Aksharamuttam Quiz അക്ഷരമുറ്റം ക്വിസ് LP

അക്ഷരമുറ്റം ക്വിസ്
LP
1. ചരിത്രത്തിൽ ആദ്യമായി അണുബോംബിൻ്റെ ആഘാതമേറ്റത് ഹിരോഷിമയിലാണ്. 1945 ആഗസ്ത് ആറിന്. ആ അണുബോംബിന് അമേരിക്ക നൽകിയ പേര് ‘ലിറ്റിൽബോയ്’ എന്നാണ്. ആഗസ്ത് ഒമ്പതിന്, നാഗസാക്കിയിൽ വർഷിച്ച ബോംബിൻ്റെ പേര് എന്താണ്?
(ഫാറ്റ് മാൻ)
2. അടുത്തിടെ വാർത്തകളിൽ നിറഞ്ഞ, നമ്മുടെ അയൽരാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു ഷെയ്ക്ക് ഹസീന. ഏത് രാജ്യത്തിന്റെ
(ബംഗ്ലാദേശ്)
3. നമ്മുടെ സംസ്ഥാനത്തിൻ്റെ ഔദ്യോഗികഫലം ഏതാണ്?
ചക്ക
4. താഴെ തന്നിരിക്കുന്ന പദങ്ങളിൽ ആന എന്നർത്ഥം വരുന്നതേതാണ്? അംബരം, ഗജം, പങ്കജം, ആഴി
ഗജം
5. ഇലകൾക്ക് പച്ചനിറം നൽകുന്ന വർണ്ണകം?
(ഹരിതകം )
6. ലോക അഹിംസ ദിനം? (ഒക്ടോബർ 2)
7. ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം?
(1942)
8. രാജ്യത്തിന് അഭിമാനമായ വിഴിഞ്ഞം തുറമുഖം ഏത് ജില്ലയിലാണ്?
(തിരുവനന്തപുരം)
9. നമ്മുടെ രാജ്യത്താദ്യമായി യുനെസ്കോയുടെ സാഹിത്യനഗര പദവി നേടിയ സ്ഥലം?
(കോഴിക്കോട്)
10. 2024 പാരിസ് ഒളിമ്പിക്സ് ഹോക്കിയിൽ ഉജ്വല പ്രകടനം കാഴ്ചവച്ച മലയാളി ഗോൾ കീപ്പർ?
(പി ആർ ശ്രീജേഷ് )
11.ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി?
(ദ്രൗപതി മുർമു )
12. “മതമേതായാലും മനുഷ്യൻ നന്നായാൽ മതി.” ഏത് നവോത്ഥാന നായകന്റെ വാക്കുകളാണിത്?
(ശ്രീനാരായണഗുരു )
13. 1 നും 100 നും ഇടയ്ക്കുള്ള ഏറ്റവും വലിയ ഇരട്ട സംഖ്യ?
(98)
14. ഏതൊരാൾക്കും വിവരങ്ങൾ കൂട്ടി ചേർക്കാനും തിരുത്താനും വിവര ശേഖരണ ത്തിനും സഹായിക്കുന്ന പ്രസിദ്ധമായ ഓൺലൈൻ വിജ്ഞാന കോശം?
(വിക്കിപീഡിയ)
15.കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല?
(കാസർകോട്)
16. കേരള സംസ്ഥാനം രൂപംകൊണ്ടത് 1956ൽ ആയിരുന്നല്ലോ. 1957ൽ തെരഞ്ഞെടുപ്പ് നടന്നു. ആരായിരുന്നു കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
(ഇ എം എസ് നമ്പൂതിരിപ്പാട് )
17. പാരീസ് ഒളിമ്പിക്സ് സമാപിച്ചു. അടുത്ത ഒളിമ്പിക് ഏതുനഗരത്തിലാണ് നടക്കുക?
(ലൊസ് ആഞ്ചലസ് )
18. ഹൃദയഭേദകമായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിലാണല്ലോ നാം.ദുരന്തബാധിതരെ മാറ്റിപ്പാർപ്പിക്കാ നുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്ക് കഴിയുന്ന സഹായം നമുക്കും ചെയ്യാം. ഏത് ജില്ലയിലാണ് മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ ദുരന്ത ബാധിത പ്രദേശങ്ങൾ ?
(വയനാട് )
19. ഡെങ്കിപ്പനി പരത്തുന്ന കൊതുക് (ഈഡിസ് ഈജിപ്തി)
20. “ഉണരുവിൻ വേഗമുണരുവിൻ സ്വര ഗുണമേലും ചെറു കിളിക്കിടാങ്ങളേ. ഉണർന്നു നോക്കുവി നുലകിതുൾക്കാമ്പിൽ മണമേലു മോമൽ മലർമൊട്ടുകളേ…”
‘പ്രഭാതനക്ഷത്രം’ എന്ന ഈ കവിത രചിച്ചത്? (കുമാരനാശാൻ)
ടൈ വരികയാണെങ്കിൽ ഈ ചോദ്യങ്ങൾ കൂടി ഉപയോഗിച്ചാലും
1. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ എടുത്താൽ അവസാനത്തെ സ്വരാക്ഷരം ഏതാണ്?
2. ഇന്ത്യയിലെ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത് നാഗ്‌പൂർ ആണ്. കേരളത്തിലെ
ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്? (നെല്ലിയാമ്പതി)
3. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ ഏതു മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെ ത്തിയത്.
(ധർമ്മടം)
4. വൈ-ഫൈ എന്നതിൻ്റെ പൂർണരൂപം?
(വയർലെസ് ഫിഡലിറ്റി)
5. താഴെ തന്നിരിക്കുന്നവരിൽ സസ്യശാസ്ത്രജ്ഞ ആരാണ് ?
(a) സുഗതകുമാരി
(b) ജാനകി അമ്മാൾ
(c) ദാക്ഷായണി വേലായുധൻ
(b ജാനകി അമ്മാൾ)
(ജാനകി അമ്മാൾ)