യം.
വൈശികതന്ത്രം
6. മലയാളത്തിൽ ആദ്യമുണ്ടായ സാഹിത്യപ്രസ്‌ഥാനം. പാട്ടുപ്രസ്‌ഥാനം
7.ഏറ്റവും പഴയ പാട്ടുസാഹിത്യകൃതി. രാമചരിതം
8.മലയാളത്തിലുണ്ടായ ആദ്യ ചമ്പൂകാവ്യം ഉണ്ണിയച്ചീചരിതം
9.കവിത ചാട്ടവാറാക്കിയ കവി. കുഞ്ചൻ നമ്പ്യാർ
10.തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്‌ഞാതാവ്. കുഞ്ചൻ നമ്പ്യാർ
11. കുഞ്ചൻനമ്പ്യാരുടെ ജീവിതകാലം 18-ാം നൂറ്റാണ്ട്
12.ആദ്യ തുള്ളൽകൃതി? കല്യാണസൗഗന്ധികം
13.ആധുനിക മലയാളഭാഷയുടെ പിതാവും കിളിപ്പാ ട്ടുപ്രസ്ഥാനത്തിൻ്റെ ഉപജ്‌ഞാതാവും.
എഴുത്തച്ഛൻ
14.എഴുത്തച്ഛന്റെ ജീവിതകാലം.
16-ാം നൂറ്റാണ്ട്
15.മലയാളത്തിലെ ആദ്യസന്ദേശകാവ്യം. ഉണ്ണുനീലിസന്ദേശം
16.മലയാളത്തിലെ ആദ്യ മഹാകാവ്യമായ രാമചന്ദ്രവിലാസം രചിച്ചത്.
അഴകത്ത് പത്മനാഭക്കുറുപ്പ്
