USS മാതൃക ചോദ്യോത്തരങ്ങൾ Part 7

July 31, 2025

USS

മാതൃക ചോദ്യോത്തരങ്ങൾ

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ യുഎസ്എസ് മാതൃക ചോദ്യോത്തരങ്ങൾ

1.മാർത്താണ്ഡവർമ്മ രചിക്കാൻ മാതൃക യായിത്തീർന്നതെന്നു പറയപ്പെടുന്ന ഇംഗ്ലീഷ് ചരിത്രാഖ്യായിക

വാൾട്ടർ സ്കോട്ടിന്റെ “ഐവാൻ ഹോ’,

2.ഒരേ ഒരു നോവൽ എഴുതിയ മലയാള ത്തിലെ അറിയപ്പെടുന്ന കഥാകാരി. ലളിതാംബിക അന്തർജ്ജനം (നോവൽ – അഗ്‌ സാക്ഷി)

3.എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദാ ചേർന്ന് രചിച്ച നോവൽ

അറബിപ്പൊന്ന്

4.വിക്ടർ യൂഗോയുടെ ലാമിറാബ്‌ലെ എന്ന കൃതി ‘പാവങ്ങൾ’ എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്.

നാലപ്പാട്ട് നാരായണമേനോൻ

5.’മാൽഗുഡി’ എന്ന സാങ്കല്പികപ്രദേശം ആരുടെ സൃഷ്ട‌ിയാണ്?

ആർ.കെ.നാരായൺ

6.ആദ്യ നോവൽ ആയി പരിഗണിക്ക പ്പെടുന്നത്.

അപ്പു നെങ്ങാടിയുടെ കുന്ദലത

?.ലക്ഷണമൊത്ത ആദ്യ നോവൽ

ഒ. ചന്തുമേനോന്റെ ഇന്ദുലേഖ

8.ആദ്യ ചരിത്ര നോവലായ മാർത്താണ്ഡ വർമ്മയുടെ കർത്താവ്.

സി. വി രാമൻപിള്ള

9.കേശവദേവിന്റെ ആദ്യ നോവൽ?

ഓടയിൽ നിന്ന്

10.ഇന്ത്യയിലെയും വിദേശത്തെയും ഒട്ടു മിക്ക ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ട തകഴിയുടെ നോവൽ ഏത്?

ചെമ്മീൻ

11.കേരളത്തിലെ ആദിവാസികളെക്കുറിച്ച് നാരായണൻ എഴുതിയ നോവൽ.

കൊച്ചരേത്തി

12.സിനിമയാക്കിയ ആദ്യ മലയാളനോവൽ.

മാർത്താണ്ഡവർമ്മ

13.കർണനെ കേന്ദ്രകഥാപാത്രമാക്കി പി.കെ. ബാലകൃഷ്ണൻ രചിച്ച നോവൽ

ഇനി ഞാൻ ഉറങ്ങട്ടെ

14.ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി. വാസു ദേവൻ നായർ രചിച്ച നോവൽ

രണ്ടാമൂഴം

15.’വേരുകൾ’ എന്ന നോവൽ രചിച്ചതാര്?

മലയാറ്റൂർ രാമകൃഷ്ണൻ

16.പെരുമാൾ വാഴ്‌ചക്കാലം പശ്ചാത്തല മാക്കി രചിച്ച ‘ഭാസ്‌കരമേനോനാ’ണ് (1905) മലയാളഭാഷയിൽ ആദ്യം പുറത്തുവന്ന അപസർപ്പക നോവൽ. ഇതിന്റെ രചയിതാവ്.

അപ്പൻതമ്പുരാൻ

17.ആദ്യ രാഷ്ട്രീയ നോവൽ.

കെ.നാരായണകുരിക്കൾ രചിച്ച “പാറപ്പുറം’

18.മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ ഭാഷകളിൽത്തന്നെ ഏറ്റവും വലിയ നോവലായി കരുതപ്പെടുന്ന ‘അവകാശികൾ’ രചിച്ചതാര്?

വിലാസിനി

19.ആദ്യത്തെ സൈബർ നോവൽ

മുകുന്ദന്റെ നൃത്തം

20.ഗൗരി എന്ന നോവൽ എഴുതിയത്?

കാരൂർ

21.ഒരു ദേശത്തിന്റ കഥ, ഒരു തെരുവിന്റെ കഥ എന്നിവ ഏത് സാഹിത്യ വിഭാഗത്തിൽ പ്പെടുന്നു?

നോവൽ

22. മലയാളത്തിലെ ആദ്യ ബോധധാരാ നോവൽ.

പോഞ്ഞിക്കര റാഫി രചിച്ച സ്വർഗദൂതൻ

23. പ്രഥമ വയലാർ അവാർഡിനർഹയായ എഴുത്തുകാരി,

ലളിതാംബിക അന്തർജനം

24.ആദ്യ സംഗീത നാടകമാണ് സംഗീത നൈഷധം (1892).ഇതിന്റെ രചയിതാവ്.

ടി. സി. അച്യുതമേനോൻ

25.മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം

കെ. ദാമോദരന്റെ പാട്ട ബാക്കി

26.മലയാളത്തിലെ ആദ്യ സാമൂഹിക നാടകമായി പരിഗണിക്കപ്പെടുന്നത് ?

പി. കെ. കൊച്ചീപ്പൻ തരകന്റെ മറിയാമ്മ

27.മലയാളത്തിലെ ആദ്യ ചരിത്ര നാടകം

ഇ. വി കൃഷ്ണപിള്ളയുടെ സീതലക്ഷ്മി

28.”ഇന്ത്യയിലെനാടകമിഷനറി’ എന്ന് വിളിക്കാവുന്ന നാടകപ്രചാരകൻ?

പ്രൊഫ. ജി. ശങ്കരപ്പിള്ള

29.പ്ലാവിലത്തൊപ്പികൾ’ ആരുടെ നാടകസമാഹാരമാണ്?

പ്രൊഫ. ജി.ശങ്കരപ്പിള്ളയുടെ

30.സാകേതം, ലങ്കാലക്ഷ്‌മി, കാഞ്ചനസീത നാടകങ്ങളുടെ രചയിതാവ്?

സി.എൻ. ശ്രീകണ്ഠ‌ൻ നായർ

31”.മറക്കുടയ്ക്കുള്ളിലെ മഹാനരകം’ എന്ന നാടകം രചിച്ചത്?

എം. ആർ. ബി.

32.’മുടിയനായ പുത്രൻ’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

33.ബഷീർ എഴുതിയ നാടകം?

കഥാബീജം

34.’.അവനവൻ കടമ്പ’ എന്ന നാടകം രചിച്ചത്? കാവാലം നാരായണപ്പണിക്കർ

35.ജി. ശങ്കരപ്പിള്ള കുട്ടികൾക്കുവേണ്ടി നിർമിച്ച നാടകവേദി?

രംഗപ്രഭാത്

 

Category: USS