സ്വദേശ് ക്വിസ് മത്സര ചോദ്യോത്തരങ്ങൾ LP

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിൽ
സ്വദേശ് മെഗാ ക്വിസ് 2023
സ്ക്കൂൾ തലം എൽ പി വിഭാഗം
1. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പൂർണമായ പേര് എന്ത്?
ഉ. മോഹൻദാസ് കരംചന്ദ് ഗാന്ധി
2. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം എന്നാണ്?
ഉ. നവംബർ 14
3. ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഐ എൻ എ എന്ന സംഘടന രൂപീകരിച്ച ‘നേതാജി’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആര്?
ഉ. സുഭാഷ് ചന്ദ്ര ബോസ്
4. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ വംശജ ആര്?
ഉ. കൽപ്പന ചൗള 1997
5. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം ഏത്?
ഉ. രാജ് ഘട്ട്
6. ‘അതിർത്തി ഗാന്ധി’ എന്നറിയപ്പെടു ന്നതാര്?
ഉ. ഖാൻ അബ്ദുൽ ഗാഫർ ഖാൻ
7. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആര്?
ജവഹർലാൽ നെഹ്റു
8. നിലവിലെ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാർ ആര്?
ഉ. അർജന്റീന
9. ഗാന്ധിജിയെ കുറിച്ച് വിവിധ ഭാഷകളിൽ ധാരാളം കൃതികൾ പുറത്തിറങ്ങിയിട്ടുണ്ട്. മഹാകവി വള്ളത്തോൾ ഗാന്ധിജിയെ കുറിച്ച് എഴുതിയ കൃതിയുടെ പേര് എന്ത്
ഉ. എന്റെ ഗുരുനാഥൻ
10. ഗാന്ധിജിയുടെ ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?
ഉ. ഗുജറാത്തി
11. ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളെ പോലും സംയോജിപ്പിച്ച് ഏകീകൃത ഇന്ത്യ കെട്ടിപ്പടുത്ത നെഹ്റു മന്ത്രിസഭയിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ആര്?
സർദാർ വല്ലഭായി പട്ടേൽ
12. 2023 ലെ പരിസ്ഥിതി ദിന സന്ദേശം എന്ത്?
Beat Plastic Pollution ( പ്ലാസ്റ്റിക് മലിനീ കരണത്തെ തോൽപ്പിക്കുക)
13. ‘മയ്യഴി ഗാന്ധി’ എന്നറിയപ്പെടുന്ന വ്യക്തി മദ്യനിരോധനത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിത്വം കൂടിയായിരുന്നു ആരാണ് ഇദ്ദേഹം?
ഐ കെ കുമാരൻ മാസ്റ്റർ
14. മലയാളികൾ നെഞ്ചിലേറ്റിയ ‘മജീദും സുഹറയും’ കഥാപാത്രങ്ങളായി വരുന്ന ബഷീറിന്റെ പ്രസിദ്ധമായ പുസ്തകം ഏത്?
ബാല്യകാലസഖി
15.ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രഗല്ഭരായ ഭരണാധികാരികളിൽ ഒരാളായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. എത്ര വർഷം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്?
17 (പതിനേഴ്)
16. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയശേഷം ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സമരം ഏത്?
ചമ്പാരൻ സത്യഗ്രഹം
17. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ഏത്?
ഇന്ത്യൻ ഒപ്പീനിയൻ
18. ജവഹർ എന്ന പദത്തിൻ്റെ അർത്ഥം എന്ത്?
19. “ഇങ്ങനെയൊരു മഹാൻ രക്തവും മാംസവുമുള്ള മനുഷ്യനായി ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരുംതലമുറ വിശ്വസിക്കുന്ന കാര്യം സംശയമാണ് ” മഹാത്മജിയെ പറ്റി ഇങ്ങനെ പറഞ്ഞതാര് ?
ആൽബർട്ട് ഐൻസ്റ്റീൻ
20. കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏത്
കരിമീൻ
ടൈ ബ്രേക്കർ
1. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെടുന്നതാര്?
ജവഹർലാൽ നെഹ്റു
2. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അധ്യക്ഷനായ മലയാളി ആര്?
ചേറ്റൂർ ശങ്കരൻ നായർ
3. ഭയത്തിന്റെയും വെറുപ്പിൻ്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്റുവിനെ പറ്റി പറഞ്ഞതാര്?
വിൻസ്റ്റൻ ചർച്ചിൽ
4. ഭാരതത്തിന്റെ ദേശീയപ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകർന്ന ‘വരിക വരിക സഹജരെ’ എന്ന് തുടങ്ങുന്ന വരി ആരുടേത്?
അംശി നാരായണപിള്ള.
5.കഥക് ഏത് സംസ്ഥാനത്തിൻ്റെ കലാരൂപമാണ്
ഉത്തർപ്രദേശ്