സ്വദേശ് മെഗാ ക്വിസ് മാതൃക ചോദ്യോത്തരങ്ങൾ LP Section

August 06, 2025

കേരള പ്രദേശ് സ്കൂൾ ടിച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിൽ

സ്വദേശ് മെഗാ ക്വിസ് 2022 ൽ നടത്തിയത്

ഉപജില്ലാ തലം എൽ പി വിഭാഗം

1. സ്വാതന്ത്ര്യ സമരകാലത്ത് മറാത്തി ഭാഷയിൽ കേസരി എന്ന പത്രം പ്രസിദ്ധീകരിക്കുകയും അതുവഴി സ്വാതന്ത്ര്യസമര സന്ദേശം ജനങ്ങളിലേ ക്കെത്തിക്കാൻ ശ്രമിക്കുകയും ചെയ്തു പ്രമുഖനായ ദേശീയ നേതാവിൻ്റെ പ്രസിദ്ധമായ വാക്കുകൾ ആണ് താഴെ. 1907 ലെ സൂറത്ത് സമ്മേളനത്തിൽ വെച്ചാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തുന്നത്. പ്രഖ്യാപനം ഇങ്ങനെ. “സ്വാതന്ത്ര്യം എൻ്റെ ജന്മാവകാശമാണ്. ഞാനത് നേടുക തന്നെ ചെയ്യും” ഏത് ദേശാഭിമാനിയുടെ വാക്കുകളാണിത്?

ബാലഗംഗാധര തിലക്

2. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെടുന്ന സമരം നടന്നത് 1942 ആഗസ്റ്റ് മാസത്തിലാണ്. ബോംബെയിൽ വെച്ചാണ് ഈ സമരത്തിന്റെ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഇതിനെത്തുടർന്ന് ഗാന്ധിജിയേയും മറ്റ് കോൺഗ്രസ് നേതാക്കളെയും ബ്രിട്ടീഷ് ഗവൺമെൻറ് അറസ്റ്റ് ചെയ്ത തുറുങ്കിലടച്ചു. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (Do or die) എന്ന് ഗാന്ധിജി ആഹ്വാനം നൽകിയ ഈ സമരം ഏതാണ്?

ക്വിറ്റ് ഇന്ത്യ

3. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണ് 1919 ഏപ്രിൽ 13 നു നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊല,റൗലത്ത് ആക്ട്, ഗാന്ധിജിയുടെ അറസ്റ്റ് തുടങ്ങിയ സംഭവങ്ങളിൽ പ്രതിഷേധിക്കാൻ സമാധാനപരമായി ജനങ്ങൾ ഒത്തുകൂടിയ സമ്മേളനത്തിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ ബ്രിട്ടീഷ് പട്ടാളം ഇരച്ചു കയറി വെടിവെക്കുകയായിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് ഏത് സംസ്ഥാനത്തിലാണ്?

ഉ. പഞ്ചാബ്

4. ഗാന്ധിജി നിരവധി സത്യാഗ്രഹങ്ങൾ നടത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം 1906 ൽ ദക്ഷിണാഫ്രിക്കയിൽ വച്ചാണ് നടന്നത്. വർണ്ണ വിവേചനത്തി നെതിരെയായിരുന്നു ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം.ഇന്ത്യയിൽ ഗാന്ധിജി നയിച്ച ആദ്യത്തെ സത്യാഗ്രഹം നടന്നത് 1917 ലാണ്. ഏതായിരുന്നു ആ സത്യാഗ്രഹം?

ചമ്പാരൻ സമരം (Indigo Revolt)

5. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത സംഘടനയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്

ഉ. ദാദാഭായ് നവറോജി.

6. 2022 ഡിസംബറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന് വേദിയാകുന്ന രാജ്യം ഏത്?

7. സൂര്യനസ്ഥമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് ആയുധമെടുക്കാതെ പോരാടി സഹന സമരത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ നയിച്ച ഗാന്ധിജിയെ “മഹാത്മാ” എന്ന് ആദ്യമായി അഭിസംബോ ധന ചെയ്തത് ആര്?

ഉ. രവീന്ദ്രനാഥ ടാഗോർ

8. ഇന്ത്യയെ കണ്ടെത്തൽ, വിശ്വചരിത്രാവ ലോകം എന്നീ മഹത് ഗ്രന്ഥങ്ങൾ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി ജയിലിൽ കഴിയുമ്പോൾ എഴുതിയ സ്വാതന്ത്ര്യ സമരസേനാനി ആര്?

ജവഹർലാൽ നെഹ്റു

9. ഗാന്ധിജിയെ കുറിച്ച് വിവിധ ഭാഷകളിൽ ധാരാളം കൃതികൾ പുറത്തിറങ്ങിയിട്ടുണ്ട്. മഹാകവി വള്ളത്തോൾ ഗാന്ധിജിയെ കുറിച്ച് എഴുതിയ കൃതിയുടെ പേര് എന്ത് ?

എന്റെ ഗുരുനാഥൻ

10. 1974 ൽ ഇന്ത്യ ആദ്യമായി രാജസ്ഥാ നിലെ പൊക്രാനിൽ ആണവ പരീക്ഷണം നടത്തിയത് ഇന്ത്യയുടെ ഈ വനിത പ്രധാനമന്ത്രിയുടെ കാലത്തായിരുന്നു. ആരായിരുന്നു ആ വ്യക്തി?

ശ്രീമതി ഇന്ദിരാഗാന്ധി

11. ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളെ പോലും സംയോജിപ്പിച്ച് ഏകീകൃത ഇന്ത്യ കെട്ടിപ്പടുത്ത നെഹ്റു മന്ത്രിസഭയിലെ ആദ്യത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ആര്?

സർദാർ വല്ലഭായി പട്ടേൽ

12 ഇന്ത്യയുടെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ കമ്പ്യൂട്ടർ, ടെലിഫോൺ തുടങ്ങി വിവരസാങ്കേതിക രംഗത്ത് കുതിച്ചുചാട്ടം സാധ്യമാക്കിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി അദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ് 20 ഏത് ദിനമായാണ് നാം ആചരിക്കുന്നത്?

സദ്ഭാവനാ ദിനം

13. വൈക്കം സത്യാഗ്രഹ വേളയിൽ കേരളത്തിൽ എത്തിയ ഗാന്ധിജി ശിവഗിരി ആശ്രമത്തിലെത്തി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം ഏത്?

1925

14. 1924 ലെ ബൽഗാം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമ്മേളനത്തിൽ വെച്ച് കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടു ക്കപ്പെട്ട വ്യക്തി ആര്?

മഹാത്മാഗാന്ധി

15.. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രഗല്ഭരായ ഭരണാധികാരികളിൽ ഒരാളായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. എത്ര വർഷം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്

17 (പതിനേഴ്)

16. ആദ്യ ഇന്ത്യൻ നിർമിത കൃത്രിമോപ ഗ്രഹത്തിൻ്റെ പേരിട്ടത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയായിരുന്നു. എന്താണതിന്റെ പേര്?

ആര്യഭട്ട

17. വിദ്യാഭ്യാസപരമായ മുസ്ലിം സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ കേരളത്തിൽ നേതൃത്വം നൽകിയ നവോത്ഥാന നായകരിൽ ഒരാളായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി പിന്നീട് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്ത ഇദ്ദേഹം 1905 ൽ ആരംഭിച്ച പത്രത്തിൻ്റെ പേരെന്ത്?

സ്വദേശാഭിമാനി

18. ഗാന്ധിജി ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് കാണാനിടയായ നാടകത്തിലെ ഏതു കഥാപാത്രത്തെയാണ് അദ്ദേഹം അനേക തവണ സ്വയം അഭിനയിച്ചിട്ടുണ്ടാ യയിരുന്നത്?

ഹരിശ്ചന്ദ്രൻ

19. “ഇങ്ങനെയൊരു മഹാൻ രക്തവും മാംസവുമുള്ള മനുഷ്യനായി ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരുംതലമുറ വിശ്വസിക്കുന്ന കാര്യം സംശയമാണ് ” മഹാത്മജിയെ പറ്റി ഇങ്ങനെ പറഞ്ഞതാര്?

ആൽബർട്ട് ഐൻസ്റ്റിൻ

20. കാലാപാനി എന്നറിയപ്പെടുന്ന സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

പോർട്ട് ബ്ലെയർ (ആൻഡമാൻ നിക്കോബാർ ദ്വീപ്)

ടൈ ബ്രേക്കർ

1.നമ്മുടെ രാഷ്ട്രപിതാവായിരുന്ന മഹാത്മാഗാന്ധിജിയുടെ സ്റ്റാമ്പ് ആദ്യമായി പുറത്തിറക്കിയ വിദേശ രാജ്യം ഏത്?

അമേരിക്ക

2.ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹ ചരിത്രത്തിൻറെ മുഖ്യഭാഗങ്ങൾ ഗാന്ധിജി എഴുതിയത് എവിടെ വെച്ചാണ്?

യർവാദ ജയിൽ

3.1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വന്നു. ഇന്ത്യൻ ഭരണഘടന തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?

ഡോ. ബി. ആർ. അംബേദ്‌കർ

4. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകർന്ന “വരിക വരിക സഹജരെ” എന്ന് തുടങ്ങുന്ന വരി ആരുടേത്?

5.അംശി നാരായണപിള്ള.”രഘുപതി രാഘവ രാജാറാം” എന്ന പ്രശസ്തമായ ഗാനം രചിച്ചതാര്?

തുളസിദാസ്

Category: QuizSwadesh Quiz