USS മാതൃക ചോദ്യോത്തരങ്ങൾ Part 3

യുഎസ്എസ്
മാതൃകാ ചോദ്യോത്തരങ്ങൾ
പൊതു വിദ്യാലയങ്ങളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ യുഎസ്എസ് പരീക്ഷയുടെ മാതൃക ചോദ്യോത്തരങ്ങൾ
ശൈലികൾ
1. നെല്ലിപ്പലക കാണുക – അവസാനം കാണുക !
2. കേളികൊട്ടുക – ആരംഭം കുറിക്കുക
3. കാലുവാരുക – ചതിക്കുക
4. ഗതികെട്ടാൽ പുലി പുല്ലും തിന്നും –
നിവൃത്തിയില്ലാതായാൽ എന്തും ചെയ്യും
5. അക്കിടി പറ്റുക – അപകടം പറ്റുക 6.വളംവച്ചുകൊടുക്കുക – സൗകര്യം ചെയ്തുകൊടുക്കുക
7.അകമ്പടി സേവിക്കുക – അംഗരക്ഷണം ചെയ്യുക.
8. അങ്ങാടിപ്പാട്ടായി – പരസ്യമായി
9. അങ്കവും കാണാം താളിയുമൊടിക്കാം-
രണ്ടുകാര്യം ഒരുമിച്ച് സാധിക്കാം
10. അജഗജാന്തരം – വലിയവ്യത്യാസം
11. അടിമുതൽ മുടിവരെ – മുഴുവൻ
12. അരമനസ്സ് – തൃപ്തിയില്ലായ്മ
13. ഊതിപ്പഴുപ്പിക്കുക – നിസ്സാരമായതു വലുതാക്കുക
14. ഒരു വെടിക്ക് രണ്ടു പക്ഷി – ഒരു പ്രവൃത്തികൊണ്ട് രരണ്ടുകാര്യം സാധിക്കുക
15.കണ്ണീരും കൈയുമായി – പരിതാപകരമായി
16. കാടുകാട്ടുക – അബദ്ധം, വഷളത്തം കാട്ടുക
17.വനരോദനം – വ്യർഥമായ കരച്ചിൽ
18. കിണറ്റിലെ തവള ലോകസ്ഥിതിയൊന്നും അറിയാത്തവൻ
19. ഓട്ടപ്രദക്ഷിണം നടത്തി – തിടുക്കത്തിൽ കൃത്യം നിർവഹിച്ചു
20. ചെവി കടിക്കുക – രഹസ്യംപറയുക
21. ജാംബവാന്റെ കാലം – വളരെ പഴയകാലം
22. താളത്തിനൊത്തു തുള്ളുക – അന്യന്റെ ഇഷ്ടത്തിനു പ്രവർത്തിക്കുക
23. വായിൽ വന്നതു കോതയ്ക്കു പാട്ട് – തോന്നിയതൊക്കെ പറയുക
24.രാവും പകലുമില്ലാതെ – എല്ലായ്പ്പോഴും
25. മനസാ വാചാ കർമ്മണാ – ഒരുവിധത്തിലും
26. പേക്കിനാവ് – വെറുതെ തോന്നുന്നത്
27. പാട്ടിലാവുക – സ്വാധീനത്തിലാവുക
28. പാഠം പഠിപ്പിക്കുക – മര്യാദ പഠിപ്പിക്കുക
29. ഞാണിന്മേൽ കളി – പിടി കൊടുക്കാതുള്ള അഭ്യാസം
30. വെട്ടൊന്ന് മുറി രണ്ട് – വിട്ടുവീഴ്ചയില്ലാത്ത കർക്കശസ്വഭാവം
31. ഉണ്ടചോറിൽ കല്ലിടുക – നന്ദികേടു കാണിക്കുക.
