അക്ഷരമുറ്റം ക്വിസ് Aksharamuttam Quiz

September 21, 2022

അക്ഷരമുറ്റം ക്വിസ്

1. 2023 ജൂലൈ 14ന് ഇന്ത്യ ചന്ദ്രയാൻ-3 വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രനിൽ പേടകം വിജയകരമായി ഇറക്കിയ നാലാമത്തെ രാജ്യം താഴെ പറയുന്നതിൽ ഏതാണ്?

a. ചൈന

b. ഇന്ത്യ

c.റഷ്യ

d. യു.എസ്.എ

(b. ഇന്ത്യ)

2. 1919 റൗലറ്റ് ആക്ടിന് എതിരായി ഗാന്ധിജിയുടെ നേതൃത്വത്തിൽ തുടങ്ങിയ തും ഇന്ത്യയിലുടനീളം അലയടിച്ചതുമായ സമരം ഏതു പേരിലാണ് അറിയപ്പെട്ടത്?

(നിസ്സഹകരണ പ്രക്ഷോഭം)

3. 2022 ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ രണ്ടാം സ്ഥാനം നേടിയ ടീം? (ഫ്രാൻസ്)

4. ഒരു കവിതയിലെ ഏതാനും വരികൾ ഇങ്ങനെയാണ്:

‘പീരങ്കികളിൽ മുല്ലവള്ളി പടരുന്ന ദിവസം തോക്കുകൾ വെള്ളരിവള്ളിക്കു താങ്ങാകുന്ന ദിവസം അപ്പോൾ കൃഷ്ണമണികളിൽനിന്നു മഴപെയ്യും. കൈകളിൽ തൂവൽ മുളയ്ക്കും; മേഘങ്ങൾ മാലാഖകളാകും അതിർത്തികൾ ഇല്ലാതാകും വെടിമരുന്നറകളിൽ ചെമ്പകപ്പൂമണം നിറയും…’ ഈ വരികൾ എഴുതിയ കവി ആര്? (സച്ചിദാനന്ദൻ)

5. ആദ്യമായി ആറ്റംബോംബ് ഉപയോഗി ച്ചത് ഏതു രാജ്യമാണ്? (അമേരിക്ക)

6. ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 2021 ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നൽകിയത് ആർക്ക്? (വഹീദാ റഹ്മാൻ)

7. കേരളസർക്കാർ നടപ്പിലാക്കുന്ന ‘വിവ കേരള’ എന്ന പദ്ധതി ഏത് രോഗാവസ്ഥയുമായി ബന്ധപ്പെട്ടതാണ്? (അനീമിയ / വിളർച്ച)

8. ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്ര ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(ജാവലിൻ ത്രോ)

9. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? (ഉത്തർപ്രദേശ്)

10.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇന്ത്യയിലെ ഏത് ദേശീയ നേതാവിൻ്റെ പേരിലാണ് അറിയപ്പെടുന്നത്? (മഹാത്മാഗാന്ധി)
11.കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല?

(ഇടുക്കി)

12. ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം ആരംഭിച്ച സംസ്ഥാനം?

(കേരളം)

13. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാൻ ഇന്ത്യ അയച്ച ഉപഗ്രഹ മാണ് ആദിത്യ- 11. ഇതിൽ L എന്തിനെ സൂചിപ്പിക്കുന്നു? (ലഗ്രാൻജിയൻ പോയിന്റ്)

14. കേരളത്തിലെ ഏത് സംഭവത്തെയാണ് ‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ? (ക്ഷേത്രപ്രവേശന വിളംബരം)

15. ഇതുവരെ ലഭ്യമായ തെളിവുകൾ പ്രകാരം ഹോമോസാപിയൻസ് എവിടെയാണ് ഉദ്ഭവിച്ചത്? ആധുനിക മനുഷ്യൻ്റെ ‘ജിനോം’ ഉടലെടുത്തതും ഇവിടെയാണ്.

(ആഫ്രിക്ക)

16. ‘ഭഗീരഥ പ്രയത്നം’ ശൈലി സൂചിപ്പിക്കുന്ന ശരിയായ അർഥം എന്ത്? (കഠിനമായ പ്രവർത്തനം / വലിയ പരിശ്രമം)

17. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?

(വയനാട്)

18. മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ എല്ലാവർഷവും ആചരിക്കുന്ന ഒരു അനുഷ്ഠാന കലാരൂ പത്തെക്കുറിച്ചാണ് പറയുന്നത്. ചൂട്ടുവെപ്പ്, കാച്ചിക്കെട്ട് തുടങ്ങിയവ ഈ കലാരൂപവുമായി ബന്ധപ്പെട്ടതാണ്. കവുങ്ങിൻപാളകളിൽ നിർമ്മിച്ച വലുതും ചെറുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾക്കിടയിൽ തീച്ചൂട്ടുകളുടെയും പന്തങ്ങളുടെയും വെളിച്ച ത്തിൽ തുള്ളിയുറയുന്നതാണ് ഇതിൻറെ അവതരണരീതി. കലാരൂപം ഏത്?

(പടയണി)

19. ഭൂമിക്ക് പുറത്ത് ചിത്രീകരിക്കുന്ന ആദ്യ ചലച്ചിത്രം എന്ന ബഹുമതിക്ക് അർഹമായ റഷ്യൻ സിനിമഏത്? ഭൂമിയിൽ നിന്ന് 250 മൈൽ അകലെ അന്താരാഷ്ട്ര ബഹിരാകാ ശ നിലയത്തിലാണ് സിനിമയുടെ ചിത്രീക രണം നടന്നത്. (‘ദി ചലഞ്ച്’)

20.ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിനായി 15RO രൂപ കൽപ്പന ചെയ്തു വിക്ഷേപിച്ച ഹ്രസ്വ ദൂര റോക്കറ്റ്? ( എസ് എസ് എൽ വി ഡി 2 – സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ).

ടൈ വരികയാണെങ്കിൽ ഈ ചോദ്യങ്ങൾ കൂടി ഉപയോഗിച്ചാലും

1. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഏതു നോവലിലെ കഥാപാത്രമാണ് ‘ഇബ്രാഹിം ഖാദരി’? (ആടുജീവിതം)

2. 2023ലെ ഏഷ്യാകപ്പ് ക്രിക്കറ്റിൻ്റെ ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയല്ലോ. ഫൈനൽ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ആരെ? (മുഹമ്മദ് സിറാജ്)

3. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല? (കാസർഗോഡ്)

4. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനോ, വ്യക്തി സ്വാതന്ത്ര്യവുമാ യോ ബന്ധപ്പെട്ട അടിയന്തിര വിവരങ്ങൾക്ക് പരമാവധി എത്ര മണിക്കുറിനുള്ളിൽ മറുപടി നൽകണം? (48 മണിക്കൂർ)

5. 1906 ലാണ് ഗാന്ധിജി ആദ്യമായി സത്യഗ്രഹസമരം നടത്തിയത്. എവിടെ? (ദക്ഷിണാഫ്രിക്കയിൽ)