Swadesh mega quiz competition model question School Level

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിൽ
സ്വദേശ് മെഗാ ക്വിസ് 2023
സ്കൂൾ തലം യു പി വിഭാഗം
1. ‘ഞാൻ പോയാൽ അദ്ദേഹം എൻ്റെ ഭാഷാ സംസാരിക്കുമെന്ന് എനിക്കറിയാം.’ 1941 ജനുവരി 15 ന് എ ഐ സി സി മുമ്പാകെ ഗാന്ധിജി പ്രസംഗിച്ചത് ആരെ ഉദ്ദേശിച്ചാണ്?
ജവഹർലാൽ നെഹ്റു
2. 1940 ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത് ആരെയാണ് ഗാന്ധിജി ആദ്യമായി ഇതിനായി തിരഞ്ഞെടുത്തത്?
വിനോബാ ഭാവെ
3. 1885 ഡിസംബർ 28 ന് രൂപീകൃതമായ ഇന്ത്യൻ ദേശീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രഥമ സമ്മേളനത്തിൽ പങ്കെടുത്തത് എത്ര പ്രതിനിധികൾ ആയിരുന്നു?
72
4. 1932 ഒക്ടോബർ 5 ന് ജയിലിൽനിന്നും ഗാന്ധിജി കേരളത്തിലെ ഒരു സ്വാതന്ത്ര്യ സമര പോരാളിക്ക് കത്ത് എഴുതുകയു ണ്ടായി. ഈ കത്തിൽ ചർക്കയും നൂൽ നൂൽപ്പം ഒരു ടോണിക് ആണെന്ന് ഗാന്ധിജി കുറിക്കുന്നു. ആർക്കാണ് ഗാന്ധിജി ഈ കത്തെഴുതിയത്?
ഉ. എം.പി. നാരായണമേനോൻ
5. ലോക സംഗീത ദിനമായി ആചരിക്കുന്നതെന്ന്?
ജൂൺ 21
6 2023 സെപ്റ്റംബറിൽ തുടങ്ങുന്ന ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത്?
ചൈന
7. ഭാരതീയ സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ ഏടുകളിൽ ഉജ്ജ്വല പോരാട്ടവീര്യത്തിൻ്റെ പ്രതീകമായ മണികർണിക എന്ന വ്യക്തി അറിയപ്പെടുന്നത് ഏത് പേരിലാണ്?
റാണി ലക്ഷ്മി ഭായി / ഝാൻസി റാണി
8. 1936 ലെ ക്ഷേത്രപ്രവേശന വിളംബരം, അയിത്തോച്ചാടനത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകിയ ഏത് സത്യാഗ്രഹത്തിന്റെ പരിണിതഫലമായിരുന്നു?
ഉ. ഗുരുവായൂർ സത്യാഗ്രഹം
9. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന മുദ്രാവാക്യം ഗാന്ധിജി ഉയർത്തിയത് ഏത് സമരവുമായി ബന്ധപ്പെട്ടാണ്?
ക്വിറ്റ് ഇന്ത്യാ സമരം
10. ‘ഭാരതത്തിന് മതമല്ല ഭക്ഷണമാണ് വേണ്ടത് എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ ആര്?
സ്വാമി വിവേകാനന്ദൻ
11. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉപ്പു സത്യാഗ്രഹം. ഉപ്പിന്റെ നികുതിക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ 1930 മാർച്ച് 11 ന് ആരംഭിച്ച് ഏപ്രിൽ ആറിന് ഒരു പിടി ഉപ്പു ശേഖരിച്ചുകൊണ്ട് നിയമലംഘനം നടത്തിയത് ഏത് കടപ്പുറത്ത് വെച്ചായിരുന്നു?
ദണ്ഡി കടപ്പുറം
12 ‘1931 ൽ കുറാച്ചിയിൽ വെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡ ണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്?
സർദാർ വല്ലഭായി പട്ടേൽ
13. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ആര്?
ദാദാഭായ് നവറോജി
14. ജവഹർലാൽ നെഹ്റു തുടക്കം കുറിച്ച ഇന്ത്യയിലെ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷംമേത്?
1951
15. സ്വാമി വിവേകാനന്ദൻ്റെ ചിക്കാഗോ പ്രസംഗത്തിൽ ആവേശം ജനിച്ച് ഇന്ത്യയിൽ എത്തിച്ചേർന്ന് പിന്നീട് ഇന്ത്യയെ തൻ്റെ മാതൃരാജ്യമായി സ്വീകരിക്കുകയും 1917 ൽ ഇന്ത്യൻ നാഷണൽ കോൺഗ്ര സിൻ്റെ അധ്യക്ഷപദവി അലങ്കരിക്കുകയും ചെയ്തു വ്യക്തി ആരായിരുന്നു?
ആനി ബെസെന്റ്റ്
16. ഏത് സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി ‘കൈസർ ഈ ഹിന്ദ്’ എന്ന ബഹുമതി തിരിച്ചു നൽകിയത്?
ജാലിയൻവാലാബാഗ്
17. 2023 ജൂൺ മാസത്തിൽ ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ പോയ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ജലപേടകത്തിന്റെ പേരെന്ത്?
ടൈറ്റൻ
18. ഗാന്ധിജിയുടെ ശക്തമായ സമരായുധമായിരുന്നു സത്യാഗ്രഹം ഇന്ത്യയിൽ ആദ്യമായി അത് നടത്തിയത് 1917 ചമ്പാരനിൽ ആയിരുന്നു. ചമ്പാരൻ ഏത് സംസ്ഥാനത്താണ്?
ബീഹാർ
19. ഇന്ത്യ സ്വതന്ത്രമായപ്പോൾ ആഘോഷ തിമിർപ്പിൽ നിന്ന് വിട്ടുനിന്ന് ഗാന്ധിജി ജനങ്ങളുടെ കണ്ണീരൊപ്പാൻ ദൂരെയൊരു ഗ്രാമത്തിൽ ആയിരുന്നു . എവിടെയാ യിരുന്നു ഗാന്ധിജി?
നവഖാലി
20. അതെന്റെ അമ്മയാണെന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തെയാണ്?
ഭഗവത്ഗീത
ടൈ ബ്രേക്കർ
1.ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി ആര്?
ബാരിസ്റ്റർ ജി പി പിള്ള
2. ഗാന്ധി സിനിമയുടെ സംവിധായകൻ ആര്?
റിച്ചാർഡ് ആറ്റൻ ബറോ
3. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആര്?
കെ കേളപ്പൻ
4. നമ്മുടെ ദേശീയ ഗാനം ജനഗണമന എഴുതിയത് രവീന്ദ്രനാഥടാഗോർ ആണ്. ഇതിന് ഈണം ചിട്ടപ്പെടുത്തിയത് ആരാണ്?
രാംസിംഗ് ഥാക്കൂർ
5.പിരമിഡുകൾ ആരുടെ ശവകുടീരമാണ്?
ഫറോവ