എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത വർക്ക് ഇപ്പോൾ അവസരം. ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട തീയതി 1994 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ രേഖപ്പെടുത്തിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച താത്കാലിക ജോലിക്ക് ശേഷം വിടുതൽ സർട്ടിഫിക്കറ്റ് 90 ദിവസത്തിനകം ഹാജരാക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും അപേക്ഷിക്കാം. മെഡിക്കൽ ഗ്രൗണ്ടിലോ ഉപരിപഠനത്തി നോ വേണ്ടിഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലിയിൽ നിന്ന് വിടുതൽ നേടിയവർക്കും രാജി വെച്ചവർക്കും സീനിയോറിറ്റി പുനഃസ്ഥാപിച്ചു നൽകും.
ഈ കാലയളവിൽ നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാതെ നിയമനാധികാരിയിൽ നിന്നും നോൺ ജോയിനിംഗ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാ ത്തതിനാൽ സീനിയോരിറ്റി നഷ്ടപ്പെട്ട വർക്കും അസൽ രജിസ്ട്രേഷൻ സീനിയോരിറ്റി പുനഃസ്ഥാപിച്ചു നൽകും.
അർഹരായ ഉദ്യോഗാർഥികൾ ഏപ്രിൽ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രജിസ്ട്രേഷൻ കാർഡ് സഹിതം മാവേലിക്കര എംപ്ലോയ്മെന്റ് ഓഫീസിൽ അപേക്ഷ നൽകണം. റദ്ദായ രജിസ്ട്രേഷൻ www.eemployment.kerala.gov.inhttp://www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലെ ‘സ്പെഷ്യൽ റിന്യൂവൽ’ ഓപ്ഷൻ വഴി ഓൺലൈനായും പുതുക്കാവുന്നതാണ്.
