അക്ഷരമുറ്റം ക്വിസ് Aksharamuttam Quiz

അക്ഷരമുറ്റം ക്വിസ്
1. പ്രാചീന കവിത്രയത്തിൽപ്പെട്ട കവിയാണ് കൃഷ്ണഗാഥ രചിച്ചത്. കവിയുടെ പേരെന്ത്?
(ചെറുശേരി)
2. ചരിത്രത്തിലെ കറുത്ത ദിനങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന ഹിരോഷിമ, നാഗസാക്കി ദിനങ്ങളുടെ ഓർമ്മകൾ കഴിഞ്ഞയാഴ്ച കൂട്ടുകാർ പുതുക്കിയല്ലോ. ഹിരോഷിമയില്യം നാഗസാക്കിയിലും ബോംബുസ്ഫോടനത്തെ അതിജീവിച്ചവർ അറിയപ്പെടുന്നത് ഏതു പേരിലാണ്?
(ഹിബാക്കുഷ)
3. കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ആരാണ്?
(വി ശിവൻകുട്ടി)
4.1893 ൽ വില്ലുവണ്ടിയിൽ ചരിത്രയാത്ര നടത്തിയ നവോത്ഥാന നായകൻ?
(അയ്യങ്കാളി )
5. ബാലചൂഷണം തടയാൻ സംസ്ഥാന വനിതാ- ശിശുവികസന വകുപ്പ് തയ്യാറാക്കിയ പദ്ധതി?
(ശരണബാല്യം)
6. ഒന്നിനും 50 നും ഇടയ്ക്കുള്ള ഏറ്റവും വലിയ അഭാജ്യ സംഖ്യ?
(47)
7. സാമൂഹ്യമാധ്യമമായ ട്വിറ്ററിൻ്റെ പുതിയ പേര്?
(എക്സ് – ‘X’)
8. ക്യൂണികൾച്ചർ ശാസ്ത്രീയമായി ഏത് ജീവിയെ വളർത്തുന്നതാണ്? (മുയൽ)
9. കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല?
(തിരുവനന്തപുരം)
10. 1888ൽ അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠ കേരളത്തിൻ്റെ ചരിത്രത്തിൽ പ്രസിദ്ധമാ യിത്തീർന്നു. ആരാണ് ആ പ്രതിഷ്ഠ നടത്തിയത്?
(ശ്രീനാരായണഗുരു)
11. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
(ഗുജറാത്ത്)
12. 2024 പാരിസ് ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യക്കാരി? (മനു ഭാക്കർ)
13. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി? (പ്രശാന്ത് ബാലകൃഷ്ണൻ നായർ)
14. താഴെ തന്നിരിക്കുന്നവയിൽ ഭൂകാണ്ഡം ഏതാണ്? (ഇഞ്ചി, മരച്ചീനി, ബീറ്റ് റൂട്ട്, കാരറ്റ്)
ഇഞ്ചി
15. Pick the word opposite in meaning of the word ‘deep” (wide, far, hard, shallow)
(shallow)
16. ആൻ ഫ്രാങ്ക് ജനിച്ച സ്ഥലം ഇന്ന് ഏത് രാജ്യത്താണ്? (ജർമ്മനി, ഹോളണ്ട്, പോളണ്ട്, ബെൽജിയം)
(ജർമ്മനി)
17. “മരമായിരുന്നു ഞാൻ പണ്ടൊരു മഹാനദിക്കരയിൽ നദിയുടെ പേരു ഞാൻ മറന്നുപോയ് നൈലോ യുഫ്രട്ടിസോ യാങ്റ്റ്സിയോ യമുനയോ നദികൾ ക്കെന്നെക്കാളുമോർമ്മ കാണണമവർ കഴലിൻ ചിറകുള്ള സഞ്ചാരപ്രിയർ..” ആരുടെ കവിത?
(വയലാർ രാമവർമ )
18. ഇന്ത്യ വിജയകരമായി വിക്ഷേപിച്ച സൗര ദൗത്യം?
(ആദിത്യ L1)
19. അടുത്തിടെ ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശിൽ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭത്തെതുടർന്ന് അവിടുത്തെ പ്രധാനമന്ത്രിക്ക് രാജ്യം വിട്ടുപോകേണ്ടിവന്നു. ആ പ്രധാനമന്ത്രി യുടെ പേര് എന്താണ്?
(ഷെയ്ക്ക് ഹസീന)
20. ഇന്ത്യൻ A ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ട വയനാടുകാരി?
(മിന്നുമണി)
ടൈ വരികയാണെങ്കിൽ ഈ ചോദ്യങ്ങൾ കൂടി ഉപയോഗിച്ചാലും
1. ലോക്സഭയിൽ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന എത്ര അംഗങ്ങൾ ഉണ്ട്?
(543)
2. ഭൂമി കഴിഞ്ഞാൽ മനുഷ്യർ കാലുകുത്തിയ ഏക ഗോളം ചന്ദ്രനാണ്. ഏത് വർഷമായിരുന്നു ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയത്?
(1969 – July 21)
3. ഗാന്ധിജിയുടെ ആത്മീയ ഗുരുവാണ് ടോൾസ്റ്റോയ്. രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നത് ആര്?
( ഗോപാൽ കൃഷ്ണ ഗോഖലെ)
4. ആദ്യ കേരള മന്ത്രിസഭ നിലവിൽ വന്ന തീയതി?
(ഏപ്രിൽ 5 – 1957)
5. കേരളസർക്കാർ നിയമസഭാ നടപടികൾ പ്രക്ഷേപണം ചെയ്യാൻ ആരംഭിച്ച ചാനലിന്റെ പേര്?
(സഭാ ടി വി)