അക്ഷരമുറ്റം ക്വിസ് മത്സരത്തിനുള്ള മാതൃക ചോദ്യോത്തരങ്ങൾ LP

അക്ഷരമുറ്റം ക്വിസ് മത്സരത്തിനുള്ള മാതൃക ചോദ്യോത്തരങ്ങൾ
എൽ പി വിഭാഗം
1. കോവിഡിന് ശേഷം കേരളത്തിൽ സ്കൂൾ തുറന്നത് ഏതു ദിവസമാണ്?
(നവമ്പർ 1)
2. പി ആർ ശ്രീജേഷ് ഏത് കായിക ഇനത്തിലാണ് പ്രശസ്തൻ ?
(ഹോക്കി)
3. ജാലിയൻ വാലാ ബാഗ് ഏത് സംസ്ഥാനത്താണ്?
(പഞ്ചാബ്)
4. ശുചിത്വ മിഷൻ്റെ ചിഹ്നത്തിൽ ഏതു പക്ഷിയാണുള്ളത്?
(കാക്ക)
5. പ്രാചീന കവിത്രയത്തിൽപെട്ട കവിയാണ് കൃഷ്ണഗാഥ രചിച്ചത്. കവിയുടെ പേരെന്ത്?
(ചെറുശേരി)
6. ലീലാ നമ്പൂതിരിപ്പാട് ഏതു തൂലികാനാമത്തിലാണ് കുട്ടികൾക്കു വേണ്ടി എഴുതിയിരുന്ന ത്?
(സുമംഗല )
7. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
(ചെറുതുരുത്തി)
8.60 ഒന്നുകളും 34 പത്തുകളും 6 നൂറുകളും ചേർന്നാൽ സംഖ്യ എത്ര?
( 1000)
9. പ്രമേഹ രോഗികളായ കുട്ടികൾക്ക് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര്?
( മിഠായി)
10. ഇന്ന് (ജനവരി 12) ദേശീയ യുവജന ദിനമാണ്. ആരുടെ ഓർമയിലാണ് ദേശിയ യുവജന ദിനം ആചരിക്കുന്നത് ?
(സ്വാമി വിവേകാനന്ദൻ)
11. താഴെ കൊടുത്തിരിക്കുന്ന പാറ്റേണിലെ (ശ്രേണി) അടുത്ത സംഖ്യ ഏത് ?
2, 6, 14, 30,
(62)
12.കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ആരാണ്?
(വി.ശിവൻകുട്ടി)
13. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ വർഷത്തെ ജെ.സി. ദാനിയേൽ പുര സ്കാരം പ്രശസ്തനായ ഒരു ഗായകനാണ് ലഭിച്ചത്. ആർക്ക്?
( പി ജയചന്ദ്രൻ)
14. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന് പറഞ്ഞ നവോത്ഥാന നായകൻആര്?
(ശ്രീനാരായണ ഗുരു)
15. ഈ വർഷത്തെ ഓടക്കുഴൽ അവാർഡ് ‘ബുധിനി’ എന്ന നോവലിനാണ്. ആരാണ് ഈ നോവലിന്റെ കർത്താവ് ?
(സാറാ ജോസഫ്)
16. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ (2021 ൽ പ്രഖ്യാപിച്ചത്) മികച്ച മലയാള സിനിമ യായി തെരെഞ്ഞെടുക്കപ്പെട്ടത് ഏത് സിനിമയാണ്?
( മരയ്ക്കാർ അറബിക്കടലിന്റെ സിംഹം)
17 ആഴക്കടൽ പര്യവേഷണത്തിന് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ പേരെന്ത്?
(സമുദ്രയാൻ )
18. ലോക പുസ്തകദിനം എന്നാണ്?
(ഏപ്രിൽ 23 )
19 ഭൂമി കഴിഞ്ഞാൽ മനുഷ്യർ കാലുകുത്തിയ ഏക ഗോളം ചന്ദ്രനാണ്. ഏത് വർഷമായി രുന്നു ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയത്?
(1969 – ജൂലായ് 21)
20. ‘മണ്ണിര അസ്ഥികൂടമില്ലാത്ത ജീവിയാണ്. ഈ പ്രസ്താവന ശരിയാണോ?
( ശരി)
ടൈ വരികയാണെങ്കിൽ ഈ ചോദ്യങ്ങൾ കൂടി ഉപയോഗിച്ചാലും
1. ഭൂമിയെ വലംവയ്ക്കാൻ ചന്ദ്രന് 27 ദിവസം വേണം. ഈ പ്രസ്താവന ശരിയാണോ?
(ശരി)
2. രാജ്യസഭയുടെ അധ്യക്ഷൻ ആരാണ്?
(ഉപരാഷ്ട്രപതി)
3. 1076 ടോൾഫ്രീ നമ്പറാണ്. എന്തിനുള്ളതാണ് ഈ നമ്പർ?
(മുഖ്യന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടാനുള്ളത്)
4. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല തയ്യാറാ ക്കിയ മൂന്നാമത്തെ ഭാഷ?
(മലയാളം)
5. ഗാന്ധിജിയുടെ ആത്മീയ ഗുരുവാണ് ടോൾസ്‌റ്റോയ്. രാഷ്ട്രീയ ഗുരുവായി അറിയപ്പെ ടുന്നത് ആര്?
(ഗോപാൽകൃഷ്‌ണ ഗോഖലെ)