പാഠഭാഗം വിലയിരുത്തി കുറിപ്പാക്കൂ

കുട്ടികൾക്ക് എത്ര മനോഹരമായ കാഴ്‌ചയെക്കാളും മറ്റെന്തിനേക്കാളും വലുത് അമ്മയാണ്.
പാഠഭാഗം വിലയിരുത്തി കുറിപ്പാക്കൂ
തൊടിയിലൂടെ പറന്ന മിന്നാമിനുങ്ങുകളെ കണ്ട് നക്ഷ ത്രമാണെന്ന് തെറ്റിദ്ധരിച്ച കുട്ടി നക്ഷത്രം വേണമെന്ന് ശാഠ്യം പിടിച്ചു. അവനെ സമാധാനിപ്പിക്കാൻ ഒരു മിന്നാമി നുങ്ങിനെ പിടിച്ചു കൊടുത്തപ്പോൾ അത് അമ്മയുടെ കാതിലെ കമ്മലുപോലെ യാണെന്ന് കുട്ടിക്ക് തോന്നുന്നു.
അതുനോക്കിക്കിടന്ന് ഉറങ്ങിപ്പോയ കുട്ടി നക്ഷത്രങ്ങ ളുടെയും സൂര്യൻ്റെയും അമ്പിളിമാമൻ്റെയുമൊക്കെ ലോകത്ത് എത്തിയതായി സ്വപ്‌നം കണ്ടു. ഇടയ്ക്ക് സ്വപ്നം കണ്ട് കുട്ടി ഭയന്ന് കരഞ്ഞപ്പോൾ ആദ്യം അന്വേഷിച്ചത് അമ്മയെയാണ്. സൂര്യനെക്കാളും ചന്ദ്രനെക്കാ ളും മുഖ സൗന്ദര്യം തൻ്റെ അമ്മയ്ക്കാണെന്ന് കുട്ടിക്കു തോന്നി.
നക്ഷത്രത്തിളക്കത്തേക്കാൾ ഭംഗിയും തിളക്കവും തൻ്റെ അമ്മയുടെ കണ്ണുകൾക്കാണെന്ന് അവൻ തിരിച്ച റിഞ്ഞു. ഏതു സുന്ദര വസ്‌തുവിനെക്കാളും കുട്ടിക്ക് പ്രിയം അമ്മയാണ്. അതുകൊ ണ്ടാണ് ഉറക്കമുണർന്നയുടൻ അവൻ അമ്മയെ തിരക്കി അടുക്കളയി ലേക്കോടിയത്.
കുഞ്ഞുങ്ങൾ എന്തിനും ഏതിനും ആദ്യം ഓടിയെത്തുന്നത് അമ്മയുടെ അരികിലേക്കാണ്. അവർക്ക് വേണ്ട അറിവുകളും സ്നേഹവും കരുതലും എല്ലാം അവിടെ നിന്നും ലഭിക്കും എന്ന വിശ്വാസത്തിലാണ് അവർ ഓടിയെത്തുന്നത്.