Swadesh Quiz Model Questions HSS Section

August 06, 2025

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിൽ

സ്വദേശ് മെഗാ ക്വിസ്  2022 ൽ നടത്തിയത്

ഉപജില്ലാ തലം എച്ച് എസ്സ് എസ്സ് വിഭാഗം

1. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 1920 ൽ ഗാന്ധിജി ബ്രിട്ടീഷ് ഗവൺമെന്റിന് അവർ നൽകിയ ഒരു ബഹുമതി തിരിച്ചു നൽകി ഏതാണ് ബഹുമതി?

കൈസർ ഇ ഹിന്ദ്

2.സൂർദാസിന്റെ പ്രസിദ്ധമായ ഒരു കീർത്തനത്തിലെ പല്ലവി ഗാന്ധിജിയുടെ ആത്മകഥയിലെ ഒരു അധ്യായത്തിന് പേരായി ചേർത്തിട്ടുണ്ട് അത് എതാണ് ?

നിർബല കേ ബലരാമ (നിർബലന്റെ ബലം രാമൻ )

3 ഗാന്ധിജിയുടെ തീവ്ര ആരാധകനും ഉറ്റ കൂട്ടുകാരനുമായവരിൽ ഗാന്ധിജിയെ മാമാജി എന്ന് വിളിച്ചിരുന്നത് ആരാണ്?

ജി രാമചന്ദ്രൻ.

4. ഗാന്ധിജിയുടെ ആത്മകഥയുടെ ഹിന്ദിയിലെ പേര് എന്തായിരുന്നു?

സത്യ കേ പ്രയോഗ്

5. വസ്ത്രധാരണത്തിൽ ആഡംബരം കുറച്ച് മാതൃകയാവുക എന്ന ഉദ്ദേശത്തോടെ കുറച്ചു വസ്ത്രം മാത്രമേ ധരിക്കൂ എന്ന് ഗാന്ധിജി തീരുമാനമെടു ത്തത് എവിടെ വെച്ചായിരുന്നു ?

മധുരൈ (തമിഴ്നാട്)

6. 2022 ലെ യുഎസ് ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടിയതാര്?

ഇഗ സ്യാംതെക് (പോളണ്ട്)

7. “ലോകത്തിൻറെ പ്രശ്നങ്ങൾക്കും ഇന്ത്യയുടെ പ്രശ്നങ്ങൾക്കും ഒരേ ഒരു പരിഹാരം സോഷ്യലിസം ആണെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. ഞാൻ ഈ വാക്ക് ഉപയോഗിക്കുന്നത് ശാസ്ത്രീയവും സാമ്പത്തികവുമായ അർത്ഥത്തിലാണ്” ആരുടെ വാക്കുകളായിരുന്നു ഇത്?

ജവഹർലാൽ നെഹ്റു

8. ഖുദായി കിത് മത്ത് ഗാർ (ദൈവത്തിൻ്റെ സേവകന്മാർ) എന്ന സംഘടന പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മറ്റൊരു സന്നദ്ധ സേനാ വിഭാഗമായി മാറി ഈ സംഘടനയുടെ ശില്പി ആരായിരുന്നു?

ഖാൻ അബ്ദുൽ ഗാഫർ ഖാൻ.

9. ബ്രിട്ടീഷ് ഭരണത്തിനെതിരെ കർഷക രുടെ പ്രതിഷേധം ആദ്യ കാലഘട്ടത്തിൽ തന്നെ കയറി വന്നിരുന്നു. വിശാലമായ സെമിന്ദാരി പ്രദേശങ്ങളിൽ സെമിന്ദാർ മാരുടെകാരുണ്യം കാത്തുകിടക്കേണ്ടി വന്നു. അവർ ഭൂമി പാട്ടത്തിന് നൽകുകയും ബേഗാർ സമ്പ്രദായം തുടരാൻ നിർബന്ധി ക്കുകയും ചെയ്തു. സ്വന്തം ഭൂമി കൈവശ മുണ്ടായിരുന്ന കർഷകർക്ക് സർക്കാർ വൻ നികുതി ഈടാക്കുകയും ചെയ്തു. ഭൂവുടമ നേരിട്ട് കൃഷി ചെയ്യുന്നതിന് അന്ന് പറഞ്ഞി രുന്ന പേരെന്ത്?

റയറ്റുവാരി

10. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ഗുരുവിൻ്റെ ആപ്ത വാക്യത്തെ ഗുരുവിന്റെ അംഗീകാരത്തോടെ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് ഭേദഗതി വരുത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആര്?

സഹോദരൻ അയ്യപ്പൻ

11. ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധങ്ങളിൽ ഒന്നായി ടൈം വാരിക തെരഞ്ഞെടുത്ത, ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം ഏത്?

ഉപ്പ സത്യാഗ്രഹം

12.സ്വതന്ത്ര സമര കാലത്ത് ഗാന്ധിജി അഞ്ച് തവണ കേരളം സന്ദർശിച്ചിട്ടുണ്ട്. ആദ്യ സന്ദർശനം 1920 ആഗസ്റ്റ് 18 ന്. ഒരു സമര പ്രചാരണ സമ്മേളനത്തിൽ പങ്കെടുത്ത ആയിരങ്ങളെ സാക്ഷിനിർത്തി ഗാന്ധിജി കോഴിക്കോട് കടപ്പുറത്ത് പ്രസംഗിച്ചു.ഏത് സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി കോഴിക്കോട് വന്നത്?

ഖിലാഫത്ത് സമരം

13. ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ മലബാറിൽ നടന്ന പ്രധാന സംഭവം ഏത്?

കീഴരിയൂർ ബോംബ് കേസ്

14. ബ്രിട്ടീഷ് ഭരണത്തിൽ അധികാരവും ചുമതലയുമുള്ള എല്ലാ ഉദ്യോഗങ്ങളും ഇന്ത്യൻ സിവിൽ സർവീസിലെ അംഗങ്ങളാണ് വഹിച്ചിരുന്നത്.1863 ൽ ആദ്യമായി ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഇന്ത്യക്കാരൻ ആര്?

സത്യേന്ദ്രനാഥ ടാഗോർ (രവീന്ദ്രനാഥ ടാഗോറിൻ്റെ സഹോദരൻ)

15. പൊതു സ്ഥാപനങ്ങളിലെ വിവരങ്ങൾ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിന് വേണ്ടി വിവരാവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?

2005.

16. 1886 മുതൽ എല്ലാ വർഷവും ഡിസം ബർ മാസത്തിൽ ഇന്ത്യയുടെ ഓരോരോ ഭാഗങ്ങളിലായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനങ്ങൾ നടത്തി 1890 ൽ, കൽക്കത്ത യൂണിവേഴ്സിറ്റിയുടെ ആദ്യ ബിരുദ ധാരിണി കോൺഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്തു.ഇതാരാണ്?

കദംബിനി ഗാംഗുലി

17. കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്നതിന് ഗാന്ധിജിയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ വിദ്യാലയങ്ങളിൽ ആരംഭിച്ച പ്രസ്ഥാനം ?

നാഷണൽ സർവീസ് സ്കീം (NSS)

18. ഇന്ന് കേരളത്തിലെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് തെരുവുനായ ശല്യം.തെരുവുനായക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഇല്ലാതാക്കുന്നതിനും ലോകാരോഗ്യ സംഘടന (WHO) വികസിപ്പിച്ചെടുത്ത പദ്ധതി ഏത്?

ABC (ANIMAL BIRTH CONTROL)

19. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായി നിയമിച്ച കുമ്മിറ്റിയുടെ ചെയർമാൻ ആര്?

ജസ്റ്റിസ് ഫസൽ അലി

20. നിലവിലെ ഐ എസ് ആർ ഒ ചെയർമാൻ്റെ പേര് എന്താണ്?

എസ്.സോമനാഥ്. ( മലയാളിയാണ്)

ടൈ ബ്രേക്കർ

1. ടി എസ് സുന്ദരത്തോടൊപ്പം ഗാന്ധിഗ്രാമം സ്ഥാപിക്കുന്നതിൽ പങ്കുവഹിച്ച ആൾ ആരാണ്?

ജി രാമചന്ദ്രൻ.

2. നിങ്ങളെപ്പോലെ നിങ്ങളുടെ ആവലാതികൾ ഇല്ലാതാക്കാൻ കഴിയുന്ന ആരുമില്ല. നിങ്ങളുടെ കൈകളിൽ രാഷ്ട്രീയ അധികാരം ലഭിക്കുന്നത് വരെ നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയുകയുമില്ല. ഇങ്ങനെ പറഞ്ഞത് ആരാണ്?

ഡോക്ടർ ബി ആർ അംബേദ്കർ.

3. ഉപ്പു നിയമം ലംഘിക്കുന്നതിന് വേണ്ടിയാണ് ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത്, ഗാന്ധിജിയുടെ ദണ്ഡിയാ ത്രയെ അന്നത്തെ വൈസ്രോയി ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എന്തായിരുന്നു?

ചായക്കോപ്പയിലെ കൊടുങ്കാറ്റ്

4. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവാദിയായ ജനറൽ ഡയറിനെ ലണ്ടനിൽ പിന്തുടർന്നു പോയി വധിച്ച ഉദ്ദംസിംഗ് പറഞ്ഞ തൻ്റെ പേര് എന്ത്?

റാം മുഹമ്മദ് സിംഗ് ആസാദ്

5. ഭഗത് സിംഗിനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് ഗവൺമെൻറ് ജോലി രാജിവച്ച് ഐ എൻ എയിൽ ചേർന്ന് പ്രവർത്തിച്ച് തൂക്കുമരത്തിൽ വീര മൃത്യു വരിച്ച ആളാണ് “കേരളത്തിലെ ഭഗത് സിംഗ് ” എന്നറിയപ്പെടുന്ന ഈ വ്യക്തി. ആരാണ് ഇദ്ദേഹം?

ടി പി കുമാരൻ നായർ

Category: QuizSwadesh Quiz