LSS Weekly Test Part 1

September 28, 2022

LSS വീക്ക്ലി ടെക്സ്റ്റ്  Part 1

പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ എൽ എസ് എസ് ചോദ്യോത്തരങ്ങൾ

1.സൂചകങ്ങള്‍ വായിച്ച് കവിയെ തിരിച്ചറിഞ്ഞ് പേരെഴുതുക.
•പ്രാചീന കവിത്രയത്തിലെ ഒരു കവി.
•ഉദയവര്‍മ്മ രാജാവിന്‍റെ പണ്ഡിത സദസിലെ അംഗം.
•ശ്രീകൃഷ്ണന്റെ ജീവിതം പരാമര്‍ശിക്കുന്ന കൃഷ്ണഗാഥ രചിച്ചു.

2.ആ കാഴ്ച എനിക്കാദ്യമായിട്ടാണ്.പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ക്കിടയില്‍ മഴവില്ലിനെ ആരോ അലങ്കരിച്ചു വെച്ചതുപോലെ.മഴവില്ലിന്റെ മുകളില്‍ കയറിനിന്ന്.മേഘങ്ങള്‍ക്കുള്ളിലേക്ക് ചാടി മറിഞ്ഞു.ഇന്നത്തെ ഈ കിനാവിന് എന്തൊരു ചന്തം.
-ഇതിലെ കിനാവ് എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത് ?

3.Rearrange it as a meaningful word.
K R I C T

4.Rearrange these as a meaningful sentence.
holding/He/something/Chinnu/noticed

5.Fill in the blank.

പൂരിപ്പിക്കുക

•_______________ is an organizational system working in the field of sanitation and waste management in local self-government bodies in Kerala.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ – മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനമാണ് ___________________.

6.Which is the wrong pair.
തെറ്റായ ജോഡി ഏത് ?

A.Whale – Ocean
തിമിംഗലം – സമുദ്രം
B.Penguin – Polar region
പെന്‍ഗ്വിന്‍ – ധ്രുവ പ്രദേശം
C.Camel – Forest
ഒട്ടകം – വനം
D.Water lily – Swamps
ആമ്പല്‍ – ചതുപ്പു നിലങ്ങള്‍

7.Find the number that is obtained by adding the largest three-digit number and the smallest four-digit number.

ഏറ്റവും വലിയ മൂന്നക്ക സംഖ്യയും ഏറ്റവും ചെറിയ നാലക്ക സംഖ്യയും ചേർന്നാല്‍ ലഭിക്കുന്ന സംഖ്യ ഏതെന്ന് കണ്ടെത്തുക.

8.The one’s place is 5, the thousand’s place is 4, the ten’s place is 8, and the hundred’s place is 2.

Who am I?

ഒന്നിന്‍റെ സ്ഥാനത്ത് 5 ഉം ആയിരത്തിന്റെ സ്ഥാനത്ത് 4 ഉം പത്തിന്റെ സ്ഥാനത്ത് 8 ഉം നൂറിന്‍റെ സ്ഥാനത്ത് 2 ഉം ആണ്.
ഞാനാര് ?

9.ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ബ്രഹ്മപുത്ര നദിയില്‍ നിര്‍മ്മാണം ആരംഭിച്ച രാജ്യമേത് ?

10.പത്തൊന്‍പതു വയസ്സുകാരിയായ ദിവ്യ ദേശ്മുഖ് എന്ന താരം വനിത ചെസ് ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ചരിത്ര നേട്ടം കൈവരിച്ചു.ഫൈനലില്‍ ദിവ്യ പരാജയപ്പെടുത്തിയത് ഏതു താരത്തെയാണ് ?

Answer

വീക്ക്ലി ടെസ്റ്റ്;  ഉത്തരസൂചിക

1.ചെറുശ്ശേരി

2.സ്വപ്നം

3.TRICK

4.He noticed Chinnu holding something.

5.Harita Karmma Sena

ഹരിത കര്‍മ്മ സേന

6.Camel – Forest

ഒട്ടകം – വനം

7.1999

1000+999=1999

8.4285

9.ചൈന

10.കൊനേരു ഹംപി

തയ്യാറാക്കിയത്: ഷെഫീക്ക് മാസ്റ്റർ

Category: LSS