അക്ഷരമുറ്റം ക്വിസ് Aksharamuttam Quiz

September 28, 2022

1. ചാറ്റ് ജിപിടി, ഗുഗിൾ ബാർഡ് എന്നിവയ്ക്കുപകരമായി ഇലോൺ മസ്ക‌് അവതരിപ്പിച്ച ചാറ്റ്ബോട്ടിന്റെ പേര്?

2. ആകാശഗംഗ എന്ന ഗാലക്‌സിയിൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സ്പേസ് ടെലിസ്കോപ് കണ്ടെത്തിയ ഏറ്റവും വലിയ തമോഗർത്തം?

3. താഴെപ്പറയുന്നവയിൽ തോപ്പിൽ ഭാസി രചിക്കാത്ത നാടകമേത്?

a) നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി

b) മൂലധനം

c) അശ്വമേധം

d) കാപാലിക

4. ഒളിംപിക്സ് ജൂറിയാകുന്ന ആദ്യ ഭാരതീയ വനിത?

5. ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചിത്രം?

6. വാളയാർ ചുരം ഏതു ജില്ലയിലാണ്?

7. ഇളങ്കോ അടികൾ ‘ചിലപ്പതികാരം’ രചിച്ചത് ഏതു സ്ഥലത്തുള്ള ക്ഷേത്രത്തിലെ വിദ്വൽസദസ്സിൽ വച്ചായിരുന്നു?

8. കൗമുദി വാരികയുടെ പത്രാധിപർ ആരായിരുന്നു ?

9. കശ്‌മീർ മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ദേശീയപാത ഏത്?

10. 2011-ലെ സെൻസസ് അനുസരിച്ച് സാക്ഷരതാ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം?

11 ക്രിക്കറ്റ് കളിയുടെ ആരംഭം ഏതു രാജ്യത്തായിരുന്നു?

12. പ്രവാസി മലയാളികൾക്ക് മലയാളം പഠിക്കാൻ കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതി?

13. ഭൂമി സ്വയം കറങ്ങുന്നത് ഏതുതരം ചലനമാണ്?

14. നമ്മുടെ ശരീരത്തിൽ കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി

15. ലോക്സഭയിൽ എത്ര പട്ടികജാതി സംവരണമണ്ഡലങ്ങളുണ്ട്

16. ചാൾസ് ഡാർവിൻ ജനിച്ച അതേ തീയതിയിൽ ജനിച്ച അമേരിക്കൻ പ്രസിഡന്റ്

17. ബെന്യാമിൻ രചിച്ച ‘ആടുജീവിതം’ എന്ന നോവലിന്റെ പശ്ചാത്തല മായ ഗൾഫ് രാജ്യം?

18. ‘സഡൻ ഡെത്ത്’ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

19. ഹെഡ്ഫോൺ കണ്ടുപിടിച്ചതാര്?

20. കേന്ദ്ര സഹമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി കൈകാര്യം ചെയ്യുന്ന പ്രധാന വകു പുകൾ ഏതെല്ലാം

 ഉത്തരങ്ങൾ

1.ഗ്രോക്ക് (Grok)

2.ഗായ ബി.എച്ച് – 3

3.കാപാലിക (എൻ.എൻ പിള്ളയുടെ രചന

4. ബിൽ കിസ് മീർ 2024 പാരിസ് ഒളിംപിക്‌സ് ജൂറി അംഗം)

5. Iron (1931)

6. പാലക്കാട്

17. തൃക്കണാമതിലകം (പാപ്പിനിവട്ടം,കൊടുങ്ങല്ലൂർ)

8. കെ ബാലകൃഷ്ണ‌ൻ

9. എൻ.എച്ച് 44

10. ബിഹാർ

11. ഇംഗ്ലണ്ട്

12. മലയാളം മിഷൻ

13. ഭ്രമണം

14. ലാക്രിമൽ ഗ്രന്ഥി

15,84

16. ഏബ്രഹാം ലിങ്കൺ

17. സൗദി അറേബ്യ

18. ഫുട്‌ബോൾ

19. നതാനിയേൽ ബാൾഡ്വിൻ

20. ടൂറിസം, പെട്രോളിയം