അക്ഷരമുറ്റം ക്വിസ് മുൻവർഷത്തെ ചോദ്യോത്തരങ്ങൾ

അക്ഷരമുറ്റം
ക്വിസ് മുൻവർഷത്തെ ചോദ്യോത്തരങ്ങൾ
1. കേരളം സമ്പൂർണസാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചപ്പോൾ ആരായിരുന്നു മുഖ്യമന്ത്രി
(ഇ കെ നായനാർ – 1991)
2. ആഗോളതാപനം മരമാണ് മറുപടി എന്നത് കേരളത്തിലെ ഏത് പദ്ധതിയുടെ പേരാണ്?
(ഹരിതകേരളം)
3. മെനിഞ്ചൈറ്റീസ് എന്ന രോഗം ശരീരത്തിലെ ഏതുഭാഗത്തെയാണ് ബാധിക്കുന്നത്?
(തലച്ചോറ്)
4. 2021ലെ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് നേടിയ മലയാള ബാലസാഹിത്യ കാരൻ?
(പ്രൊഫ എസ് ശിവദാസ് )
5. മഹാത്മാഗാന്ധിയുടെ അമ്മയുടെ പേര്?
(പുത് ലി ഭായ്)
6. കിഡംബി ശ്രീകാന്ത് ഏത് സ്പോട്സ് ഇനത്തിലാണ് ലോകചാമ്പ്യൻഷിപ്പിൽ വെള്ളിമെ ഡൽ നേടിയത്?
(ബാഡ്മിന്റൻ)
7. എത്ര വയസ് പൂർത്തിയായവർക്കാണ് ഇന്ത്യയിൽ വോട്ടവകാശം ലഭിക്കുന്നത്?
(പതിനെട്ട്)
8. ‘മാന്തളിരിലെ ഇരുപതു കമ്യൂണിസ്റ്റ് വർഷങ്ങൾ’ ആരെഴുതിയ നോവലാണ്?
(ബെന്യാമിൻ)
9. കേരളത്തിലെ നിയമസഭാ നിയോജക മണ്ഡലങ്ങളുടെ എണ്ണം എത്രയാണ്?
(140)
10. ഇന്ത്യ എന്ന പേരിന് കാരണമായ നദി?
(സിന്ധു)
11. ‘മിൽക്ക് മാൻ ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെട്ടിരുന്ന മലയാളി ?
(ഡോ. വർഗീസ് കുര്യൻ)
12. കൊതുക് ശബ്ദമുണ്ടാക്കുമ്പോൾ കമ്പനം ചെയ്യുന്ന ഭാഗം?
(ചിറക്)
13. കോഴിക്കോട് രാജാവായ സാമൂതിരിയുടെ നാവികപ്പടയെ നയിച്ച പടനായകന്മർ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
(കുഞ്ഞാലിമാർ)
14. ഇന്ത്യൻ ദേശിയ പതാകയിലുള്ള അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം എത്ര യാണ്
(24)
15. വൈ-ഫൈ എന്നതിൻ്റെ പൂർണരൂപം?
(വയർലെസ് ഫിഡലിറ്റി)
16. ‘യൂറോപ്പിന്റെ അമ്മായിയമ്മ (Mother in law of Europe) എന്നറിയപ്പെട്ട യൂറോ പ്യൻരാജ്യം?
(ഡെന്മാർക്ക്)
17. എന്തിനെക്കുറിച്ചുള്ള പഠനമാണ് ന്യൂമിസ്മാറ്റിക്സ്?
(നാണയങ്ങൾ)
18. 3,4,5 ഇവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
(60)
19. നമുക്ക് സുപരിചിതമായ എന്തിൻ്റെ ലോഗോ ഡിസൈൻ ചെയ്തതിൻ്റെ പേരിലാണ് അതുൽ പാണ്ഡെ പ്രസിദ്ധനായത് ?
(ആധാർകാർഡ്)
20. കടലിലെ ദൂരം അളക്കാനുള്ള ഏകകും?
(നോട്ടിക്കൽ മൈൽ)
ടൈ വരികയാണെങ്കിൽ ഈ ചോദ്യങ്ങൾ കൂടി ഉപയോഗിച്ചാലും
1. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവ കാശങ്ങൾ എന്ന ആശയം കടം കൊണ്ടിരി ക്കുന്നത് ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ്?
(അമേരിക്ക)
2. 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ (2021 ൽ പ്രഖ്യാപിച്ചത്) മികച്ച രണ്ടാ മത്തെ ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ടത് ഏത് ചലച്ചിത്രം?
(തിങ്കളാഴ്ച നിശ്ചയം)
3. ‘ഇന്ത്യയുടെ രത്നം’ എന്ന് ജവാഹർലാൽ നെഹ്രു വിശേഷിപ്പിച്ച സംസ്ഥാനം?
(മണിപ്പൂർ)
4. മുഖ്യന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടാനുള്ള ടോൾഫ്രീ നമ്പർ?
(1076)
5. ഇന്ത്യൻ കരസേനയുടെ പുതിയ ആസ്ഥാനമന്ദിരമായ ഥൽ സേന ഭവൻ എന്തിന്റെ ആകൃതിയിലാണ്?
(ഉദയസൂര്യൻ)