Unit 1 പാഠപുസ്‌തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

July 30, 2025

അടിസ്ഥാന പാഠാവലി

പാഠപുസ്‌തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

1. വായിക്കാം കണ്ടെത്താം എഴുതാം റ്റോമോസ്‌കുളിലെ കായികമേളയുടെ സവിശേഷതകൾ കണ്ടെത്തി എഴുതു.

ഉത്തര മാതൃക

സാധാരണ എലിമെൻറിസ്‌കൂളിൽ കായിക ലേയ്ക്ക് വടംവലിയും മൂന്നുകാലിലോട്ടവും മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത് റ്റോമോ എലി മെൻററി സ്കൂളിലെ കായിക മേളയ്ക്ക് ഇതുകൂടാതെ മറ്റു ചില കായിക മത്സരങ്ങളും കൊബായാഷി മാസ്റ്റർ കണ്ടുപിടിച്ചിരുന്നു. കായിക സാമഗ്രി കളൊന്നും ആവശ്യമില്ലാത്ത മത്സരങ്ങ ളായിരുന്നു അവ.മീൻവായിലൂടെയുള്ള ഓട്ടം ഉദാഹരണം. വടം വലി മത്സരത്തിൽ വടം

ആഞ്ഞുവലിച്ച് ആർപ്പുവിളിയുമായി കൊബായാഷ് മാസ്റ്ററും മറ്റധ്യാപകരും കുട്ടികളോടൊപ്പം കുടും. അതിൽ പങ്കെടു ക്കാനാവാത്ത യാസ്വാക്കിചാനെപ്പോലുള്ള കുട്ടികൾ മത്സരം നിയന്ത്രിക്കുന്ന ചുമതല ഏറ്റെടുക്കും സ്‌കുളിലെ മുഴുവൻ പേരും പങ്കെടുക്കുന്ന റിലേ ഓട്ടവും റ്റോമോയിൽ വ്യത്യസ്‌ത മാണ്. ആദ്യമായി കായിക മേളയിൽ പങ്കെടുക്കുന്ന ടോട്ടോച്ചാ നെപ്പോലെയുള്ള കുട്ടികൾക്ക് മേള ആസ്വാദ്യകരമായിരുന്നു. തകാഹാഷി എന്ന ചെറിയകുട്ടിയാണ് കൂടുതൽ സമ്മാനങ്ങൾ വാങ്ങിയത്. സമ്മാനവിതരണത്തിലും മാസ്‌റ്ററുടേതായ സവിശേഷരീതിക ളുണ്ടായിരുന്നു. സമ്മാനമായി നൽകിയിരുന്നത് മത്തങ്ങയും ഉരുളക്കിഴങ്ങും ചീരയും ഒക്കെയായിരുന്നു. എല്ലാത്തരത്തിലും റ്റോമോയിലെ കായികമേള ശ്രദ്ധേയമായിരുന്നു.

2. റ്റോമോയിലെ രീതികൾ

‘ഓരോ കുട്ടിയെയും പരിഗണിച്ചായിരുന്നു റ്റോമോയിലെ കായികമേള’ എങ്ങനെയൊ ക്കെയാണ് കൊബായാഷിമാസ്റ്റർ ഓരോരുത്തരെയും പരിഗണിച്ചിരുന്നത്? കൊബാ യാഷിമാസ്റ്ററുടെ ഈ സവിശേഷരീതിയെക്കുറിച്ച് ചർച്ച ചെയ്യൂ. നിങ്ങളുടെ കണ്ടെത്തലുകളെല്ലാം ചേർത്ത് കുറിപ്പ് തയാറാക്കുമല്ലോ.

ഉത്തര മാതൃക

റ്റോമോ എലിമെൻ്ററിസ്‌കൂളിലെ കായികമേളയിൽ ഓരോ കുട്ടിയെയും പ്രത്യേകം പരിഗണിക്കുന്ന രീതിയാണ് കൊബായാ ഷി മാസ്റ്റർ സ്വീകരിച്ചത്. മത്സരത്തിൽ വിജയിച്ചതിനേക്കാൾ പ്രധാനം പങ്കെടുക്കുന്നതാണ് എന്നദ്ദേഹം കുട്ടികളെ ബോധ്യ പ്പെടുത്തിയിരുന്നു. ഇത്തിരിയോളംപോന്ന കൈകാലു കളുള്ള, തകാഹാഷിയെപ്പോലെയുള്ളവരെയും പരിഗണിക്കു ന്നതിൽ മാസ്റ്റർ ശ്രദ്ധിച്ചു. ആത്മവിശ്വാസം കുറഞ്ഞവർക്ക് വിശ്വാസം പകർന്നുകൊടുക്കാൻ ഈ രീതി സഹായിച്ചു. കളികളിൽ നേരിട്ട് പങ്കെടുക്കാത്ത യാസ്വാക്കിചാനെ പോലുള്ള കുട്ടികളെ മത്സരം നിയന്ത്രിക്കുന്ന ചുമതല ഏല്പിച്ചു. ഒരുമിച്ചുചേർന്ന് ഉത്സവം ആഘോഷിക്കുന്നതു പോലെയായിരുന്നു റ്റോമോയിലെ കുട്ടികൾ കായികമേളയിൽ പങ്കെടുത്തിരുന്നത്.കായികസാമഗ്രികളൊന്നും ഇല്ലാതെ ലഭ്യമായ സൗകര്യത്തിലാണ് മത്സരങ്ങൾ നടത്തിയിരുന്നത്. എല്ലാവരേയും പങ്കെടുപ്പിക്കുന്നതിൽ മാസ്റ്റർ ശ്രദ്ധിച്ചിരുന്നു. മാസ്റ്റർ കുട്ടികളോടൊപ്പം എല്ലാറ്റിലുംമുന്നിൽ നിന്നു.