സ്വദേശ് മെഗാ ക്വിസ് മാതൃക ചോദ്യോത്തരങ്ങൾ LP level Sub District

September 28, 2022

കെ.പി.എസ്.ടി.എ. അക്കാദമിക് കൗൺസിൽ

സ്വദേശ് ക്വിസ് 2018

LP Sub district level

L കേരളത്തിലെ നിയമസഭാമണ്ഡ‌ലങ്ങളുടെ എണ്ണം എത്ര? (140)

2. മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

(തുഞ്ചത്ത് എഴുത്തച്ചൻ )

3. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ആശ്രമത്തിൻ്റെ പേര്?

(ടോൾസ്റ്റോയ് ഫാം)

4. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം? (തൃശൂർ)

5. ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യമലയാളി ആര്?

(ഒ.എം.നമ്പ്യാർ)

6.മലയാള ഭാഷയുടെ ഏറ്റവും പ്രാചീനമായ ലിപിയുടെ പേര് ?

(വട്ടെഴുത്ത്)

7.കേരളത്തിലെ നദികളിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി ഏത്?

(പെരിയാർ)

8. കേരള കലാമണ്‌ഡലം സ്ഥാപിച്ചത് ആര്?

(വള്ളത്തോൾ നാരായണ മേനോൻ)

9. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം ഏത് ?

(1920)

10.നിയമലംഘന പ്രസ്ഥാനം നിർത്തിവെയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?

(ചൗരി ചൗര സംഭവം)

11.വൈക്കം സത്യാഗ്രഹത്തിന് തുടക്കം കുറിച്ച വർഷം ഏത്?

(1924)

12.ഇന്ത്യയിൽ ആദ്യമായി സർവ്വമത സമ്മേളനം വിളിച്ചുകൂട്ടിയ കേരള നവോത്ഥാന നായകൻ ആരാണ്?

(ശ്രീനാരായണ ഗുരു)

13. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്?

(ഇരവികുളം ദേശീയോദ്യാനം)

14.ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?

(ദണ്ഡിയാത്ര)

15. കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല ഏത്?

ടൈ ബ്രേക്കർ

1.നക്ഷത്ര ആമകൾക്ക് പ്രസിദ്ധമായ കേരളത്തിലെ വന്യജീവി സങ്കേതം ഏത്? (ചിന്നാർ) (ഇടുക്കി ജില്ല)

2 കേരളത്തിലെ ആദ്യ പ്രിംൻ്റിംഗ് പ്രസ്സ് ഏതാണ്?

(സി.എം.എസ്. പ്രസ്സ് കോട്ടയം)

3.ഗാന്ധി കൃതികളുടെ പകർപ്പവകാശം ആർക്കാണ്?

(നവജീവൻ ട്രസ്റ്റ്)

4.ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?

(ബെൽഗാം – 1924)

Category: QuizSwadesh Quiz