ചർച്ചാക്കുറിപ്പ് തയ്യാറാക്കാം

ചർച്ചാക്കുറിപ്പ് തയ്യാറാക്കാം
നക്ഷത്രങ്ങളുടെ ലോകത്തെവിടെയും “അമ്മയെവിടെ? തന്റെ അമ്മ?” എന്നതായിരുന്നു കുട്ടിയുടെ ചിന്ത – കുട്ടി യുടെ ഈ ചിന്തയിൽ പ്രകടമാകുന്നതെന്ത്?
ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക
Answer
കിനാവിൻ്റെ ചിറകു വീശി നക്ഷത്രങ്ങളുടെ ലോകത്ത് എത്തുന്ന കുട്ടി അവിടുത്തെ മനോഹരമായ കാഴ്‌ചകൾ കണ്ട് സന്തോഷിക്കുന്നു. എന്നാൽ അവസാനം അമ്മയുടെ മുഖമാണ് അവന്റെ കാഴ്‌ചയിൽ തെളിഞ്ഞുവരുന്നത്. നക്ഷത്രത്തെക്കാൾ, സൂര്യനെക്കാൾ, മിന്നാമിനുങ്ങിനെക്കാൾ തിളക്കം അമ്മയുടെ മുഖത്തിനായിരുന്നു.
മനോഹരമായ ആ കാഴ്‌ച കൾക്കിടയിലും കുട്ടി അന്വേഷിച്ചത് അമ്മയുടെ മുഖമാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴമാണ് ഇവിടെ നമുക്കു കാണാൻ കഴിയുന്നത്. അമ്മയുടെ മുഖം കിനാവിൽ തെളിഞ്ഞപ്പോഴാണ് അവൻ ചിരിച്ചത്.
മറ്റെല്ലാറ്റി നെക്കാളും അവൻ അമ്മയെ സ്നേഹിച്ചിരുന്നു എന്നാണ് ഈ കഥയിൽ നിന്ന് നാം മനസ്സിലാക്കുന്നത്. അമ്മയുടെ മിനുങ്ങുന്ന കണ്ണുകൾ നോക്കാൻ വേണ്ടിയാണ് അവ സാനം അവൻ അടുക്കളയിലേക്ക് ഓടിയത്. അമ്മയും കുഞ്ഞും തമ്മിലുള്ള അഭേദ്യമായ സ്നേഹബന്ധമാണ് ഇവിടെ പ്രകടമാകുന്നത്.