LSS Weekly Test; 13

August 09, 2025

വീക്ക്ലി ടെസ്റ്റ്

1.അപകടകാരികളായ തെരുവുനായകള്‍ ചുറ്റും കൂടി കുരച്ചു. കൂസലില്ലാതെ അവര്‍ വീട്ടിലേക്ക് നടന്നു.
കൂസലില്ലാതെ – ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത് ?

2.ഉയര്‍ന്നു പൊങ്ങിയ വെള്ളം ഇരുവശത്തുമുള്ള വീടുകളും കടകളും വിഴുങ്ങി തുടങ്ങി.പല വീടുകളിലെയും ടെറസില്‍ ആളുകള്‍ ഭയപ്പാടോടെ നില്‍ക്കുന്നു.വെള്ളം ഉയര്‍ന്നു പൊങ്ങിയ ആ റോഡിലൂടെ മത്സ്യ ബന്ധന ബോട്ടുകള്‍ കടലിന്റെ മക്കള്‍ അതിവേഗം ഓടിച്ചെത്തി. ടെറസില്‍ നിന്ന് ഓരോര്‍ത്തരെയായി ബോട്ടിലേക്ക് കയറ്റി.മൂന്ന് മണിക്കൂറുകള്‍  കൊണ്ട് അവിടെ ഒറ്റപ്പെട്ട മുഴുവന്‍ ആളുകളെയും മത്സ്യതൊഴിലാളികള്‍ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു സംഭവം വായിച്ചില്ലേ.ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതാരാണ് ?

3.Find out odd pair

A.Tall – Wall
B.Boat – Coat
C.Head – Bed
D.Snap – Store

4.Rearrange it as a meaningful word.
D V O O T I N E

5.Which is the wrong one.
തെറ്റായ ഒന്ന് ഏതാണ് ?

A.Chief architect of the Indian Constitution – Jawahar Lal Nehru
ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്‍പ്പി – ജവഹര്‍ലാല്‍ നെഹ്റു
B.First Deputy Prime Minster In India – Sardar Vallabhai Patel
ഇന്ത്യയിലെ ആദ്യത്തെ ഉപ പ്രധാനമന്ത്രി – സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
C.Frontier Gandhi – Khan Abdul Gaffar Khan
അതിര്‍ത്തി ഗാന്ധി – ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍
D.Naujawan Bharat Sabha – Bhagat Sigh
നൗജവാന്‍ ഭാരത് സഭ – ഭഗത് സിങ്

6.What was the first event of the freedom struggle?ആദ്യം നടന്ന സ്വാതന്ത്ര്യ സമര സംഭവം ഏതാണ് ?

A.Quit India Movement
ക്വിറ്റിന്ത്യാ പ്രസ്ഥാനം
B.Salt Satyagraha
ഉപ്പുസത്യഗ്രഹം
C.Champaran Satyagraha
ചമ്പാരന്‍ സത്യഗ്രഹം
D.Non Cooperation Movement
നിസ്സഹകരണ പ്രസ്ഥാനം

7.Ammu wrote a four-digit number. It has 8 in the thousands place and 8 in the ones place.
What is the number if it has 5 in the hundreds place and 3 in the tens place?അമ്മു ഒരു നാലക്ക സംഖ്യ എഴുതി.അതിന്‍റെ ആയിരത്തിന്‍റെ സ്ഥാനത്തും ഒന്നിന്റെ സ്ഥാനത്തും 8 ആണ്.നൂറിന്‍റെ സ്ഥാനത്ത് 5 പത്തിന്റെ സ്ഥാനത്ത് 3 ഉം ആണേല്‍ സംഖ്യ എത്ര ?

8.What is the largest four-digit number that can be formed using these numbers 4,9,5,0?
4,9,5,0 ഈ സംഖ്യകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഏറ്റവും വലിയ നാലക്ക സംഖ്യ ഏത് ?

9.71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?

10.മലയാളികളുടെ പ്രിയ എഴുത്തുകാരനായ എം.ടി.വാസുദേവന്‍ നായരുടെ ജീവചരിത്രമായ ‘എം.ടി’ യുടെ രചയിതാവാര് ?

തയ്യാറാക്കിയത്: ഷെഫീക്ക് മാസ്റ്റർ

Category: LSS