Swadesh Mega Quiz Model Questions HS level

August 18, 2024

KPSTA

സ്വദേശ് മെഗാക്വിസ് 2021 ൽ നടത്തിയത്

HS വിഭാഗം

ഉപജില്ലാതലം

1.1885 ഡിസംബർ 28 ന് ഒന്നാം കോൺഗ്രസ് സമ്മേളനം മുംബൈയിലെ ഗോകുൽദാസ് തേജ്‌പൽ കോളേജിൽ നടന്നു. രണ്ടാമത്തെ കോൺഗ്രസ് സമ്മേളനം നടന്നത് 1886 ഡിസംബർ 28 ന് തന്നെ ആയിരുന്നു. എവിടെ വച്ച് ?

കൽക്കത്ത

2.ഗാന്ധിജിയുടെ സ്ക്കൂൾ ജീവിതത്തിൽ Kettle സംഭവം എല്ലാവർക്കുമറിയാം. രാജ്കോട്ടിലെ ആൽഫ്രഡ് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ വിദ്യഭ്യാസ ഇൻസ്പെക്‌ട റുടെ പരിശോധനയ്ക്കിടെ നടന്ന സംഭവം. ഗാന്ധിജി പഠിച്ച ആൽഫ്രഡ് ഹൈസ്‌കൂൾ ഇന്ന് ഏത് പേരിൽ അറിയപ്പെടുന്നു?

മഹാത്മജി മെമ്മോറിയൽ ഹൈസ്‌കൂൾ, രാജ്‌കോട്ട്

3.1903 ഡിസംബറിൽ ചെന്നൈയിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാർഷിക സമ്മേളനത്തിൽ ബംഗാൾ വിഭജന തീരുമാനത്തെ ശക്തമായി എതിർത്തു. എതിർപ്പുകൾ രൂക്ഷമായി രുന്നിട്ടും കഴ്‌സൺ പ്രഭു 1905 ജൂലൈ 20 ന് ഔദ്യോഗികമായ വിഭജനം നടപ്പിൽ വരുത്തി. 1905 ൽ കാശിയിൽ ചേർന്ന കോൺഗ്രസ് വാർഷിക സമ്മേളനം ശക്തമായ പ്രതിഷേധപരിപാടികൾക്ക് ആഹ്വാനം ചെയ്‌തു. ആരായിരുന്നു ഈ സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത്?

ഗോപാലകൃഷ്ണ‌ ഗോഖലെ

4.1905 ജനുവരി 17 ന് കെ.രാമകൃഷ്‌ണ പ്പിള്ള സ്വദേശാഭിമാനി പത്രികയുടെ പത്രാധിപനായി. മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ഒരിക്കലും മറക്കാത്ത അധ്യായമായി സ്വദേശാഭിമാനി മാറി സ്വദേശാഭിമാനി പത്രത്തിന്റെ ഉടമസ്ഥൻ ആരായിരുന്നു.

വക്കം മുഹമ്മദ് അബ്‌ദുൾ ഖാദർ മൗലവി

5.1912 ഏപ്രിൽ 14 ന് ഇംഗ്ലണ്ടിലെ സതാംപ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട ടൈറ്റാനിക് എന്ന യാത്രാകപ്പൽ അറ്റ്ലാൻ്റിക്കിൽ മുങ്ങി 2224 യാത്രക്കാരിൽ 1513 പേർ മരിച്ചു. ഒഴുകുന്ന കൊട്ടാരം എന്നു വിളിച്ച ആഡംബരകപ്പലിന്റെ കന്നി യാത്രയായിരുന്നു അത്. ടൈറ്റാനിക്കി നെക്കുറിച്ച് നിരവധി പുസ്‌തകങ്ങൾ, സിനിമകൾ, എന്നിവ നിർമ്മിക്കപ്പെട്ടു. 1998 ൽ യു. എസ് സംവിധായകൻ സംവിധാനം ചെയ്‌ത ടൈറ്റാനിക് ലോകത്തിലെ ഏറ്റവും കൂടുതൽ പണം കൊയ്‌ത സിനിമയായി. ആരാണ് ടൈറ്റാനിക്കിന്റെ സംവിധായകൻ?

ജയിംസ് കാമറോൺ

6 .1915 ജനുവരി 9 മഹാത്മാഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തി. പത്നി കസ്‌തൂർബ യോദൊപ്പം മുംബൈയിലെത്തിയ ഗാന്ധിജി പത്രങ്ങൾക്ക് നൽകിയ അഭിമുഖ ത്തിൽ ഇന്ത്യയിലെ ഒരു ദേശീയ നേതാവി ൻ്റെ വഴി പിന്തുടരുമെന്ന് പ്രഖ്യാപിച്ചു. ആരാണ് ഗാന്ധിജി പിന്തുടരുമെന്ന് പ്രഖ്യാ പിച്ച നേതാവ്?

ഗോപാല കൃഷ്ണ‌ ഗോഖലെ

7.1917 ഏപ്രിൽ 16 സിവിൽ നിയമ ലംഘന ത്തിന് ഗാന്ധിജി ഇന്ത്യയിൽ വെച്ച് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു. കോടതി യിൽ കൊണ്ടുപോയെങ്കിലും ജാമ്യ മില്ലാതെ വിട്ടു. എവിടെ വെച്ചായിരുന്നു ഗാന്ധിജിയെ ആദ്യമായി അറസ്റ്റ് ചെയ്‌തത്?

ചമ്പാരൻ

8. കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കളിക്കാരിൽ ഒരാളാണ് സഞ്ജു സാംസൺ. ഇന്ത്യാ പ്രീമിയർ ലീഗിൽ ഏതു ടീമിനെ യാണ് സഞ്ജു നയിച്ചിരുന്നത്.

രാജസ്ഥാൻ റോയൻസ്

9.1920 ൽ മഹാത്മാഗാന്ധി ആദ്യമായി കേരളം സന്ദർശിച്ചു. ഖിലാഫത്ത് സമ രത്തിന്റെ പ്രചരണാർത്ഥമാണ് ഗാന്ധിജി കോഴിക്കോട്ടെത്തിയത്, ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം ഗാന്ധിജി കോഴിക്കോട്ടെത്തി വൈകു ന്നേരം കോഴിക്കോട്ട് കടപ്പുറത്ത് പ്രസംഗിച്ചു. തിയ്യതി ഏത്?

ആഗസ്റ്റ് 18

10.ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം വർദ്ധിപ്പിക്കാൻ സീവിങ് ഗ്ലൈഡർ ഡ്രോണകൾ ചൈന വിന്യസിച്ചിരുന്നു. (അന്തർവാഹിനി ഡ്രോണകൾ) ഈ വിന്യാസത്തിലൂടെ ചൈന ലംഘിച്ചെന്ന് ഇന്ത്യ ആരോപിക്കുന്ന അന്താരാഷ്ട്ര സമുദ്ര നിയമം?

UNCLOS (യുനൈറ്റഡ് നേഷൻസ് കൺവെൻഷൻ ഫോർ ദ ലോ ഓപ് സി)

11.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേ ജ്‌മെന്റ്, ഓൾ ഇന്ത്യാഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ഉന്നത ശാസ്ത്ര സാങ്കേതിക വിദ്യഭ്യാസ മേഖലയിലെ ഈ നേട്ടങ്ങളെല്ലാം ഒരു ഭരണാധികാരിയുടെ കാലഘട്ട ത്തിലാണ്? ആരാണ് ഈ പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്‌റു

12.US തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അമേരിക്കയിൽ ഒട്ടേറെ പ്രക്ഷുബ്‌ധരംഗ ങ്ങൾ സൃഷ്‌ടിച്ചു. ഡൊണാൾഡ് ട്രംപിൻ്റെ പരാജയത്തെ തുടർന്ന് റിപ്പബ്ലിക്കൻ പാർട്ടി അനുയായികൾ അതിക്രമിച്ച് കയറിയ അമേരിക്കൻ പാർലമെൻ്റ് മന്ദിരത്തിൻ്റെ പേര്?

യുനൈറ്റഡ് സ്റ്റേറ്റ് കാപ്പിറ്റോൾ

13.പ്രധാനമന്ത്രിയായിരുന്നപ്പോൾ നെഹ്റു താമസിച്ച വസതി ഇപ്പോൾ മ്യൂസിയമാണ്. ആ വസതിയുടെ പേര്?

തീൻമൂർത്തി ഭവൻ

14 ഡെസേർട്ട് നൈറ്റ് 21 എന്നത് ഒരു സംയുക്ത സൈനികാഭ്യാസത്തിന്റെ പേരാണ്. ഇന്ത്യയുമായി ചേർന്ന് ഡെസേർട്ട് നൈറ്റ് എന്ന സംയുക്ത സൈനിക അഭ്യാസം നടത്തിയ രാജ്യം ഏതാണ്?

ഫ്രാൻസ്

15. ഇന്ദിരാഗാന്ധി 1966 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു. ഹരിതവിപ്ലവം, ധവളവിപ്ലവം, ബാങ്ക് ദേശസാത്ക്കരണം, ആണവ പരീ ക്ഷണം, ഉപഗ്രഹ വിക്ഷേ പണം, ബംഗ്ലാദേശ് വിമോചനം തുടങ്ങി നിരവധി നേട്ടങ്ങൾ ഇന്ദിരാഗാന്ധിയു ടേതായി എടുത്തു പറയാനുണ്ട്. പ്രധാനമന്ത്രി പദത്തോടൊപ്പം ചില വകുപ്പു കൾ കൂടി ഇന്ദിരാഗാന്ധി വഹിച്ചിരുന്നു. 1967 സപ്‌തംബർ മുതൽ 1977 മാർച്ച് വരെ പ്രധാനമന്ത്രി പദത്തോടൊപ്പം ഇന്ദിരാ ഗാന്ധി വഹിച്ച മറ്റൊരു വകുപ്പ് ഏതായിരുന്നു ?

ആണവോർജ്ജ വകുപ്പ്

16.ഒരു പർവ്വതാരോഹകൻ 24 തവണ എവറസ്റ്റ് കയറിയിട്ടും മതിയാകാതെ ഒരു തവണ കൂടി തൻ്റെ റോക്കോർഡ് തിരുത്തി. 25-മതും എവറസ്റ്റ് കീഴടക്കിയ നേപ്പാൾ പർവ്വതാരോഹകൻ?

കാമി റിത

17.സ്ത്രീകൾ, പെൺകുട്ടികൾ എന്നിവരെ അവസരങ്ങളിലും വിഭവലഭ്യത യിലും പുരുഷന്മാർക്കൊപ്പം തുല്യപദവിയിലെത്തി ക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രസംരഭമേത്?

മിഷൻ ശക്തി

18. മാലിദ്വീപിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിനെ അധികാര സ്ഥാനത്തു നിന്ന് പുറത്താക്കാൻ വിമതർ നടത്തിയ ശ്രമത്തെ പരാജയപ്പെടുത്താൻ “ഓപ്പറേഷൻ കാക്‌സ്” എന്ന പേരിൽ ഇന്ത്യൻ സൈന്യത്തെ അയച്ച പ്രധാനമന്ത്രി ആരാണ്?

രാജീവ് ഗാന്ധി

19.സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്‌മരണീയമായ പോരാട്ടമാണ് ഉപ്പു സത്യാഗ്രഹം. ഉപ്പു നികുതി വർദ്ധനവിനെ തിരെ ലക്ഷക്കണക്കിന് ജനങ്ങ ളാണ് ഗാന്ധിജിയോടൊപ്പവും മറ്റു നിരവധി സ്ഥലങ്ങളിലുമായി ഈ സമരത്തിൽ പങ്കെടുത്തത്. ഉപ്പുസത്യാഗ്രഹത്തെ അടിസ്ഥാനപ്പെടുത്തി ദരാസന യിലെ ധർമഭടൻ എന്ന പേരിൽ കാവ്യ രചന നടത്തിയ മലയാള സാഹിത്യകാരൻ ആര്?

ചങ്ങമ്പുഴ

20.ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് സമ്മേളനം 1885 ൽ മുംബൈ യിൽ നടന്നു. 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രയായി ഇന്ത്യക്ക് സ്വാതന്ത്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് J.B കൃപലാനി. എവിടെയായിരുന്നു സമ്മേളനം?

മീററ്റ്

ടൈ ബ്രേക്കർ

1. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആര്?

ബാബു രാജേന്ദ്രപ്രസാദ്

2. കുട്ടിക്കാലത്ത് ഏത് ഓമനപ്പേരിലാണ് ഗാന്ധിജി വിളിക്കപ്പെട്ടിരുന്നത് ?

മനു (മോനിയ)

3. മീരാബഹൻ യഥാർത്ഥനാമം

മാഡലിൻ സ്ലേഡ്

4. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവോഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരം?

വിരാട് കോലി

5. ചൗരിചൗര സംഭവം നടന്ന തീയതി ഏത്?

ഫെബ്രുവരി 5

Category: QuizSwadesh Quiz