അക്ഷരമുറ്റം ക്വിസ് മുൻവർഷത്തെ ചോദ്യോത്തരങ്ങൾ

August 01, 2024

അക്ഷരമുറ്റം

ക്വിസ്

മുൻവർഷത്തെ ചോദ്യോത്തരങ്ങൾ

1. കേരളസർക്കാർ ആരംഭിച്ച കൊറോണ ഹെൽപ്‌ലൈൻ നമ്പർ?

(ദിശ 1056)

2. കേരളത്തിൽ നിലവിൽ പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്നത് ആരാണ്?

(മുഖ്യമന്ത്രി പിണറായി വിജയൻ)

3. പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനി ലേഖ്റ. ഏതിന ത്തിലാണ് അവർ നേട്ടം കൈവരിച്ചത്?

(ഷൂട്ടിങ്)

4. 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ (2021 ൽ പ്രഖ്യാപിച്ചത്) മികച്ച കുട്ടികളു ടെ ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ടത് ഏത് ചലച്ചിത്രം?

(ബൊണാമി -Bonamy)

5. ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തിയതിന് അന്വേഷണം നേരിടുന്ന പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ ഏത് രാജ്യത്തിൻ്റേതാണ്?

(ഇസ്രയേൽ)

6. ഒരു മലയാള സാഹിത്യകാരൻ്റെ നോവലിൻ്റെ ഇംഗ്ലീഷ് വിവർത്തനമായ ‘ഡൽഹി: എ സോളിലോഖി’ (Delhi: A Soliloquy) ക്ക് 25ലക്ഷം രൂപ മൂല്യമുള്ള ജെ സി ബി പുരസ്ക്‌കാരം ലഭിച്ചു. ആരാണ് സാഹിത്യകാരൻ?

(എം മുകുന്ദൻ)

7. ലോക അത്ലറ്റിക്‌സിൻ്റെ ‘വുമൺ ഓഫ് ദി ഇയർ’ പുരസ്‌കാരം 2021 നേടിയ മലയാളി താരം?

(അഞ്ജു ബോബി ജോർജ്)

8. 2020 ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ മെഡൽ (സ്വർണം) നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഹരിയാന സ്വദേശിയായ നീരജ് ചോപ്ര സ്വന്തമാക്കി. എത്ര മീറ്ററാണ് എറിഞ്ഞത്?

(87.58 മീറ്റർ)

9. 1 മുതൽ 50വരെയുള്ള ഇരട്ട സംഖ്യകളുടെ തുക എത്ര?

(650)

10. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് സൗജന്യമായി കൃത്രിമ ദന്തനിര വച്ചുകൊടുക്കുന്ന കേരള സർക്കാർ പദ്ധതിയുടെ പേര്?

(മന്ദഹാസം)

11. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ?

(ഇ കെ നായനാർ)

12. ശൂന്യമായ എന്ന് അർഥം വരുന്ന വാക്വം എന്ന ഇംഗ്ലീഷ് വാക്കിൻ്റെ സ്പെല്ലിങ്?

(VACUUM)

13. പ്രശസ്ത‌ കലാകാരൻ ജിനൻ സി ബി രൂപകൽപന ചെയ്‌ത നീരജ് എന്ന മുയൽ ഏതു കായികമേളയുടെ ഭാഗ്യചിഹ്നമാണ്?

(കേരള ഒളിമ്പിക്‌സ് 2022)

14. കാലഹരണപ്പെട്ട വാഹനങ്ങൾക്ക് കേന്ദ്രസർക്കാർ ഒരു ടാക്‌സ് കൂടി ഏർപ്പെടുത്താൻ തീരുമാനിച്ചു. ആ ടാക്‌സിൻ്റെ പേര് എന്ത്?

(ഗ്രീൻ ടാക്സ്)

15. നീതി ആയോഗ് തയ്യാറാക്കിയ ദേശിയ ആരോഗ്യ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം?

(കേരളം)

16. ‘നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം…’ ഈ കാവ്യ വരികൾ രചിച്ചത് ആര്?

(കുറ്റിപ്പുറത്ത് കേശവൻ നായർ)

17. ഇന്റർനെറ്റുമായി കണക്ട് ചെയ്‌തിരിക്കുന്ന സ്‌മാർട്ട് ഉപകരണങ്ങളുടെയും സെൻ സറുകളുടെയും ശൃംഖലയാണ് ഐ ഒ ടി (ഇൻ്റർനെറ്റ് ഓഫ് തിങ്‌സ്). ഈ ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തി?

(Kevin Ashton)

18. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എന്ന ആശയം കടം കൊണ്ടിരിക്കുന്നത് എവിടെ നിന്നാണ്?

(അമേരിക്ക)

19. ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ മരണത്തിന് കാരണമായത് ഏത് റഷ്യൻ നിർമ്മിത ഹെലികോപ്റ്ററിൽ യാത്ര പുറപ്പെട്ടപ്പോഴാണ്?

(Mi Vs Helicopter)

20. കേരളസർക്കാർ നിയമസഭാ നടപടികൾ പ്രക്ഷേപണം ചെയ്യാൻ ആരംഭിച്ച ചാ നലിന്റെ പേര്?

(സഭാ ടി വി)

ടൈ വരികയാണെങ്കിൽ ഈ ചോദ്യങ്ങൾ കൂടി ഉപയോഗിച്ചാലും

1. കേന്ദ്രസർക്കാർ നൽകി വരുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ചില ബഹുമതികൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ വർഷത്തിൽ ഒരാൾക്ക് മാത്രം നൽകുന്ന പുരസ്‌കാരത്തിൻ്റെ പേര്?

(കേരള ജ്യോതി)

2. ഏതുതരം ഭക്ഷണക്രമം പാലിക്കുന്നവരാണ് ഏറ്റവും കുറവ് കാർബൺ ഫുട്പ്രിന്റ് സംഭാവന ചെയ്യുന്നത്?

(വിഗൻ – Vegan)

3. അന്തരിച്ച ഏത് പ്രശസ്‌ത സിനിമാതാരം എഴുതിയ പുസ്‌തകമാണ് ‘പലതും പറയും പതിരും’ ?

(നെടുമുടി വേണു)

4. Third Eye (മൂന്നാം കണ്ണ്) എന്നറിയപ്പെടുന്ന ഗ്രന്ഥി?

(പീനിയൽ ഗ്രന്ഥി – Pineal gland)

5. ഏതു ജീവിയുടെ ശാസ്ത്രീയ നാമമാണ് ‘നാസികബട്രാക്കസ് സഹ്യാദ്രൻസിസ്’-(Nasikabatrachus sahyadrensis)?

(പാതാളത്തവളയുടെ)