അക്ഷരമുറ്റം ക്വിസ് Aksharamuttam Quiz

September 21, 2022

അക്ഷരമുറ്റം ക്വിസ്

1. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി (One Earth, One Family, One Future) എന്നത് 2023 ൽ ഇന്ത്യയിൽ നടന്ന ഏത് സമ്മേളന ത്തിൻ്റെ ആപ്‌തവാക്യമാണ്? (G20)

2. ആഫ്രിക്കൻ രാജ്യമായ മൊറോക്കോ യിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് തകർ ന്ന പുരാതന നഗരം, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ തായിരുന്നു. ഏതാണ് തകർന്നുപോയ ആ പുരാതന നഗരം? (മരാക്കേഷ് Marrakesh)

3. പുരുഷ ഫുട്ബോളിലും വനിതാ ഫുട്‌ബോളിലും ലോക കിരീടം സ്വന്തമാ ക്കുന്ന രണ്ടാമത്തെ രാജ്യം എന്ന റെക്കോഡ് 2023 ലെ ലോക വനിത ഫുട്‌ബോൾ കിരീടം നേടിയതോടെ സ്പെയിൻ സ്വന്തമാക്കി. ഈ റെക്കോഡ് ആദ്യമായി നേടിയ രാജ്യം ഏതാണ്? (ജർമ്മനി)

4. ഇന്ത്യയിൽ ഭരണഘടനാ ദിനമായി ആചരിക്കുന്നത് എന്ന്? (നവംബർ 26)

5. വിശന്നിരിക്കുന്നവർക്ക് ഒരുനേരത്തെ ഭക്ഷണം സൗജന്യമായി നൽകുന്ന ‘വിശപ്പ് രഹിത നഗരം’ പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ നഗരം? (കോഴിക്കോട്)

6. ‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ …… എന്ന പ്രശസ്ത വരികൾ എഴുതിയത് ആരാണ്?

(വള്ളത്തോൾ നാരായണമേനോൻ)

7. ഐക്യരാഷ്ട്ര സംഘടനയുടെ വികസന പദ്ധതിയുടെ അംബാസിഡറാകുന്ന ആദ്യ ആർട്ടിഫിഷൽ ഇൻ്റലിജൻസ് റോബോട്ട് ഏത്? (സോഫിയ)

8. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത്, ‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാ തന്ത്ര്യം തരാം’ എന്നുപറഞ്ഞ ദേശീയ നേതാവ് ആര്?

(സുഭാഷ് ചന്ദ്രബോസ്)

8. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദിയായ ഭവാനി ഏതു നദിയുടെ പോഷക നദിയാണ്? (കാവേരി)

9. ശരീരത്തിലെ ഏത് അവയവത്തെപ്പറ്റിയുള്ള പഠനമാണ് ഒഫ്‌താൽമോളജി (കണ്ണ്)

10. മലബാർ കലാപവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവമാണ് വാഗൺ ട്രാജഡി. മലബാർ കലാപം എന്ന് അറിയപ്പെട്ട സമരം നടന്നത് ഏത് വർഷം? (1921)

11. 2024ലെ ഒളിമ്പിക്സ് നടക്കുന്നത് ഏത് നഗരത്തിലാണ്?

(പാരീസ്)

12. കേരളത്തിലെ പ്രമേഹ രോഗികളായ ബിപിഎൽ വിഭാഗത്തിലെ മുതിർന്ന പൗര ന്മാർക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി?

(വയോമധുരം)

13. 95-ാമത് ഓസ്കർ അവാർഡിൽ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയ ഇന്ത്യക്കാരൻ ആര്?

(കീരവാണി)

14. കേരളത്തിൽനിന്നുള്ള ഏത് കായിക താരത്തെയാണ് രാജ്യസഭയിലേക്ക് അടുത്തി ടെ രാഷ്ട്രപതി നോമിനേറ്റ് ചെയ്തത്?

(പി ടി ഉഷ)

15.2022 ലെ ഖത്തർ വേൾഡ് കപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലഭിച്ചത് ആർക്ക്?

(ലയണൽ മെസ്സി)

16. ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുന്നത് ഏതുവർഷം ? (2023)

17. 2023 ജൂൺ മാസത്തിൽ ഇന്ത്യയിൽ വിശിയ, ‘ദുരന്തം’ എന്ന അർത്ഥമുള്ള ‘ബിപാർ ജോയ് ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം?

(ബംഗ്ലാദേശ്)

18. 2023ലെ ദേശീയ ചലച്ചിത്ര പുരസ്കാര ത്തിൽ മികച്ച ആനിമേഷൻ ചിത്രമായി തിര ഞ്ഞെടുത്ത സിനിമ ഏത്?

(കണ്ടിട്ടുണ്ട്)

19. ‘വിധിയുമായി ഒരു കൂടിക്കാഴ്ച’ ആരുടെ അവിസ്മരണീയമായ പ്രസംഗമായിരുന്നു?

(ജവാഹർലാൽ നെഹ്റു

20. മഹാത്മാഗാന്ധി കേരളത്തിൽ അഞ്ചു തവണ സന്ദർശനത്തിനെത്തിയിരുന്നു. ആദ്യമായി എത്തിയത് ഏത് വർഷം?

(1920) (മറ്റു വർഷങ്ങൾ: 1925, 1927, 1934, 1937)

ടൈ വരികയാണെങ്കിൽ ഈ ചോദ്യങ്ങൾ കൂടി ഉപയോഗിച്ചാലും

1. രേഖകളെയും വിവരങ്ങളെയും പോർട്ടബിൾ ഡോക്യുമെൻ്റ് ഫോർമാറ്റ് അഥവാ പിഡിഎഫ് രൂപത്തിൽ ആക്കുന്ന അഡോബി സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവ് ആര്?

(ജോൺ വാർനോക്ക്)

2. 2019 ലെ രസതന്ത്ര നൊബേൽ സമ്മാന ജേതാവായ ഇദ്ദേഹത്തിന്റെ ആത്മകഥയാ ണ് ‘വിറ്റ്നസ് ടു ഗ്രേസ് ‘. ലിഥിയം അയൺ ബാറ്ററിയുടെ സ്രഷ്‌ടാവായ ഈ വ്യക്തി ആര്? (ജോൺ ഗുഡിനഫ്)

3. ആധുനിക പീരിയോഡിക് ടേബിളിൽ അലസവാതകങ്ങൾ ഏത് ഗ്രൂപ്പിലാണ് ഉൾ പ്പെടുത്തിയിരിക്കുന്നത്? (ഗ്രൂപ്പ് 18)

4. 2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ സർവകലാശാല ഏതാണ്?

(വിശ്വഭാരതി)

5. ‘ആനക്കൊമ്പൻ’ ഏതു വിളയുടെ നാടൻ ഇനത്തിന് ഉദാഹരണമാണ്?

(വെണ്ട)