സ്വദേശ് മെഗാ ക്വിസ് മത്സര ചോദ്യോത്തരങ്ങൾ HSS

കെ.പി.എസ്.ടി.എ.അക്കാദമിക് കൗൺസിൽ
മെഗാക്വിസ്സ് സ്വദേശ് 2018
HSS Sub Dist. Level
1 ഗാന്ധി സിനിമയുടെ സംവിധായകൻ ആര് ?
(റിച്ചാർഡ് ആറ്റൻബറോ)
2. സ്വാതന്ത്യ്രത്തിനുള്ള അവകാശം ഭരണഘടനയിലെ ഏത് ആർട്ടിക്കിളിൽ പെടുന്നു?
(ആർട്ടിക്കിൾ 19)
3.SAARC ൽ എത്ര രാജ്യങ്ങൾക്ക് അംഗത്വമുണ്ട്?
(8)
4.28 വർഷക്കാലം ജയിൽ ജീവിതമനുഭവിച്ച് ഒരു രാഷ്ട്രത്തിൻ്റെ ജനാധിപത്യത്തിനും സ്വാതന്ത്യത്തിനും വേണ്ടി പോരാടിയ നേതാവിന് ഇന്ത്യ ‘ഭാരതരത്നം’ ബഹുമതി നൽകി ആദരിച്ചു. ആരായിരുന്നു ആ വ്യക്തി!
(നെൽസൺ മണ്ഡേല)
5. രാഷ്ട്രപതിയുടെ അഭാവത്തിൽ ഉപരാഷ്ട്രപതിയാണ് ചുമതല നിർവ്വഹിക്കേണ്ടത്.?2 പേരുടേയും അഭാവത്തിൽ ആർക്കാണ് ഈ ചുമതല?
(സുപ്രീംകോടതി ചീഫ് ജസ്റ്റിസ്)
6.NDMA (National Disaster Management Authority) നിലവിൽ വന്ന വർഷം ഏത്?
2005
7.ആരുടെ സ്മരണാർത്ഥമാണ് ദേശീയ യുവജനദിനം ആചരിക്കുന്നത്? (സ്വാമി വിവേകാനന്ദൻ)
8.2018ലെ കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള ധ്യാൻചന്ദ് പുരസ്കാരം നേടിയ മലയാളി കായികതാരത്തിൻ്റെ പേരെന്ത്?
(ബോബി അലോഷ്യസ്)
9.1955ൽ പഞ്ചായത്ത്രാജ് കമ്മറ്റി ശുപാർശ സമർപ്പിച്ചതിനെ തുടർന്ന കേന്ദ്ര നിർദ്ദേശപ്രകാരം ആദ്യമായി പഞ്ചായത്ത് രാജ് നിയമം അംഗീകരിച്ച സംസ്ഥാനം ഏത്?
(രാജസ്ഥാൻ – 1959ൽ)
10. ഏതു പ്രധാനമന്ത്രിയുടെ കാലത്താ ണ് ബാങ്കുകൾ ദേശസാൽക്കരി ക്കപ്പെട്ടത്?
(ഇന്ദിരാഗാന്ധി)
11 ലോകത്തെ ആദ്യ പൂർണ്ണ ഡിജിറ്റൽ ആർട്ട് മ്യൂസിയം ഏത് രാജ്യത്താണ്?
(ജപ്പാൻ)
12.ബഹിരാകാശസഞ്ചാരിയായ ആദ്യത്തെ ഇന്ത്യൻ വനിത?
(കല്പന ചൗള)
13. LPG യുടെ പൂർണ്ണരൂപമെന്ത് ?
(Liquefied Petroleum Gas)
14. 2017ലെ ജ്ഞാനപീഠം അവാർഡ് നേടിയതാര്?
(കൃഷ്ണ സോബ്തി)
15. 2018ലെ ബെസ്റ്റ് സിനിമക്കുള്ള ഓസ്കാർ അവാർഡ് നേടിയ സിനിമയേത്?
(ദി ഷെയ്പ് ഓഫ് വാട്ടർ – The Shape of water)
ടൈ ബ്രേക്കർ
1.”Better India a better World’ എന്ന പുസ്തകം രചിച്ചതാര്?
(എൻ.ആർ. നാരായണ മൂർത്തി)
2. ഇന്ത്യയിൽ ടെലിവിഷൻ പ്രക്ഷേപണം തുടങ്ങിയ വർഷം ഏത്?
(1959)
3.2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ മലയാളി താരം ആര്?
(ജിൻസൺ ജോൺസൺ)
4. 2017ലെ ഫിഫ ബെസ്റ്റ് ഫുട്ബോളർ (പുരുഷൻ) അവാർഡ് നേടിയതാര്?
(ക്രിസ്റ്റ്യാനോ റൊണാൾഡോ)