Swadesh Mega Quiz Model Questions HSS Level

KPSTA
സ്വദേശമെഗാക്വിസ് 2021
ഹയർ സെക്കണ്ടറി വിഭാഗം – ഉപജില്ലാതലം
1. ഇന്ത്യയിൽ ഗാന്ധിസം കൂടുതൽ പ്രസക്തമാവുന്നു. ലോകം ഗാന്ധിജിയെ കൂടുതൽ കൂടുതൽ ആദരിക്കുന്നതും നാം കാണുന്നു. ഗാന്ധിജിയോടുള്ള ആദര സൂചകമായി ഒക്ടോബർ 2 ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഏത് വർഷം മുതലാണ് ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നത്?
2007
2. ഗാന്ധിജി നേറ്റാൾ സുപ്രീംകോർട്ടിലെ അഡ്വക്കേറ്റായി അംഗീകരിക്കു വാൻ അപേക്ഷ നൽകിയിരുന്നെങ്കിലും നാഷണൽ ലോ സൊസൈറ്റി അതിനെ എതിർക്കുകയും കറുത്തവരായ ബാരിസ്റ്റർ മാരെ പ്രസ്തുതസ്ഥാനത്തേക്ക് പര്യാലോ ചിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. സുപ്രീംകോർട്ട് ലോ സൊസൈറ്റി യുടെ തടസ്സവാദം നിരസിക്കുകയും അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിക്കു കയും ചെയ്തു. ഗാന്ധിജിക്ക് കൂടുതൽ സ്വീകാര്യത വന്ന ഈ കേസിൽ ആരാ യിരുന്നു വാദിച്ചത്?
ഹാരി എസ്കോമ്പി
3.2021 വേൾഡ് ഹാപ്പിനസ് 3. ഐക്യ രാഷ്ട്ര സംഘടനയുടെ റിപ്പോർട്ടിൽ 139-ാം സ്ഥാനത്താണ് ഇന്ത്യ. 149 രാജ്യങ്ങളുള്ള പട്ടികയിലാണ് 139-ാം സ്ഥാനം. കോവിഡ് 19 ൻ്റെ പ്രത്യാഘാതങ്ങളെലോകത്തിലെ വിവിധ രാജ്യങ്ങൾ എങ്ങനെ തരണം ചെയ്‌തു എന്നതിന്റെ അടിസ്ഥാനത്തി ലാണ് ഇത്തരം റിപ്പോർട്ട് തയ്യാറാക്കിയത്. ഈ പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ള രാജ്യംഏത്?
ഫിൻലൻഡ്
4. ആഫ്രിക്കൻ രാജ്യമായ ചാഡിൽ (ചാഡ്) 2021 ഏപ്രിൽ 20 ന് വിമതരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രസിഡണ്ട് ആര്?
ഇദ്രിസ് ദെബി
5. 1922 ഫെബ്രുവരി 5 നായിരുന്നു ചൗരി ചൗരസംഭവം നടന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ചൗരിചൗര ഗ്രാമത്തിൽ ജാഥ നടത്തിയവർക്ക് നേരെ ബ്രിട്ടീഷ് പോലീസ് വെടിവെച്ചു. കുപിത രായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിട്ടു. 22 പോലീസുകാരും 3 പ്രക്ഷോഭകരും മരിച്ചു. നിസ്സഹകരണ സമരം നിർത്തിവെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവമായിരുന്നു ഇത്. ചൗരിചൗര ഏത് സംസ്ഥാനത്തിലാണ്?
ഉത്തർ പ്രദേശ്
6. അച്ഛനും മകനും ചേർന്നൊരു വാർത്താപത്രം. മോത്തിലാൽ നെഹ്റുവും ജവഹർലാൽ നെഹ്റുവും ചേർന്ന് 1919 ആരംഭിച്ച വാർത്താ പത്രം ഏത്?
ഇൻഡിപെൻഡൻ്റ്
7. ഗാന്ധിജി ഒരുപാട് സംഘടനകൾ രൂപീകരിച്ചു. പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. പല പ്രസ്ഥാനങ്ങളുടെയും തലപ്പത്ത് പ്രവർത്തിച്ചു. അഖിലേന്ത്യാ ഖിലാഫത്ത് കോൺഗ്രസ് പ്രസിഡണ്ടായി ഗാന്ധിജി തെരഞ്ഞെടുക്കപ്പെട്ട വർഷംഏത്?
1919
8. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച 2 പുസ്‌തകങ്ങളാണ് അൺടു ദിസ് ലാസ്റ്റും, ദി കിങ്‌ഡം ഓഫ് ഗോഡ് വിത്തിൻ എന്ന പുസ്‌തകവും. അൺ ടുദിസ് ലാസ്റ്റ് എഴുതിയത് ജോൺ റസ്ക്കിൻ ആണ് ദൈവരാജ്യം നിന്നിലാണ് എന്നർത്ഥം വരുന്ന “The Kingdom of God within you” – എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആരാണ്?
ലിയോടോൾസ്റ്റോയി
9. പ്രധാനമന്ത്രി ആകുന്നതിനു മുമ്പ് ജവഹർലാൽ നെഹ്റു ഒരു നഗരസഭയു ടെചെയർമാനായിരുന്നു. 1925 ലാണ് അദ്ദേഹം നഗരസഭാ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് ഏത് നഗരസഭ?
അലഹബാദ്
10. കോവിഡ് 19 വാക്‌സിൻ റജിസ്ട്രേഷനു വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ഏത്?
കോ–വിൻ പോർട്ടൽ
11. 1922 നവംബർ 22 ആ മഹാൻ വർക്കല യിൽ ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരു വിനെ സന്ദർശിച്ചു. തമ്മിൽ നടന്ന സംഭാഷണം പരിഭാഷപ്പെടുത്തിയത് കുമാരനാശാൻ സന്ദർശനത്തെകുറിച്ച് മഹാൻ പിന്നീട് ഇങ്ങനെ എഴുതി. ഞാൻ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും സഞ്ചരിച്ചു വരികയാണ്. പല സിദ്ധന്മാ രേയും മഹർഷിമാരേയും കണ്ടിട്ടുണ്ട്. എന്നാൽ നാരായണഗുരുവിനേക്കാൾ മികച്ചൊരാളെ ഞാൻ എങ്ങും കണ്ടിട്ടില്ല. ആരാണ് ഗുരുവിന സന്ദർശിച്ച് പിന്നീട് ഇങ്ങനെ എഴുതിയ മഹാൻ ?
ടാഗോർ
12. 1924 ജനുവരി 24 കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി യോഗം എറണാ കുളത്ത് ചേർന്നു. അയിത്തോച്ചാടനം അടിയന്തിരമായി ഇടപെടേണ്ട പ്രശ്‌നമായി കാണുകയും അതിനായി അയിത്തോച്ചാടന കമ്മിറ്റി രൂപീകരിക്കുകും ചെയ്തു. ആരായി രുന്നു അയിത്തോച്ചാടന കമ്മിറ്റി യുടെ അധ്യക്ഷൻ?
കെ.കേളപ്പൻ
13. സംസ്ഥാനത്തിനകത്തെ എല്ലാ സർക്കാർ ബസുകളിലും 2021 ഏപ്രിൽ 1 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനമേത് ?
പഞ്ചാബ്
14. 1927 ലെ ഇന്ത്യൻ നാഷണൽ കോൺ ഗ്രിൻ്റെ 42-ാം വാർഷിക സമ്മേളനത്തിലാ ണ് പൂർണമായ സ്വാതന്ത്ര്യം എന്നാവശ്യ പ്പെട്ടു കൊണ്ട് പരിപൂർണസ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു?
ജവഹർലാൽ നെഹ്റു
15. ഏഴുവർഷം തുടർച്ചയായി ന്യൂയോർക്ക് നിലനിർത്തിയിരുന്ന സ്ഥാനം നഷ്‌ടപ്പെട്ടു. ലോകത്തിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ ഉള്ള നഗരം എന്ന സ്ഥാനമാണ് ന്യൂയോർക്കിന് നഷ്‌ടപ്പെട്ടത്. ലോകത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ പാർക്കുന്ന നഗരം ഏത്?
ബെയ്‌ജിംഗ് (ചൈന)
16. 1930 ഏപ്രിൽ 6 ന് ദണ്‌ഡികടപ്പുറത്ത് ഉപ്പ് നിയമം ലംഘിച്ചതോടെ ഉപ്പുസത്യാ ഗ്രഹവും നിയമലംഘന സമരവും ഇന്ത്യ യിൽ ആളിപ്പടർന്നു. ഉപ്പുഡിപ്പോകൾ കൈയേറി കൈവശപ്പെടുത്തുക എന്ന പദ്ധതികൂടി സമരത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി. ഗാന്ധിജിയുടെ അറസ്റ്റി നെത്തുടർന്ന് സത്യാഗ്രഹനേതാവായി നിയുക്തനായി, ധരാസന ഉപ്പുഡിപ്പോ കൈയേറുന്നതിന് നേതൃത്വം നൽകുമ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ഈ ദേശീയ നേതാവ് ആരായിരുന്നു?
അബ്ബാസ് തയ്യാബ്ജി
17. ആണവോർജ്ജത്തിൻ്റെ സാധ്യതകളെ ക്കുറിച്ച് മനസ്സിലാക്കിയിരുന്ന നെഹ്റു 1948 ൽ തന്നെ ആറ്റമിക് എനർജി കമ്മീഷൻ സ്ഥാപിച്ചു. 1956 ൽ ബോംബെയിൽ ഏഷ്യയിലെ ആദ്യത്തെ ആണവ നിലയം പ്രവർത്ത നമാരംഭിച്ചു. ഇന്ദിരാഗാന്ധിയുടെ കാലത്താണ് രാജസ്ഥാനിലെ പൊഖ്റാ നിൽ ആണവപരീക്ഷണം നടത്തിയത്. എന്ന്?
1974 മെയ് 18
18. വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഓപ്പറേഷൻ ബ്ലാക്ക്‌ബോർഡ് എന്ന പദ്ധതി ആവിഷ്ക്ക രിച്ച് നടപ്പാക്കിയ പ്രധാനമന്ത്രി ആര്?
രാജീവ് ഗാന്ധി
19. 1983 ലണ്ടനിലെ ലോർഡ് ഗ്രൗണ്ടിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈന ലിൽ വെസ്റ്റ് ഇൻഡിസിനെ തോൽപ്പിച്ച് ഇന്ത്യ ലോക ചാമ്പ്യന്മാരായി. ചരിത്രത്തിലെ വലിയ അട്ടിമറി വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ എത്ര റൺസിനാണ് വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചത്?
43 റൺസിന്
20. അധികാരകൈമാറ്റത്തിനുള്ള ഇന്ത്യൻ ഇൻഡിപ്പെൻഡൻ്റ് ബിൽ 1947 ജൂലൈ 4 ന് ബ്രിട്ടീഷ് പാർലമെൻ്റിൽ അവതരിപ്പിച്ചു. ഈ ബില്ല് പാർലമെന്റ് പാസാക്കിയ ദിവസം ഏത്?
ജൂലൈ 16
ടൈ ബ്രേക്കർ
1. ഏത് ദേശീയ നേതാവിൻ്റെ 125-ാം വാർഷികത്തിൻ്റെ ഭാഗമായാണ് “ശൗര്യാഞ്ജലി” എന്ന പരിപാടി സംഘടിപ്പി ക്കപ്പെട്ടത്?
സുഭാഷ്‌ചന്ദ്രബോസ്
2. സ്വാതന്ത്യ്രത്തിൻ്റെ 75-ാം വാർഷികാ ഘോഷങ്ങൾക്ക് നൽകിയ പേര് എന്ത്?
ആസാദികാഅമൃത് മഹോത്സവ്
3. ഇന്ത്യയിലെമികച്ച കായികതാരത്തിനുള്ള 2021 BBC ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡിന് അർഹയായ മലയാളി കായിക താരം?
അഞ്ജുബേബിജോർജ്ജ്
4. സവർണമേധാവിത്വത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരെ ശബ്ദമുയർത്തിയ ജ്യോതിറാവുഗോവിന്ദറാവു ഫൂലേരചിച്ച ഗ്രന്ഥം?
ഗുലാംഗിരി
5. ഏതു നിയമത്തിനെതിരെ നടന്ന പ്രക്ഷോഭമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചത്?
റൗലറ്റ് ആക്ട‌്