നക്ഷത്രം

September 28, 2022

നക്ഷത്രം

ലളിതാംബിക അന്തർജനം

പാഠപുസ്തകത്തിലെ ചോദ്യോത്തരങ്ങൾ

1.മിന്നാമിനുങ്ങിനെ കണ്ട കുട്ടിയുടെ തോന്നലുകൾ എന്തെല്ലാം ?

മിന്നാമിനുങ്ങിനെ കണ്ടപ്പോൾ അത് നക്ഷത്രമാണെന്നു കുട്ടിക്കു തോന്നി. നക്ഷത്രം പറക്കുന്നു, എന്തുരസം എന്ന് കുട്ടി അച്ഛനോടു പറഞ്ഞു. റോസാച്ചെടിയുടെ മുകളിൽ ഇരുന്നു മിന്നുന്ന മിന്നാമിനുങ്ങിനെ കണ്ടപ്പോൾ അത് അമ്മയുടെ കാതിലെ കമ്മലുപോലെയും തോന്നി. നക്ഷത്രമായും അമ്മയുടെ കമ്മലായും കുട്ടി കരുതിയത് മിന്നാമിനുങ്ങിനെയാണ്.

2.കമ്മലിനെക്കാളും നക്ഷത്രത്തെക്കാളും കൂടുതൽ തിളങ്ങുന്നതായി കുട്ടിക്ക് അനുഭവപ്പെടുന്നത് എന്ത്?

Answer

കമ്മലിനെക്കാളും നക്ഷത്രത്തെക്കാളും കൂടുതൽ തിളങ്ങുന്നതായി കുട്ടിക്ക് അനുഭവപ്പെട്ടത് അമ്മയുടെ കണ്ണുകളാണ്. അമ്മ ഉമ്മവച്ചപ്പോൾ കറുത്ത കൺപീലികൾക്കിടയിലുള്ള മിനുങ്ങുന്ന അമ്മയുടെ കണ്ണുകൾ കണ്ടതാണ് അവന് ഓർമ വരുന്നത്.

3. കിനാവിന്റെറെ ചിറകുകൾ വീശിവീശി അവൻ ഉയർന്നു.”ഈ വാക്യം സൂചിപ്പിക്കുന്ന ആശയമെന്ത്?

Answer

പക്ഷികൾ ചിറകുവീശിയാണ് പറക്കുന്നത്. ചിറകുകളില്ലാത്ത മനുഷ്യർ കിനാവിൻ്റെ ചിറകിലേറിയാണ് പറക്കുന്നത്. കിനാവ് അഥവാ സ്വപ്‌നം ചിറകായി മാറുകയാണ്. കിനാവിൻ്റെ ചിറകുകൾ വീശിവിശി നമുക്ക് ഇഷ്ടമുള്ള ഏതു ലോകത്തും പറന്നുചെല്ലാം. ഏതു കാഴ്‌ചയും കാണാം. കഥയിലെ കുട്ടി കിനാവിൻ്റെ ചിറകിൽ ഉയർന്നുപറക്കുന്നത് നക്ഷത്രങ്ങളുടെയും അമ്പിളിമാമൻ്റെയും മഴവില്ലിൻറെയും ഒക്കെ നിറമുന ലോകത്തേക്കാണ്.

4. കുട്ടി എത്തിച്ചേർന്ന സ്വപ്‌നലോക ത്തിൻ്റെ സവിശേഷതകൾ എന്തെല്ലാം?

Answer

മിന്നാമിനുങ്ങിന്റെയും പൂക്കളുടെയും നാട്ടിൽനിന്നു നക്ഷത്രങ്ങളുടെയും മഴവില്ലിൻ്റെയും ലോകത്തിലേക്കാണ് കുട്ടി ചെന്നത്. അമ്മയുടെ നീലപ്പട്ടുസാരി നിവർത്തിവിരിച്ചതുപോലെയാണ് ആകാശം. അവിടെ നരച്ചതാടിയും ചിരിച്ച മുഖവുമുള്ള അമ്പിളിയമ്മാവൻ അരിമണികൾ എണ്ണിപ്പെറുക്കുന്നു. അങ്ങുദൂരെ ഒരു ചുവന്ന കൊട്ടാരം. അതിനകത്തുനിന്ന് തുടുത്ത തലപ്പാവും വച്ച് തിളങ്ങുന്ന വാളുമെടുത്ത് ഒരു രാജാവ് പടപുറപ്പെട്ടുവരികയാണ്. ഏഴു കുതിരകളെ പൂട്ടിയ തേര്. ഏഴുനിറമുള്ള വില്ല്, ഏഴു കൊടിക്കൂറകൾ. അമ്മ പറയും പോലെ എല്ലാം ഏഴ്. കഥകളിയിലെ ചുവന്നതാടിയുടെ വേഷം പോലെ. ഇതൊക്കെയായിരുന്നു കുട്ടി എത്തിച്ചേർന്ന സ്വപ്‌നലോകത്തിൻ്റെ സവിശേഷതകൾ.

Category: Class 7Malayalam