അക്ഷരമുറ്റം ക്വിസ് Aksharamuttam Quiz LP, UP

September 21, 2022

അക്ഷരമുറ്റം ക്വിസ്

1. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ സ്ഥാനം ലഭിച്ച ആദ്യമലയാളി?

(മിന്നുമണി)

2. ജി ട്വന്റി രാജ്യങ്ങളുടെ അടുത്ത അധ്യക്ഷ പദവി (2023 ഡിസംബർ മുതൽ) ഏതു രാജ്യത്തിന്

(ബ്രസീൽ)

3. ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന ബഹുമതി ഈ വർഷം ലഭിച്ചത് ആർക്കാണ്?

(ആർ പ്രഗ്നാനന്ദ)

4. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത് തിരുവനന്തപുരത്തെ ഏതു സ്ഥലത്ത് നിന്ന് ?

(തുമ്പ)

5. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് പ്രവർത്തനമാരംഭിച്ചത് ഏത് സം സ്ഥാനത്ത് ?

(കേരളം)

6. എല്ലാവർക്കും ഇൻറർനെറ്റ് എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ പേര്?

(കെ ഫോൺ)

7. കേരളത്തിലെ സ്ത്രീകൾക്കിടയിലെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും അവരെ ശക്തരാക്കു ന്നതിനും വേണ്ടി ആരംഭിച്ച മിഷൻ 25 വർഷം പൂർത്തിയാക്കി. എന്താണ് അതിന്റെ പേര് ?

(കുടുംബശ്രീ)

8. 2023 ആഗസ്തിൽ പരാജയപ്പെട്ട റഷ്യൻ ചാന്ദ്രപര്യവേക്ഷണ ദൗത്യം ഏത് ?

(ലൂണ 25)

9. സുപ്രീംകോടതിയുടെ 50-ാമത്തെ ചീഫ് ജസ്‌റ്റിസായി നിയമിതനായത് ആരാണ്? (ഡി വൈ ചന്ദ്രചൂഡ്)

10. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന വിറ്റാമിൻ ഏത് ?

(വിറ്റാമിൻ ഡി)

11. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നത് ആരാണ് ?

(ജവാഹർലാൽ നെഹ്റു )

12 .2023 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഏറ്റവും മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്തത് ഏത് ചിത്രമാണ് ?

(ന്നാ താൻ കേസ് കൊട്)

13. ‘സ്വസ്തി ഹേ സൂര്യ ഹേ സ്വസ്തി…’ എന്നു തുടങ്ങുന്ന സൂര്യഗീതം എഴുതിയ മലയാള കവി?

(ഒ.എൻ.വി)

14. ‘കാണുന്ന ആൾ’ എന്ന അർത്ഥത്തിൽ മലയാളത്തിൽ പ്രയോഗിക്കുന്ന ഒറ്റവാക്ക്?ടി.വി. പരിപാടികളിൽ ഈ വാക്ക് സ്ഥിരമായി കേൾക്കാം.

(പ്രേക്ഷകൻ / കാണി – ഏതെങ്കിലും ഒന്ന് എഴുതിയാൽ മാർക്ക്)

15. ഈയിടെ ലോകപൈതൃകപദവി ലഭിച്ച വിശ്വഭാരതി സർവകലാശാല സ്ഥാപിച്ച മഹാകവി ആര്?

(രവീന്ദ്രനാഥ ടാഗോർ)

16. കടുവ ഇന്ത്യയുടെ ദേശീയ മൃഗം ആകുന്നതിനു മുമ്പ് ആ പദവി ഏതു മൃഗത്തിനായിരുന്നു ?

(സിംഹം)

17. ഏതു നദിയുടെ പേരിൽ നിന്നാണ് ഇന്ത്യ എന്ന വാക്കുണ്ടായത്?

(സിന്ധു)

18. കൃഷ്ണനാട്ടം, രാമനാട്ടം എന്നീ കലകളിൽ നിന്ന് രൂപപ്പെട്ട കേരളീയ ക്ലാസിക് ദൃശ്യകല ഏത് ?

(കഥക്)

19. ആയിരം കിലോഗ്രാം = ?

(ഒരു ടൺ)

20. All that glitters is not gold എന്ന ചൊല്ലിന് തുല്യമായ മലയാളം പഴഞ്ചൊല്ല്?

(മിന്നുന്നതെല്ലാം പൊന്നല്ല)

ടൈ വരികയാണെങ്കിൽ ഈ ചോദ്യങ്ങൾ കൂടി ഉപയോഗിച്ചാലും

1.2022ലെ ജെ സി ഡാനിയേൽ അവാർഡ്‌ലഭിച്ച സിനിമാ സംവിധായകൻ? (ടി വി ചന്ദ്രൻ)

2.ചന്ദനമരങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

(കർണാടക)

3.ബേക്കേഴ്‌സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?

(കുമരകം)

4. വയനാട് വനങ്ങൾ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം നയിച്ച രാജാവ് ആര്? (പഴശ്ശിരാജ)

5. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡ  വർമ്മ ഏത് വിദേശശക്തികളെയാണ് പരാജ യപ്പെടുത്തിയത്? (ഡച്ചുകാർ)