USS മാതൃകാ ചോദ്യോത്തരങ്ങൾ Part 5

July 30, 2025

USS

മാതൃകാ ചോദ്യോത്തരങ്ങൾ

പൊതു വിദ്യാലയങ്ങളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയത്

1.മണിപ്രവാളഭാഷയുടെ രൂപശില്പവും രസാ ലങ്കാരങ്ങളും വിശദീകരിക്കുന്ന ഭാഷാശാസ്ത്രഗ്രന്ഥം.

ലീലാതിലകം

2.കേരളത്തിലാദ്യമായി മലയാളഭാഷ അച്ചടിച്ചു പുറത്തുവന്നത്.

1821ൽ കോട്ടയത്ത് ബഞ്ചമിൻ ബെയ്‌ലി സ്ഥാപിച്ച സി.എം.എസ്. പ്രസിൽനിന്ന്

3.മലയാളഭാഷയിൽ ഉണ്ടായ ആദ്യ ശാസ്ത്രീയ ശബ്ദകോശം.

4.ഹെർമൻ ഗുണ്ടർട്ട് തയാറാക്കിയ മലയാളം ഇംഗ്ലീഷ് നിഘണ്ടു

5.പോർച്ചുഗീസുകാരുടെ 1498 മുതൽ 1531 വരെയുള്ള കേരളത്തിലെ ഇടപെടലുകളെ ക്കുറിച്ച് ഗുണ്ടർട്ട് എഴുതിയ ചരിത്രഗ്രന്ഥം. കേരളപ്പഴമ

6.മലയാളഭാഷയ്ക്കുവേണ്ടി മലയാളഭാഷയിൽ രചി ക്കപ്പെട്ട ആദ്യത്തെ വ്യാകരണഗ്രന്ഥം. ജോർജ് മാത്തൻ രചിച്ച മലയാണ്‌മയുടെ വ്യാകരണം

7.മലയാളം ആദ്യം അച്ചടിച്ച പുസ്‌തകം.

ഹോർത്തൂസ് മലബാറിക്കൂസ്.

8.മലയാളത്തിലെ കടിഞ്ഞൂൽ പത്രം.

രാജ്യസമാചാരം (1847)

9.അറബിഭാഷയും മലയാള ഭാഷയും ചേർന്നുണ്ടായ സങ്കരഭാഷ.

അറബിമലയാളം

10.തത്ത്വമസി’ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ദാർശനികഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തിന്റെ രചയിതാവ്.

ഡോ. സുകുമാർ അഴീക്കോട്

11.മലയാളത്തിലെ പ്രസിദ്ധ നിരൂപകനായ കുട്ടികൃഷ്ണമാരാർ മഹാഭാരതത്തെ നിരൂപണം ചെയ്‌ത് രചിച്ച കൃതി.

ഭാരതപര്യടനം

12.ചങ്ങമ്പുഴ കൃഷ്ണ‌പിള്ള – നക്ഷത്രങ്ങളുടെ സ്നേ ഹഭാജനം’ എന്ന കൃതിയുടെ കർത്താവ്. എം.കെ.സാനു

13.ഗദ്യവും പദ്യവും ഇടകലർത്തിയെഴുതിയിരുന്ന ഒരു കാവ്യരീതി പ്രാചീനകാലത്തു നിലനിന്നിരു ന്നു. ഈ പ്രസ്ഥാനത്തിന്റെ പേര്. ചമ്പുപ്രസ്‌ഥാനം

14.പെരുമാൾ വാഴ്‌ചക്കാലം പശ്ചാത്തലമാക്കി രചിച്ച ‘ഭാസ്‌കരമേനോനാ’ണ് (1905) മലയാളഭാഷയിൽ ആദ്യം പുറത്തുവന്ന അപസർപ്പക നോവൽ. ഇതിന്റെ രചയിതാവ്.

അപ്പൻതമ്പുരാൻ

15.ആദ്യ രാഷ്ട്രീയ നോവൽ.

കെ.നാരായണകുരിക്കൾ രചിച്ച “പാറപ്പുറം’

16.മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ ഭാഷകളിൽത്തന്നെ ഏറ്റവും വലിയ നോവലായി കരുതപ്പെടുന്ന ‘അവകാശികൾ’ രചിച്ചതാര്?

വിലാസിനി

17. മലയാളത്തിലെ ആദ്യ ബോധധാരാനോവൽ.

പോഞ്ഞിക്കര റാഫി രചിച്ച സ്വർഗദൂതൻ

18. പ്രഥമ വയലാർ അവാർഡിനർഹയായ എഴുത്തുകാരി, ലളിതാംബിക അന്തർജനം

19.ആദ്യ നോവൽ ആയി പരിഗണിക്കപ്പെടുന്നത്.

അപ്പു നെങ്ങാടിയുടെ കുന്ദലത

20.ലക്ഷണമൊത്ത ആദ്യ നോവൽ

ഒ. ചന്തുമേനോന്റെ ഇന്ദുലേഖ

21.ആദ്യ ചരിത്ര നോവലായ മാർത്താണ്ഡ വർമ്മയുടെ കർത്താവ്.

സി. വി രാമൻപിള്ള

22.കേശവദേവിന്റെ ആദ്യ നോവൽ?

ഓടയിൽ നിന്ന്

23.ഇന്ത്യയിലെയും വിദേശത്തെയും ഒട്ടു മിക്ക ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ട തകഴിയുടെ നോവൽ ഏത്?

ചെമ്മീൻ

Category: USS