കെ-ടെറ്റ്: മാർച്ച് 7 വരെ അപേക്ഷിക്കാം

കെ-ടെറ്റ്: മാർച്ച് 7 വരെ അപേക്ഷിക്കാം
അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
https://ktet.kerala.gov.inhttps://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുളള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ
inhttps://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ഫെബ്രുവരി 21നാണ് കെ ടെറ്റ് പരീക്ഷ അവസാനമായി നടത്തിയത്.ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം പേരാണ് ഫെബ്രുവരി 21 നടത്തിയ പരീക്ഷയിൽ പങ്കെടുത്തത്.ഇതിൽ പകുതിയിലധികം പേരും നിലവിൽ സർവീസിലുള്ള അധ്യാപ കരാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സർവീസിൽ ഉള്ള അധ്യാപകർ രണ്ടുവർഷത്തിനുള്ളിൽ പരീക്ഷ പാസാകണമെന്ന ഉത്തരവ് നിലനിൽക്കുകയാണ് ഫെബ്രുവരി 21 പരീക്ഷ നടത്തിയത്.
