പാഠം 1 ഭൂമിക്കുവേണ്ടിയൊരു ലാവണ്യ ദൃശ്യോത് സവം

USS Study Notes
യൂണിറ്റ് 1
ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നു വന്നാൽ
പാഠം 1 ഭൂമിക്കുവേണ്ടിയൊരു ലാവണ്യ ദൃശ്യോത് സവം
1. ‘നീലക്കടൽപോലെ നിറഞ്ഞുലാവി ആടിക്ക ളിച്ചു നിൽക്കുന്ന ആ മനോഹരദൃശ്യം കാണാൻ നിങ്ങൾ ഒരിക്കൽ പോകണം.’ ഇവിടെ സൂചിപ്പിക്കുന്ന മനോഹരദൃശ്യം ഏതാ ?
(A) ചിത്രശലഭങ്ങൾ പാറിപ്പറക്കുന്നത്
(B) മഴയ്ക്കുശേഷം തെളിഞ്ഞ നീലാകാശം
(C) നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത്
(D) മലമുകളിലെ പോക്കുവെയിൽ
2. മലഞ്ചരിവുകളിൽ ഉത്സവത്തിന്റെ കേളികൊട്ട് മുഴങ്ങുകയായി. കേളികൊട്ട് എന്ന ശൈലിയുടെ അർഥം എന്ത്?
(A) മായാജാലം
(B) അറിയിപ്പ്
(C) കാഹളം
(D) അരങ്ങേറ്റം
3. സൂചനകളിൽ നിന്ന് എഴുത്തുകാരിയെ കണ്ട ത്തുക.
. മലയാളത്തിലെ പ്രശസ്ത കവയിത്രി
. പരിസ്ഥിതി പ്രവർത്തക
. സാമൂഹിക പ്രവർത്തക
. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെ മകൾ
(A) മാധവിക്കുട്ടി
(B) ബാലാമണിയമ്മ
(C) സുഗതകുമാരി
(D) കടത്തനാട്ട് മാധവിയമ്മ
4. 2023 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയതാര്?
(A) കൽപ്പറ്റ നാരായണൻ
(B) വീരാൻകുട്ടി
(C) വിജയലക്ഷമി
(D) അൻവർ അലി
5. ‘ഭൂമിക്കുവേണ്ടിയൊരു ലാവണ്യ ദൃശ്യോത്സവം’ സുഗതകുമാരി യുടെ ഏതു കൃതിയിലെ ഭാഗമാണ് ?
(A) കുറിഞ്ഞിപ്പൂക്കൾ
(B) പാതിരാപ്പൂക്കൾ
(C) തുലാവർഷപ്പച്ച
(D) മുൻമൊഴി
6. മനോജ്ഞവും എന്ന പദം പിരി ച്ചെഴുതിയതിൽ ശരിയായത് ?
(A) മനോജ്ഞം + വും
(B) മനോജ്ഞ + വും
C) മനോജ്ഞം + ഉം
(D) മനോ + ജ്ഞവും
7. കൂട്ടത്തിൽ പെടാത്തതേത്?
(A) പരിമളം
(B) സുഗന്ധം
(C) വാസന
(D) ഘ്രാണം
8. കണ്ണുകൾ കൂമ്പി ഞാനാ സൗന്ദര്യലോ കത്തിൽ എല്ലാം മറന്ന് ഏറെനേരം നിന്നുപോയി. അടിവരയിട്ട പദത്തിന്റെ അർഥം?
(A) അടച്ച്
(B) തുറന്ന്
(C) പാതിയടച്ച്
(D) മിഴിച്ച്
9. ‘ആരാകിലെന്ത് മിഴിയുള്ളവർ നിന്നിരിക്കാം.’ പ്രശസ്തമായ ഈ വരി ആരുടേതാണ്? ഏതു കൃതിയിലേതാണ്?
(A) ഉള്ളൂർ – പ്രേമസംഗീതം
(B) കുമാരനാശാൻ – വീണപൂവ്
(C) വള്ളത്തോൾ – സാഹിത്യമഞ്ജരി
(D) ചങ്ങമ്പുഴ – സ്വരരാഗസുധ
10. മഞ്ഞപ്പൂമ്പൊടി എന്ന പദം മാറ്റിയെഴു തിയാൽ?
(A) മഞ്ഞയായ പൂമ്പൊടി
(B) മഞ്ഞപോലുള്ള പൂമ്പൊടി
(C) മഞ്ഞനിറമുള്ള പൂമ്പൊടി
(D) മഞ്ഞയുടെ നിറമുള്ള പൂമ്പൊടി
11. ‘ഞാനാ സൗന്ദര്യലോകത്തിൽ എല്ലാം മറന്ന് നിന്നുപോയി.’ എല്ലാം മറന്ന് എന്ന പ്രയോഗത്തിന്റെ അർഥം?
(A) നിശ്ചലയായി
(B) ശൂന്യമായ മനസ്സോടെ
(C) നിശ്ശബ്ദമായി
(D) സ്വയംമറന്ന്
12. താഴെ പറയുന്നവയിൽ സുഗതകുമാരി യുടെ കൃതികളിൽ പെടാത്തതേത്?
(A) രാത്രിമഴ
(B) പാവം മാനവഹൃദയം
(C) അരളിപ്പൂക്കൾ
(D) അമ്പലമണി
13. അവയുടെ നീലക്കറുപ്പുമെയ്യാകെ മഞ്ഞപ്പു മ്പൊടി പൂശിയിരിക്കുന്നു. ആരെക്കുറിച്ചാണ് ഇവിടെ പറയുന്നത്?
(A) പൂമ്പാറ്റയെക്കുറിച്ച്
(B) വണ്ടിനെക്കുറിച്ച്
(C) തേനീച്ചയെക്കുറിച്ച്
(D) കൊതുകിനെക്കുറിച്ച്
