SIR ൽ ഉദ്യോഗസ്ഥരോട് ആരും നിസ്സഹരിക്കരുത്

November 03, 2025

വോട്ടർപട്ടിക ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് എസ് ഐ ആർ SIR Special Intensive Revision

ഇന്ത്യയിൽ വ്യാപകമായി നടപ്പിലാക്കുന്ന SIR അഥവ Special Intensive Revision പദ്ധതിയുടെ ഭാഗമായി നവംബർ 4 മുതൽ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ വീടുകളിലെത്തി രേഖകൾ പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.

ഈ പ്രക്രിയയുടെ ഭാഗമായി ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ നിങ്ങൾ നിസ്സാരമായി ഇതിനെ കാണരുത്.മുമ്പ് പലകാര്യങ്ങളിലും നമ്മൾ ഉദ്യോഗസ്ഥന്മാർ വീട്ടിലെത്തു മ്പോൾ നിസ്സാരമായിയാണ് കാണാറുള്ളത്. എന്നാൽ ഈ വിഷയത്തിൽ എല്ലാവരും പരമാവധി ജാഗ്രത പാലിക്കേണ്ടതാണ്.

വീട്ടിലെത്തുന്ന ഉദ്യോഗസ്ഥർ  ആവശ്യപ്പെടുന്ന ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച 11 രേഖകളിൽ നിങ്ങളുടെ കൈവശം ഉള്ളവ കരുതി വെക്കുകയും അവർ ആവശ്യപ്പെടുന്ന മുറക്ക് കാണിക്കുകയും വേണം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ താഴെപ്പറയുന്ന രേഖകളാണ് ആവശ്യപ്പെടുക.

പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ്, ഭാരതീയ പൗരത്വ രജിസ്റ്റർ. ,താമസ സർട്ടിഫിക്കറ്റ്എ,സ്.എസ്.എൽ.സി ബുക്ക്, പെൻഷൻ ഉടമസ്ഥാവകാശ രേഖ , ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ , സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ ജോലിയിലെ രേഖ,തദ്ദേശസ്വയംഭരണ സ്ഥാപന സർട്ടിഫിക്കറ്റ് വാണിജ്യരേഖ,ആധാർ കാർഡ് ഈ പറയപ്പെട്ടവ കയ്യിൽ ഏതെങ്കിലും ഒരണ്ണം നമ്മുടെ കൈകോശം ഉണ്ടായിരിക്കേണ്ടതാണ്.പ്രവാസികൾ വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർ ഇവരുടെ രേഖകൾ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് ഈ വിഷയം ഗൗരവപൂർവ്വം എല്ലാവരും പരിഗണിക്കേണ്ടതാണ്.

നിങ്ങളുടെ വീട്ടിൽ എത്തുന്ന തെരഞ്ഞെ ടുപ്പ് ഉദ്യോഗസ്ഥരോട് ഒരു കാരണവശാലും നിസ്സഹകരിക്കരുത്. ഇത്തരത്തിലുള്ള നിസ്സഹകരണത്തിലൂടെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും നിങ്ങളുടെ പേരുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട് അതോടൊപ്പം തന്നെ പൗരത്വ രേഖയിലും നിങ്ങളുടെ പേരുകൾ ഭാവിയിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.അതുകൊണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് ആവശ്യമായ രേഖകൾ കൈമാറ്റം ചെയ്തു കോട്ടയം ലിസ്റ്റിൽ നിങ്ങളുടെ പേരുകൾ ഉറപ്പുവരുത്താൻ ഓരോരുത്തരും ജാഗ്രത പാലിക്കേണ്ട താണ്.

Category: Current News