സ്വദേശ് മെഗാ ക്വിസ് മത്സരത്തിനുള്ള മാതൃക ചോദ്യോത്തരങ്ങൾ LP Section

July 30, 2024

KPSTA സ്വദേശ് മെഗാക്വിസ് 2021

LP വിഭാഗം

സബ്‌ജില്ലാതലം

 

1.1869 ഒക്ടോബർ 2 നായിരുന്നു ഗാന്ധിജിയുടെ ജനനം. ഗുജറാത്തിലെ പോർബന്തറിൽ. മാതാപിതാക്കളുടെ പേര് കരംചന്ദ് ഉത്തംചന്ദ് ഗാന്ധി പുത്തലിബായ് -മോഹൻദാസ് കരംചന്ദ്ഗാന്ധി എന്നു പൂർണമായ നാമധേയമുള്ള ഗാന്ധി പിറന്ന വീടിന്റെ പേരെന്തായിരുന്നു?

കീർത്തിമന്ദിർ

2.ഗാന്ധിജിയുടെ പഠനകാലത്ത് ഗയിൽസ് എന്നു പറയുന്ന വിദ്യാഭ്യാസ ഇൻസ്പെക്ട‌ർ ക്ലാസ് പരിശോധനയ്ക്ക് വന്നു. ഇൻസ്പെ ക്‌ടർ ക്ലാസിൽ കേട്ടെ ഴുത്ത് നടത്തി. ഗാന്ധി ഒരുവാക്ക് തെറ്റായി എഴുതി. അധ്യാപകൻ ശരിയായി എഴുതാൻ പറഞ്ഞെങ്കിലും ഗാന്ധി സമ്മതിച്ചില്ല. ഗാന്ധി തെറ്റായി എഴുതിയ വാക്ക് ഏത്?

കെറ്റിൽ

3.ഗാന്ധിജിയുടെ സമരമാർഗ്ഗമാണ് സത്യാഗ്രഹം. ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ സജീവമാകാൻ കാരണമായ സത്യാഗ്രഹ സമരമാണ് ചമ്പാരൻ സത്യാഗ്രഹം. നീലം കർഷകരെ ബ്രിട്ടീഷു കാർ ചൂഷണം ചെയ്യുന്നതിനെതിരെ നടത്തിയ ഈ സത്യാഗ്രഹം 1917- ലാണ് നടന്നത്. ചമ്പാരൻ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?

ബീഹാർ

4.ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാന സമരമാണ് ഗുരുവായൂർ സത്യാഗ്രഹം. കേരളഗാന്ധി കെകേളപ്പൻ ആയിരുന്നു ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്. ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വള ണ്ടിയർ ക്യാപ്റ്റൻ?

A.K ഗോപാലൻ

5. സ്വാതന്ത്യ്രപ്രസ്ഥാനം, ഹരിജനോദ്ധാരണം, ഖിലാഫത്ത് പ്രസ്ഥാനം എന്നിങ്ങനെ 5 വട്ടംഗാന്ധിജികേരള പര്യടനം നടത്തിയിട്ടുണ്ട്. ആദ്യമായിഗാന്ധിജികേരള പര്യടനം നടത്തിയത് എപ്പോൾ?

1920

6.ജവഹർ തനിരത‌മാണ്. ആ സത്യസന്ധതയെ ആര് അവിശ്വസിക്കും – ഇത് ഗാന്ധിജിയുടെ വാക്കുകൾ. 1889 നവംബർ 14 ന് നെഹ്‌റു ജനിച്ചു. ജന്മദിനം ശിശുദിനമായി കൊണ്ടാടുന്നു. പിതാവിൻ്റെ പേര് മോത്തിലാൽ മാതാവിന്റെ പേര്?

A. സ്വരൂപാറാണി

7.ഏതൊരു ഇന്ത്യക്കാരനെയും വാറൻ്റില്ലാതെ അറസ്റ്റുചെയ്യാനും വിചാരണകൂ ടാതെ തടവിലിടാനും ബ്രിട്ടീഷ് സർക്കാറിന് അധികാരം നൽകിയ നിയമം ഏത്?

റൗലറ്റ് ആക്‌ട്

8. റൗലറ്റ് ആക്ട‌ിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ജാലിയൻ വാലാബാഗ് മൈതാനിയിൽ അണിചേർന്ന ആയിരങ്ങൾക്കു നേരെ ജനറൽ ഡയ റിൻ്റെ നേതൃത്വത്തിൽ പട്ടാളം വെടിയു തിർത്തു. നിരവധിപേർ കൊല്ലപ്പെട്ടു. 1919 ഏപ്രിൽ 13 ന് നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊല ഇതിൽ പ്രതിഷേധിച്ച് തനിക്ക് സമ്മാനിച്ച സർ പദവി ഉപേക്ഷിച്ച നേതാവ്?

രവീന്ദ്രനാഥടാഗോർ

9. ഗാന്ധിജിയെ സ്വാധീനിച്ച നിരവധി മഹാന്മാരും ഗ്രന്ഥങ്ങളും ഉണ്ട്. എന്നാൽ തൻ്റെ രാഷ്ട്രീയ ഗുരുവായി കണക്കാ ക്കിയത് ആരെയാണ്?

ഗോപാലകൃഷ്ണഗോഖലെ

10.ഗാന്ധിജിയുടെ കേരള സന്ദർശന വേളയിൽ വടകരയിൽ ഒരു പെൺകുട്ടി തൻ്റെ മുഴുവൻ സ്വർണാഭരണങ്ങളും ഹരിജനാദ്ധാരണ ഫണ്ടിലേക്ക് ഗാന്ധിജിക്ക് സംഭാവന ചെയ്തു‌. ഗാന്ധിജിക്ക് നേരിട്ട് സംഭാവന നൽകിയ പെൺകുട്ടിയുടെ പേര്?

കൗമുദി

11. സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം ഈ വരികൾ ആരുടേതാണ്?

കുമാരനാശാൻ

12. നമ്മുടെ ദേശീയ ഗാനം രചിച്ചത് രവീന്ദ്രനാഥടാഗോർ, ദേശീയഗീതം വന്ദേമാതരം രചിച്ചത് ആര്?

ബങ്കിം ചന്ദ്രചാറ്റർജി

13. ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ ക്രൂരതയും നിരുത്തരവാദിത്വവും കാരണം ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനോട് ഒരു പൊതുജന സമരത്തിനായി ആഹ്വാനം ചെയ്‌തു. തെരഞ്ഞെടുത്ത വ്യക്തികളെ ക്കൊണ്ട് സത്യാഗ്രഹം നടത്താ നായിരുന്നു നീക്കം. ഒന്നാമത്തെ വ്യക്തി സത്യാഗ്രഹിയായി ഗാന്ധിജി തെരഞ്ഞെ ടുത്തത് ആരെയായിരുന്നു?

വിനോബ ഭാവെ

14. ക്വിറ്റ്ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് 1942 ആഗസ്റ്റ് 8. ഗോവാലിയ ടാങ്ക് മൈതാനി യിൽ വച്ചായിരുന്നു പ്രമേയം അവതരിപ്പിച്ചത്. ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനം നടന്ന ഈ മൈതാനം ഓഗസ്റ്റ് ക്രാന്തിമൈതാനം എന്നപേരിലും അറിയപ്പെടുന്നു. ഈ മൈതാനം ഏത് നഗരത്തിൽ സ്ഥിതി ചെയ്യുന്നു?

ബോംബെ (മുംബൈ)

15. ഗാന്ധിജിയുടെ ഇഷ്ട പ്രാർത്ഥനാ ഗാനമാണ് വൈഷ്‌ണവ ജനതോ എന്ന് തുട ങ്ങുന്ന പ്രാർത്ഥനാ ഗാനം ആരാണ് ഇത് രചിച്ചത്?

നരസിംഹ മേത്ത

16. ക്വിറ്റ്ഇന്ത്യാ സമരത്തിൻ്റെ മുൻനിര നേതാക്കളെല്ലാം അറസ്റ്റ്ചെയ്യപ്പെട്ടു. ഗാന്ധി ജിയെ അറസ്റ്റ്ചെയ്ത‌്‌ തടവിലാക്കിയത് എവിടെയായിരുന്നു?

അഹമ്മദാബാദ് ജയിൽ

17. സ്വാതന്ത്ര്യ സമരസേനാനി, ഹരിജ നോദ്ധാരകൻ, ഖാദി പ്രചാരകൻ, രാഷ്ട്രഭാഷാ പ്രചാരകൻ, സത്യം, അഹിംസ, ലളിതജീവിതം ഇവയുടെ പ്രചാരകൻ, ഇതിനിട യിൽ ഗാന്ധിജി എഴുത്തിനും സമയം കണ്ടെത്തിയിരുന്നു. ഗാന്ധിജിയുടെ ആത്മകഥ

എന്റെസത്യന്വേഷണ പരീക്ഷണകഥ

18. ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2. അറിയപ്പെടുന്ന മറ്റൊരു നേതാവിൻറെ ഒക്ടോബർ  2. ആരാണ് ഈ ദേശീയ നേതാവ്?

ലാൽ ബഹദൂർ ശാസ്ത്രി

19. 1948 ജനുവരി 30 ഗാന്ധിജി വെടിയേറ്റു മരിക്കുമ്പോൾ ധരിച്ചിരുന്ന രക്തം പുരണ്ട ഖദർ വസ്ത്രം ഏത് ഗാന്ധിമ്യൂസിയത്തിൽ ആണ് സംരക്ഷിച്ച് വെച്ചിട്ടുള്ളത്?

മധുര മ്യൂസിയം

ടൈ ബ്രേക്കർ

1. പോരാ പോരാ നാളിൽ നാളിൽ ദൂര ദൂര മുയരട്ടെ ഭാരതഷ്‌മ ദേവിയുടെ തൃപതാകകൾ. എന്ന വരികൾ ആരുടേതാണ്?

വള്ളത്തോൾ

2. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ഇന്ത്യക്കാരിയായ പ്രഥമ വനിത അധ്യക്ഷ ആര്?

സരോജിനി നായിഡു

3. ബീഹാർഗാന്ധി എന്നറിയപ്പെടുന്നത് ആര്?

ഡോ: ബാബുരാജേന്ദ്രപ്രസാദ്

4. ഗാന്ധിജി സ്വന്തം അമ്മയായി വിശേഷിപ്പിച്ച ഒരുകൃതിയുണ്ട്. ഏതാണ് ആ കൃതി. അല്ലെങ്കിൽ പുസ്‌തകം?

ഭഗവദ്ഗീത

ബർദോളി സത്യാഗ്രഹം – ബർദോളി ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?

ഗുജറാത്ത്

Category: QuizSwadesh Quiz