USS മാതൃക ചോദ്യോത്തരങ്ങൾ Part 6

July 30, 2025

യുഎസ്എസ് മാതൃകാ ചോദ്യോത്തരങ്ങൾ

പൊതു വിദ്യാലയങ്ങളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ യുഎസ്എസ് മാതൃക ചോദ്യോത്തരങ്ങൾ

1.മാർത്താണ്ഡവർമ്മ രചിക്കാൻ മാതൃകയായിത്തീർന്ന തെന്നു പറയപ്പെടുന്ന ഇംഗ്ലീഷ് ചരിത്രാഖ്യായിക വാൾട്ടർ സ്കോട്ടിന്റെ “ഐവാൻ ഹോ’,

2.ഒരേ ഒരു നോവൽ എഴുതിയ

മലയാളത്തിലെ അറിയപ്പെടുന്ന കഥാകാരി. ലളിതാംബിക അന്തർജ്ജനം (നോവൽ – അഗ്‌ സാക്ഷി)

3.എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദാ ചേർന്ന് രചിച്ച നോവൽ

അറബിപ്പൊന്ന്

4.വിക്ടർ യൂഗോയുടെ ലാമിറാബ്‌ലെ എന്ന കൃതി ‘പാവങ്ങൾ’ എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്. നാലപ്പാട്ട് നാരായണമേനോൻ

5.’മാൽഗുഡി’ എന്ന സാങ്കല്പികപ്രദേശം ആരുടെ സൃഷ്ട‌ിയാണ്?

ആർ.കെ.നാരായൺ

6.കേരളത്തിലെ ആദിവാസികളെക്കുറിച്ച് നാരായണൻ എഴുതിയ നോവൽ.

കൊച്ചരേത്തി

7.സിനിമയാക്കിയ ആദ്യ മലയാളനോവൽ.

മാർത്താണ്ഡവർമ്മ

8.കർണനെ കേന്ദ്രകഥാപാത്രമാക്കി പി.കെ. ബാലകൃഷ്ണൻ രചിച്ച നോവൽ

ഇനി ഞാൻ ഉറങ്ങട്ടെ

9.ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി. വാസു ദേവൻ നായർ രചിച്ച നോവൽ

രണ്ടാമൂഴം

10.’വേരുകൾ’ എന്ന നോവൽ രചിച്ചതാര്?

മലയാറ്റൂർ രാമകൃഷ്ണൻ

11.ആദ്യത്തെ സൈബർ നോവൽ

മുകുന്ദന്റെ നൃത്തം

12.ഗൗരി എന്ന നോവൽ എഴുതിയത്?

കാരൂർ

13.ഒരു ദേശത്തിന്റ കഥ, ഒരു തെരുവിന്റെ കഥ എന്നിവ ഏത് സാഹിത്യ വിഭാഗത്തിൽ പ്പെടുന്നു?

നോവൽ

14.ആദ്യ സംഗീത നാടകമാണ് സംഗീത നൈഷധം (1892).ഇതിന്റെ രചയിതാവ്.

ടി. സി. അച്യുതമേനോൻ

15.മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം

കെ. ദാമോദരന്റെ പാട്ട ബാക്കി

16.മലയാളത്തിലെ ആദ്യ സാമൂഹിക നാടകമായി പരിഗണിക്കപ്പെടുന്നത്

പി. കെ. കൊച്ചീപ്പൻ തരകന്റെ മറിയാമ്മ

17.മലയാളത്തിലെ ആദ്യ ചരിത്ര നാടകം

ഇ. വി കൃഷ്ണപിള്ളയുടെ സീതലക്ഷ്മി

18.”ഇന്ത്യയിലെനാടകമിഷനറി’ എന്ന് വിളിക്കാവുന്ന നാടകപ്രചാരകൻ?

പ്രൊഫ. ജി. ശങ്കരപ്പിള്ള 19.പ്ലാവിലത്തൊപ്പികൾ’ ആരുടെ നാടകസമാഹാരമാണ്?

പ്രൊഫ. ജി.ശങ്കരപ്പിള്ളയുടെ

20.സാകേതം, ലങ്കാലക്ഷ്‌മി, കാഞ്ചനസീത നാടകങ്ങളുടെ രചയിതാവ്?

സി.എൻ. ശ്രീകണ്ഠ‌ൻ നായർ

21.മറക്കുടയ്ക്കുള്ളിലെ മഹാനരകം’ എന്ന നാടകം രചിച്ചത്?

എം. ആർ. ബി.

22.’മുടിയനായ പുത്രൻ’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

23.ബഷീർ എഴുതിയ നാടകം?

കഥാബീജം

24.’അവനവൻ കടമ്പ’ എന്ന നാടകം രചിച്ചത്? കാവാലം നാരായണപ്പണിക്കർ

25.ജി. ശങ്കരപ്പിള്ള കുട്ടികൾക്കുവേണ്ടി നിർമിച്ച നാടകവേദി?

രംഗപ്രഭാത്

26.കേരളകാളിദാസൻ എന്ന അപരനാമത്തിൽ അറി യപ്പെടുന്നത് കേരളവർമ്മ വലിയകോയിത്തമ്പുരാൻ.

(കാളിദാസന്റെ ശാകുന്തളം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത‌തിനെത്തുടർന്ന്)

27.കേരളത്തിന്റെ സാമൂഹ്യചരിത്രത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം രചിച്ചത്.

തോപ്പിൽ ഭാസി

28.കേരളത്തിൻ്റെ സാംസ്‌കാരിക ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലായി പരിണമിച്ച നാടക മാണ് “അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’. ഇതിന്റെ കർത്താവ്.

വി.ടി. ഭട്ടതിരിപ്പാട് =.

29.കൂട്ടുകൃഷി എന്ന നാടകം രചിച്ചത്?

ഇടശ്ശേരി ഗോവിന്ദൻ നായർ •

30’തോറ്റില്ല’ എന്ന നാടകം രചിച്ചത്? തകഴി ശിവശങ്കരപ്പിള്ള

31. കെ.ടി. എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന നാടക കൃത്ത്?

കെ.ടി. മുഹമ്മദ്

Category: USS