സ്വദേശ് മെഗാ ക്വിസ് മാതൃകാ ചോദ്യോത്തരങ്ങൾ UP Section

KPSTA
സ്വദേശമെഗാക്വിസ് 2021
UP വിഭാഗം
ഉപജില്ല തലം
1. ഉപരിപഠനത്തിനായി 1888 സപ്തംബർ 4 ന് ഗാന്ധിജി ബോംബെയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി. തൻ്റെ 18-ാമത്തെ വയസ്സിലാണ് ഇംഗ്ലണ്ടിലേക്കുള്ള യാത്ര നിയമ പഠനത്തിനായാണ് ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയത് ഏത് കപ്പലിലാണ് ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയ്?
എസ്.എക്സൈഡ്
2.ഭഗവത്ഗീത എന്ന ഗ്രന്ഥത്തെ തൻ്റെ അമ്മയാണ് എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ച കൃതിയാണ് ഭഗവത് ഗീത.ഗാന്ധിജി ഭഗവദ്ഗീതയ്ക്ക് എഴുതിയ വ്യാഖ്യാനം എത് പേരിൽ അറിയപ്പെടുന്നു?
അനാസക്തിയോഗം
3.വർണവിവേചനത്തിനെതിരെ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ 1994 ആഗസ്റ്റ് 22 ന് പ്രസിദ്ധമായ ഒരു സംഘടനയ്ക്ക്രൂപം നൽകി. ആ സംഘ ടനയുടെ പേര്?
നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്
4.1809 ഡിസംബർ 21 ന് മുംബൈയിലെ ഗോകുൽദാസ് തേജ്പങന്റെ സംയുക്ത കോളേജിൽ പിറവിയെടുത്ത സംഘടന യാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. WC ബാനർജിയായിരുന്നു ആദ്യ പ്രസിഡണ്ട്. രണ്ടാമത്തെ പ്രസിഡണ്ട് ആര്?
ദാദാബായ് നവറോജി
5.ഗാന്ധിജിയെ ഏറെ സ്വാധീനിച്ച കൃതിയാണ് ജോൺ റസ്കിന്റെ അൺ ടു ദിസ് ലാസ്റ്റ്. ഈ പുസ്തകം ഗാന്ധിജി ഗുജറാത്തി ഭാഷയിലേക്ക് തർജ്ജമ ചെയ്തു. തർജ്ജമചെയ്ത പുസ്തകത്തിന് ഗാന്ധിജി നൽകിയ പേരെന്ത്?
സർവ്വോദയ
6.ജവഹർലാൽ നെഹ്റു. സ്വാതന്ത്ര്യ സമര സേനാനി, ആദ്യ പ്രധാനമന്ത്രി, രാഷ്ട്രശില്പി, വിശ്വപൗരൻ, കുട്ടികളുടെ ചാച്ചാജി, എഴുത്തുകാരൻ പല നിലയിലും അദ്ദേഹം അറിയപ്പെടുന്നു. ഒന്നിൽകൂടുതൽ പ്രവശ്യം അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ (പ്രസിഡണ്ടായിട്ടുണ്ട്. നെഹ്റു പ്രതിനിധിയായി പങ്കെടുത്ത ആദ്യകോൺഗ്രസ് സമ്മേളനം ഏത്?.
ബങ്കിപ്പൂർ സമ്മേളനം (1912)
7.”If you want real peace in the world, start with children”, ” യഥാർത്ഥ സമാധാനമാണ് നിങ്ങൾ ആഗ്രഹിക്കുന്ന തെങ്കിൽ കുട്ടികളിൽ നിന്നാരംഭിക്കുക” (പ്രസിദ്ധനായ ഒരു ദേശീയ നേതാവിൻ്റെ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കു ന്നത്. ആരുടെ വാക്കുകളാണ് ഇത്?
ഗാന്ധിജി
8.സ്വാതന്ത്യം എൻ്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ച ദേശീയ നേതാവാണ് ബാലഗംഗാധരതിലകൻ, അദ്ദേഹം എഴുതിയ കൃതിയാണ് ഗീതാര ഹസ്യം ഇത് എഴുതിയത് മാണ്ഡ്ലെ ജയിലിൽ വെച്ചായിരുന്നു. ഇന്ന് ഈ ജയിൽ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
ബർമ്മ മ്യാൻമർ
9.”ഓംസാഹോദര്യംസർവ്വത” എന്ന തത്വത്തിൽ അധിഷ്ഠിതമായി ആലുവയിൽ 1911 ൽ അദ്വൈതാശ്രമം സ്ഥാപിച്ച സാമൂഹ്യ പരിഷ്ക്കർത്താവ്
ശ്രീനാരായണഗുരു
10. 1879 ൽ തമിഴ്നാട്ടിൽ ജനിച്ച ഒരുവ്യക്തി കേരളത്തിലെ പ്രധാന സമരങ്ങളിലൊ ന്നായ വൈക്കം സത്യാഗ്രഹത്തിൻ്റെ മുന്നണിപ്പോരാളിയായിരുന്നു.ആരായിരുന്നു ഈ നേതാവ്?
ഇ.വി രാമസ്വാമി നായ്ക്കർ
11. മലബാർ ലഹള ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്ററി ആൻ്റ് റിസർച്ച് സ്വാതന്ത്ര്യ സമര നിഘണ്ടുവിൽ നിന്ന് ഈ സമരത്തെ ദേശീയസ്വാതന്ത്ര്യ സമരപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനെ ക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. മലബാർ കലാപവു മായി ബന്ധപ്പെട്ട വാഗൺ ട്രാജഡി നടന്ന വർഷംഏത്?
1921
12. നിങ്ങൾക്ക് കഴിയാനുള്ളത് കരുതു കയും മിച്ചമുള്ളത് മറ്റുള്ളവർക്ക് ദാനം ചെയ്യുകയും വേണമെന്ന് ഉദ്ഘോഷിച്ച നേതാവാണ് സർവ്വന്റ്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ സ്ഥാപകൻ? ആരാണ് ഈ മഹദ് വ്യക്തി?
ഗോപാലകൃഷ്ണഗോഖല
13. ഖാദി പ്രചാരണവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്വാതന്ത്ര്യ സമര പ്രസ്ഥാന ത്തിന്റെ ഭാഗമാക്കി മാറ്റി. ഗാന്ധിജി എക്കാലവും അതിൻ്റെ മുഖ്യ പ്രചാരകനാ യിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏത് സമ്മേളന ത്തിലാണ് ഓൾ ഇന്ത്യാ ഖാദിബോർഡ് സ്ഥാപിക്കാൻ തീരുമാനമെടുത്തത്
ഡൽഹി സമ്മേളനം
14. ഗാന്ധിയെക്കുറിച്ച് ലോകത്ത് നിരവധി ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങൾ രചിക്ക പ്പെട്ടിട്ടുണ്ട്. മലയാളത്തിലും നിരവധി കൃതികൾ ഗാന്ധിയുമായി ബന്ധപ്പെട്ട് ഏഴുതപ്പെട്ടിട്ടുണ്ട്. ഗാന്ധിയും ഗോഡ്സേ യും എന്ന കൃതി രചിച്ചതാര്?
എൻ.വി കൃഷ്ണവാരിയർ
15.ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന ഒരു പ്രധാന സംഭവത്തിൽ ദീർഘകാല തടവിന് ശിക്ഷിക്കപ്പെട്ട പ്രമുഖ സ്വാതന്ത്യസമര സേനാനിയായിരുന്നു ഡോക്ടർ K.Bനോൻ ഏതായിരുന്നു ആ സംഭവം?
കീഴരിയൂർ ബോംബ് കേസ് (കോഴിക്കോട്)
16. ഇന്ത്യ വിഭജിക്കപ്പെട്ടതിൽ ഏറ്റവും ദുഖിതനായിരുന്നു ഗാന്ധിജി ഇന്ത്യ വിഭജിക്കപ്പെട്ടതിൽ വിഷമിച്ച് 1947 ൽ കൽക്കത്തയിൽ ഗാന്ധിജി ഏകദിന നിരാഹാരസമരം നടത്തി. ഏത് ദിവസം!
ഓഗസ്റ്റ് 15
17. രണ്ടുപേർ ചേർന്നാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ (Freedom at Midnight) എന്ന പുസ്തകം എഴുതിയത്. അതിൽ ഒരാളൂടെ പേര് ലാറി കോളിൻസ്, ഗ്രന്ഥരചന നടത്തിയ രണ്ടാമത്തെ ആളുടെ പേര്?
ഡൊമനിക് ലാപിയർ
18 .ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷു കാരനായ ഗവർണർ ജനറൽമൗണ്ട് ബാറ്റൻ (പ്രഭു. ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ജനറൽ
സി. രാജഗോപാലാചാരി
19. ബ്രിട്ടനെ രണ്ടാംലോക മഹായുദ്ധ ത്തിൽ വിഷയത്തിലേക്ക് നയിച്ചത് വിൻസ്റ്റൻ ചർച്ചിൽ. പക്ഷേ ബ്രിട്ടീഷ് പാർല മെൻ്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജ യപ്പെട്ടു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകു മ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര് ?
ക്ലമൻറ് ആറ്റ്ലി
20. 1048 ജനുവരി 30 ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്സെ എന്ന യാൾ വെടിവെച്ചുകൊല്ലുന്നു. ഭാരതത്തി നുവേണ്ടി ജീവൻ ബലിയർപ്പിച്ച മഹാത്മാ വിന്റെ സമാധി സ്ഥലം രാജ്ഘട്ടിലാണ്. 15 ലക്ഷത്തോളം ജനങ്ങളാണ് വിലാപയാത്ര യിൽ പങ്കെടുത്തത്. രാജ്ഘട്ട് ഏത് നദീതീര ത്ത് സ്ഥിതിചെയ്യുന്നു!
യമുനാനദി
ടൈ ബ്രേക്കർ
1. ഗാന്ധിജി ടോൾ സ്റ്റോയ് ഫാം ആരംഭിച്ച വർഷം ഏത്?
1910
2.ഗാന്ധിജിയെക്കുറിച്ച് രാജഘട്ടത്തിൽ എന്ന കവിതരചിച്ചത് ആര്?
സുഗതകുമാരി
3. ബർമീസ് ഗാന്ധി എന്ന പേരിലറിയപ്പെ ടുന്നത്?
ആങ്സാൻ സൂചി (ആംഗ്സാൻ സൂകി)
4.സബർമതി-ദണ്ഡിയാത്ര-ഉപ്പുസത്യാഗ്രഹ യാത്രയിലെ ഗാനം?
രഘുപതിരാഘവരാജാറാം…
5.ഗാന്ധിജിആരംഭിച്ച നവ്ജീവൻ ട്രസ്റ്റിന്റെആസ്ഥാനം
അഹമ്മദബാദ്