സ്വദേശ് മെഗാ ക്വിസ് മാതൃക ചോദ്യോത്തരങ്ങൾ UP Sub District

September 28, 2022
 കെ.പി.എസ്.ടി.എ.അക്കാദമിക് കൗൺസിൽ

സ്വദേശ് ക്വിസ് 2018

UP Sub District

1.നെഹ്റുവിന്റെ ആദ്യത്തെ പൊതു പ്രസംഗം എവിടെവെച്ചായിരുന്നു? (അലഹബാദ്-1915)
2.സ്വാതന്ത്ര്യ സമര കാലത്ത് ആദ്യത്തെ വട്ടമേശ സമ്മേളനം നടന്ന വർഷം ഏത്? (1930)
3. 2018 ഫിഫ ലോകകപ്പിൽ ആദ്യ മൂന്നു സ്ഥാനവും നേടിയത് ഒരു വൻകരയിലെ രാജ്യങ്ങളാണ്? വൻകര ഏത്? (യൂറോപ്പ്)
4. ഗാന്ധിജിയെ ‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന് വിശേഷിപ്പിച്ചതാര്?
(വിൻസ്റ്റൻ്റ് ചർച്ചിൽ)
5. ‘ജനഗണമന’ ആദ്യമായി ആലപിച്ചത് ഏത് ചടങ്ങിലാണ്?
(കൊൽക്കത്ത കോൺഗ്രസ്സ് സമ്മേളനം)
7.“അൺഹാപ്പി ഇന്ത്യ’ എന്ന പുസ്‌തകം എഴുതിയതാര്?
(ലാല ലജ്പത് റായ് )
7.ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹ സമരം ഏതായിരുന്നു? (ചമ്പാരൻ സമരം)
8.ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധി സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡണ്ട് ആരായിരുന്നു?
(ജെ.ബി. കൃപലാനി)
9. മിന്റോ മോർലി പരിഷ്ക്കാരത്തിൻ്റെ മറ്റൊരു പേരെന്ത്?
(ഇന്ത്യൻ കൗൺസിൽ ആക്ട് 1909)
10.ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി യായിരുന്ന ഇദ്ദേഹത്തിൻ്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായ നവംബർ 11. ആരുടെ ജന്മദിനമാണ്?
(മൗലാന അബുൾകലാം ആസാദ്)
11. ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്യ്രദിനമാണ് ഈ വർഷം (2018) ആഘോഷിച്ചത്?
(72)
12. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപം കൊണ്ട വർഷം?
(1885)
13. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ധീര വനിതയായിരുന്ന ഝാൻസി റാണി ലക്ഷ്മി ഭായിയുടെ യഥാർത്ഥ പേരെന്തായിരുന്നു?
(മണി കർണ്ണിക)
14. 2018 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ എത്ര ഗോൾഡ് മെഡൽ നേടി?
(15)
15. അന്തർദ്ദേശീയ അഹിംസാദിനമായി ആചരിക്കുന്നത് എന്ന്?
(ഒക്ടോബർ 2)

ടൈ ബ്രേക്കർ

1. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട വർഷം ഏത്?
(1949)
2 ഇന്ത്യയിൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സംഭവമേത്?
(ദണ്‌ഡിയാത്ര / ഉപ്പുസത്യാഗ്രഹം)
3. ‘ദില്ലി ചലോ’ എന്ന മുദ്രാവാക്യമുയർത്തിയതാര്?
(സുഭാഷ്‌ചന്ദ്ര ബോസ്)
4. 48-ാമത്തെ കേരള സ്റ്റേറ്റ് ഫിലിം അവാർഡിൽ ഏറ്റവും നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ടത് ആര്?
(ഇന്ദ്രൻസ് – ആളൊരുക്കം)
5. ജവഹർലാൽ നെഹ്റു എത്രതവണ കോൺഗ്രസ്സ് പ്രസിഡന്റായിരുന്നു?
(6 തവണ)
Category: QuizSwadesh Quiz