സ്വദേശ് മെഗാ ക്വിസ് മത്സരത്തിനുള്ള ചോദ്യോത്തരങ്ങൾ UP

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിൽ
സ്വദേശ് മെഗാ ക്വിസ് – 2022 ൽ നടത്തിയത്
ഉപജില്ലാ തലം യു പി വിഭാഗം
1.ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവാദിയായ അന്നത്തെ പഞ്ചാബ് ഗവർണർ മൈക്കൽ ഡയറിനെ 21 വർഷങ്ങൾക്ക് ശേഷം ലണ്ടനിൽ വെച്ച് വെടിവെച്ച് കൊന്ന ഇന്ത്യൻ ധീര ദേശാഭിമാനി?
ഉദ്ധം സിംഗ്
2. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിന് വംശീയ വിവേചനത്തിനും പൗരാവകാശങ്ങൾക്കും എതിരെ പോരാടാൻ ഗാന്ധിജി ആരംഭിച്ച പത്രം ഏതായിരുന്നു? ശ്രീ മൻസുഖ് ലാൽ നാസർ ആയിരുന്നു പത്രത്തിൻ്റെ ആദ്യ പത്രാധിപർ.
2. ഇന്ത്യൻ ഒപ്പീനിയൻ.
3. 1885 ഡിസംബർ 28 ന് രൂപീകരിക്കപ്പെട്ട ഇന്ത്യൻ ദേശീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രഥമ സമ്മേളനത്തിൽ പങ്കെടുത്തത് എത്ര പ്രതിനിധികൾ ആയിരുന്നു?
72
4. 1932 ഒക്ടോബർ 5 ന് ജയിലിൽനിന്നും ഗാന്ധിജി കേരളത്തിലെ ഒരു സ്വാതന്ത്ര്യസമര പോരാളിക്ക് കത്ത് എഴുതുകയുണ്ടായി. ഈ കത്തിൽ ചർക്കയും നൂൽനൂൽപ്പും ഒരു ടോണിക് ആണെന്ന് ഗാന്ധിജി കുറിക്കുന്നു. ആർക്കാണ് ഗാന്ധിജി ഈ കത്തെഴുതിയത്?
ഉ. എം.പി. നാരായണമേനോൻ
5. ദാദാ അബ്ദുള്ള കമ്പനിക്ക് വേണ്ടി വക്കീൽ വേഷത്തിലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ കപ്പലിറങ്ങിയത്. ഗാന്ധിജിയെ സ്വീകരിക്കാൻ അബ്ദുള്ള സേട്ട്തന്നെ തുറമുഖത്ത് എത്തിയിരുന്നു. ഗാന്ധിജി കപ്പലിറങ്ങിയ തുറമുഖം ഏതാണ്?
ഡർബൻ തുറമുഖം ( നെറ്റാൾ തുറമുഖം )
6. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി ആര്?
ജവഹർലാൽ നെഹ്റു
7.”പൂർണ്ണ സ്വരാജ്” ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ലക്ഷ്യമായി പ്രഖ്യാപിക്ക പ്പെട്ട 1929 ലെ സമ്മേളനത്തിൻ്റെ അധ്യക്ഷൻ ജവഹർലാൽ നെഹ്റു ആയിരുന്നു .ഈ സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു?
ലാഹോർ
8. 1936 ലെ ക്ഷേത്രപ്രവേശന വിളംബരം, അയിത്തോച്ചാടനത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകിയ ഏത് സത്യാഗ്രഹത്തിന്റെ പരിണിതഫലമായിരുന്നു?
ഉ. ഗുരുവായൂർ സത്യാഗ്രഹം
9.1949 നവംബർ 26 നാണ് നമ്മുടെ ഭരണഘടനക്ക് ഭരണഘടന നിർമ്മാണ സഭയുടെ അംഗീകാരം ലഭിച്ചത്. നവംബർ 26 ഏത് ദിനമായാണ് ആചരിക്കുന്നത്?
ഭരണഘടനാ ദിനം
10. ആര്യന്മാർ അഫ്ഗാനിസ്ഥാനിലും പഞ്ചാബിലും മാത്രം വസിച്ചിരുന്ന കാലഘട്ടത്തിൽ വിളിച്ചിരുന്ന പേര്?
ബ്രഹ്മവർത്തം
11. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളിലൊ ന്നാണ് ഉപ്പുസത്യാഗ്രഹം. ഉപ്പിൻ്റെ നികുതിക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ 1930 മാർച്ച് 11 ന് ആരംഭിച്ച് ഏപ്രിൽ ആറിന് ഒരു പിടി ഉപ്പു ശേഖരിച്ചുകൊണ്ട് നിയമലംഘനം നടത്തിയത് ഏത് കടപ്പുറത്ത് വെച്ചായിരുന്നു?
ദണ്ഡി കടപ്പുറം
12 1931 ൽ കറാച്ചിയിൽ വെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്?
സർദാർ വല്ലഭായി പട്ടേൽ
13. ഒക്ടോബർ 31 ദേശീയോദ്ഗ്രഥന ദിനമായി നാം ആചരിക്കുന്നു. ഇന്ത്യയുടെ ഏത് പ്രധാനമന്ത്രിയുടെ ചരമദിനമാണ് ഈ ദിനം?
ഇന്ദിരാഗാന്ധി
14. ജവഹർലാൽ നെഹ്റു തുടക്കം കുറിച്ച ഇന്ത്യയിലെ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷംമേത്?
1951
15. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി ഇടപെട്ട ആദ്യ സമരമായ ചമ്പാരൻ സത്യാഗ്രഹം ആർക്ക് വേണ്ടിയായിരുന്നു.?
നീലം കർഷകർക്ക് ( indigo farmers )
16. 2022 ലെ ഏഷ്യ കപ്പ് 20/20 ക്രിക്കറ്റ് മത്സരത്തിലെ ജേതാക്കൾ ആര്?
ശ്രീലങ്ക
17. ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാളിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമത്തിൻ്റെ പേരെന്ത്?
ടോൾസ്റ്റോയി ഫാം
18. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി വധിക്കപ്പെട്ടത് തമിഴ് നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ചാണ്. അദ്ദേഹത്തിൻ്റെ സമാധി സ്ഥലത്തിൻ്റെ പേരെന്താണ്?
വിർദ്ദമി ( ന്യൂഡൽഹി )
19. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഏത് കുരി നിയമത്തിനെതി രായുള്ള പ്രതിഷേധമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലേക്ക് നയിച്ചത്?
റൗലത്ത് ആക്ട്
20. മലബാർ കലാപം പ്രമേയമായി കുമാരനാശാൻ രചിച്ച കവിത ഏത്?
ദുരവസ്ഥ
ടെ ബ്രേക്കർ
1. ഇന്ത്യയിൽ “സൂര്യോദയത്തിൻ്റെ നാട്” എന്നറിയപ്പെടുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്
2. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡണ്ടായി ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുക്കപ്പെട്ടത് ആര്?
ജവഹർലാൽ നെഹ്റു.
3. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൻ്റെ ഉത്ഭവം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം ഏത് ?
1885
4. നമ്മുടെ ദേശീയ ഗാനം ജനഗണമന എഴുതിയത് രവീന്ദ്രനാഥടാഗോർ ആണ്. ഇതിന് ഈണം ചിട്ടപ്പെടുത്തിയത് ആരാണ്?
രാംസിംഗ് ഥാക്കൂർ
5. പിരമിഡുകൾ ആരുടെ ശവകുടീരമാണ്?
ഫറോവമാർ