LSS Weekly Test Part, 22

December 18, 2025

LSS Weekly Test :22

പൊതു വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള എൽഎസ്എസ് പരീക്ഷയുടെ മാതൃക ചോദ്യോത്തരങ്ങൾ

________________________

1.ലോറയുടെ പ്രഖ്യാപനത്തോടെ കായികോത്സവം കൊടിയിറങ്ങി. – ഈ വാചകത്തില്‍ കൊടിയിറങ്ങി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?

A.തുടര്‍ന്നു

B.അവസാനിച്ചു

C.തുടങ്ങി

D.ഇടവേളയെടുത്തു

2.പിരിച്ചെഴുതുക

പൊരുതിത്തോറ്റു

3.Haven’t you read the story The Stone Soup? Didn’t you see a new word used in that story instead of the word normal? What is that word?

4.Fill in the blank

•Take – Took

•Pull – Pulled

•Slice – Sliced

•Stir – __________

5.The solid state of water is ice. So what is the gaseous state?

ജലത്തിന്റെ ഖരാവസ്ഥ ഐസാണല്ലോ.എങ്കില്‍ വാതകാവസ്ഥ ഏതാണ് ?

6.Objects in all three states need space to occupy- Is this statement true or false?

– മൂന്ന് അവസ്ഥകളിലുള്ള വസ്തുക്കള്‍ക്കും സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമാണ്.- ഈ പ്രസ്താവന ശരിയോ തെറ്റോ ?

7.How much must the largest three-digit number be reduced to make it 900?

ഏറ്റവും വലിയ മൂന്നക്ക സംഖ്യയെ 900 ആക്കാൻ എത്ര കുറയ്ക്കണം?

8.What is the difference between the largest and smallest four-digit number that can be formed using the numbers 6,2,8,1?

6,2,8,1 ഈ സംഖ്യകള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യയും,ഏറ്റവും ചെറിയ നാലക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര?

9.2025 ലെ ക്രോസ്‌വേഡ് ബുക്ക് പ്രൈസ് പുരസ്കാരം നേടിയത് മനോജ് കുറൂര്‍ ആണ്.

അദ്ദേഹത്തിന്റെ ഏതു പുസ്തകത്തെ ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്തപ്പോള്‍ ആണ് ഈ പുരസ്കാര നേട്ടം നേടാനായത് ?

10.Healthy Soils for Healthy City എന്നതാണ് 2025 ലെ ലോക മണ്ണ് ദിനത്തിന്റെ പ്രമേയം.എന്നാണ് ലോക മണ്ണ് ദിനം ?

വീക്ക്ലി ടെസ്റ്റ് : 22

ഉത്തരസൂചിക

_________________________

1.അവസാനിച്ചു

2.പൊരുതി + തോറ്റു

3.Ordinary

4.Stirred

5.Water vapour നീരാവി

6.True ശരി

7.99

999-900=99

8.7621

8621-1000=7621

9.നിലം പൂത്തു മലര്‍ന്ന നാള്‍

10.ഡിസംബര്‍ 05

തയ്യാറാക്കിയത് : ഷെഫീഖ് മാസ്റ്റർ

Category: LSS