ഒരുമതന്നെ പെരുമ

July 31, 2025

പാഠപുസ്തകം പേജ് 14 ൽ ഒരു പഴഞ്ചൊല്ലും അതിനു ചേരുന്ന ചിത്രവും നോക്കു.

ഒരുമതന്നെ പെരുമ

പഴഞ്ചൊല്ലിനെപ്പറ്റി പാഠപുസ്തകത്തിലെ ചിത്രത്തിൽ നിന്ന് എന്തൊക്കെ കണ്ടെ ത്താം? ഒത്തൊരുമ യോടെ പ്രയത്‌നിച്ചാൽ ഏത്  അസാധ്യമായ കാര്യവും സാധിച്ചെടു ക്കാൻ കഴിയും. സമാനമായ പഴഞ്ചൊല് . ഒത്തുപിടിച്ചാൽ മലയും പോരും , ഐകമത്യം മഹാബലം.

പഴഞ്ചൊലുകൾ ചേരുമ്പോൾ ഭാഷയ്ക്ക് ഭംഗി കൂടുന്നത് കണ്ടല്ലോ. യോജിച്ച പഴഞ്ചൊലുകൾ നിങ്ങളുടെ വർത്തമാന ത്തിലും എഴുത്തിലും ചേർക്കാൻ ശ്രമിക്കു.

കഥ കഥ കസ്‌തൂരി

ആനേം അണ്ണാറക്കണ്ണനും

‘കഥ കഥ കസ്‌തുരി’യിലെ ആനേം അണ്ണാറക്കണ്ണനും എന്ന നാടോടിക്കഥ വായിച്ചോ കുട്ടുകാരേ?

മൃഗങ്ങളെയും മനുഷ്യരെയും കുറിച്ചുള്ള സങ്കല്പ‌കഥകളാണ് നാടോടിക്കഥകൾ. നമ്മുടെ നാട്ടിൽ പ്രചരിക്കുന്ന നാടോടിക്കഥ കളിൽ കൂടുതലും ജന്തുകഥകളാണ്. മൃഗങ്ങളെ കഥാപാത്രങ്ങളാക്കിയുള്ള ഇത്തരം കഥകൾക്ക് പെരുമാറ്റമര്യാദകൾ പഠിപ്പിക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്.

ആനേം അണ്ണാറക്കണ്ണനും എന്ന കഥ നിങ്ങൾക്കിഷ്‌ടമായോ? എന്തുകൊണ്ട് ?

എഴുതിയത് താളത്തിൽ വായിച്ചുപോകാൻ കഴിയുന്ന കഥയാണിത്. മൃഗങ്ങൾ കഥാപാത്രങ്ങളായി വരുന്ന ഈ കഥ വായിക്കുമ്പോൾ അതിലെ സംഭവങ്ങൾ നേരിൽ കാണുന്നതുപോലെ തോന്നും. കഥയിൽ ആവർത്തിച്ചുവരുന്ന വരികൾ കഥയ്ക്ക് പ്രത്യേക ഭംഗിനൽകുന്നു. രസകരമായി വായിച്ച് പറയാൻ കഴിയുന്ന കഥയാണിത്.

നിങ്ങളുടെ നാട്ടിലും ഇത്തരം നാടോടിക്കഥ കൾ ഉണ്ടല്ലോ.

നാട്ടിലെ മുതിർന്നവർക്ക് ഈ കഥകൾ അറിയാം. അവർ പറയുന്ന കഥകൾ കേൾക്കു. കേട്ട കഥകൾ വീട്ടിലുള്ളവരേയും കൂട്ടുകാരേയും പറഞ്ഞുകേൾപ്പിക്കാൻ മറക്കരുത്.

ഇതാ ഒരു നാടോടിക്കഥ

ബ്രാഹ്മണനും ആടും

ഒരിക്കൽ ഒരു ബ്രാഹ്മണൻ ചന്തയിൽനിന്നും ഒരാടിനെ വാങ്ങി.അതിനെയുംകൊണ്ട് അയാൾ ഇല്ലത്തേക്കു യാത്രയായി ഒരു കൂട്ടം കള്ളന്മാർ ഇതുകണ്ടു. ആടിനെ സൂത്രത്തിൽ ശുദ്ധനായ ബ്രാഹ്മണ നിൽനിന്നും തട്ടിയെടുക്കാൻ അവർ തിരുമാനിച്ചു. വഴിയിൽ അവിടവി ടെയായി കള്ളന്മാർ നിന്നു. കുറെദൂരം ചെന്നപ്പോൾ ആദ്യത്തെ കള്ളൻ ബ്രാഹ്മണനോട് ചോദിച്ചു. ‘അല്ലയോ തിരുമേനീ, ഇതെന്താ ണ് അങ്ങ് ഒരു പട്ടിയെയുംകൊണ്ട് പോകുന്നത്? അങ്ങൊരു ബ്രാഹ്മണനല്ലേ?’ ‘എന്താ ഹേ! ഇതു പട്ടിയെന്നോ? വിഡ്‌ഢി ത്തം വിളമ്പാതെ.

ഇത് ആടാണ്. ഞാൻ ചന്തയിൽനിന്നും വാങ്ങിയതാണ്. ബ്രാഹ്മ ണൻ പറഞ്ഞു. ആടിനെയും പട്ടിയെയും തിരിച്ചറിഞ്ഞുകൂ ടാത്ത ശപ്പന്മാരോട് ബ്രാഹ്മണനു സഹതാപം തോന്നി. കുറേ ദൂരം ചെന്നപ്പോൾ എതിരെ രണ്ടു പേർ വരുന്നതു ബ്രാഹ്മണൻ കണ്ടു. കള്ളന്മാ രിലെ രണ്ടുപേരായി രുന്നു അവർ ഒരാൾ ചിരിച്ചുകൊണ്ട് അപരനോടു പറഞ്ഞു: ‘ഇതാ നോക്കു ഒരു തമാശ. സാക്ഷാൽ ബ്രാഹ്മണൻ ഒരു പട്ടിയെയും കൊണ്ട് പോകുന്നു. കാലം പോയ പോക്ക്

ബ്രാഹ്മണൻ ഈ വാക്കുകൾ കേട്ടു. പക്ഷേ അയാൾ വകവച്ചില്ല. മനുഷ്വർക്കെല്ലാം തലതിരിവാണെന്നു വിചാരിച്ച് ബ്രാഹ്മണൻ സമാധാനിച്ചു. കുറെദൂരം കൂടി ചെന്നപ്പോ ൾ മൂന്നുപേർ വരുന്നത് ബ്രാഹ്മണൻ കണ്ടു. കാലും അവർക്കു വിവരം കാണുമെന്നു ബ്രാഹ്മണൻ സമാധാനിച്ചു. അടുത്തുവന്ന പ്പോൾ അവർ സംസാരിക്കുന്നത് ബ്രാഹ്മണ ൻ “വിചിത്രംതന്നെ! ഒരു പട്ടിയെയുംകൊ ണ്ട് ഒരു പൂണൂൽക്കാരൻന്നു. ഇയാൾ ബ്രാഹ്മണൻ തന്നെയോ. അതോ നായാട്ടി നു പോകുന്നു പോകുന്ന കാട്ടാളനോ!’ ഇതും കൂടി കേട്ടപ്പോൾ ശുദ്ധബ്രാഹ്മണൻ ആകെ ചിന്താക്കുഴപ്പത്തിലായി. തന്നെ കച്ചവടക്കാർ കബളിപ്പിച്ചിരിക്കുകയാണെ ന്ന് അയാളുറച്ചു.

ആടിനുപകരം പട്ടിയെ ആണ് അവർ തന്നിരിക്കുന്നത്. പിന്നെ അയാൾ ഒട്ടും അമാന്തിച്ചില്ല. ആടിനെ വഴിയിൽ ഉപേക്ഷിച്ചിട്ട് അയാൾ ദേഷ്യത്തോടെ ഇല്ലത്തേക്കു നടന്നു. ബ്രാഹ്മണൻ പോയപ്പോൾ കുള്ളന്മാർ ആടിനെയും എടുത്തു കൊണ്ട് സ‌ഥലം വിട്ടു. ബ്രാഹ്മണന്റെ ഭോഷത്തം ഓർത്ത് അവർ പൊട്ടി ചിരിച്ചു.

ഈ വഴി ഒരു പശുപോയോ? ഒരു വങ്കൻ ഒരു സ്വർണമോതിരം പണിയിച്ചു അതു വിരലിലിട്ട പ്പോൾ അയാൾക്കു തോന്നി. അതു നാട്ടുകാരെക്കുടി കാണിക്കണമെന്ന്. അതിനെന്താവഴി? അതിനയാളൊരു വഴി കണ്ടു പിടിച്ചു വഴിയെ നടന്നു കൊണ്ട് കാണുന്നവരോടൊക്കെ മോതിരവിരൽ ഉയർത്തി ക്കാണിച്ച് ‘ഇതിലെ ഒരു പശു പോകുന്നതു കണ്ടോ’ എന്നു ചോദിച്ചു. കാര്യത്തിൻ് ഉള്ളു മനസ്സിലാക്കാത്ത ചിലർ ‘ഇല്ല, ഇല്ല’ എന്നു മാത്രം ഉത്തരം നൽകി. ഇങ്ങനെ പലരേയും മോതിരം കാട്ടി നടന്ന പ്പോൾ ഒരു സരസൻ അയാൾക്കെതിരെ വന്നു.

മോതിരവിരൽ ചൂണ്ടിക്കൊണ്ട് വങ്കൻ അയാളോടു ചോദിച്ചു. ‘ഇതിലെയെ ങ്ങാനും ഒരു പശു പോകുന്ന കണ്ടോ? ഒരു മൈലപ്പശു.’ അപ്പോൾ തന്റെ കടുക്കൻ കാണത്തക്കവണ്ണം തല ചെരിച്ചുപിടി ച്ചുകൊണ്ട് വന്നയാൾ പറഞ്ഞു. പശുവോ? കണ്ടല്ലോ. ദാ ഇങ്ങനെ കിഴക്കോട്ടു പോയി. അയാൾ തന്നെ പരിഹസിക്കുകയാണെന്ന് വങ്കനു മനസ്സിലായി. അതോടെ അയാളുടെ അന്വേഷണവും നിന്നു

Category: MalayalamClass 3