USS മാതൃക ചോദ്യോത്തരങ്ങൾ Part 4

July 30, 2025

USS

മാതൃകാ ചോദ്യോത്തരങ്ങൾ

കഥ

മലയാളഭാഷയിൽ ആദ്യമുണ്ടായ കഥ. കൊല്ലവർ

ഷം 1065ൽ വിദ്യാവിനോദിനി മാസികയിലാണ് ഈ

കഥ അച്ചടിച്ചുവന്നത്.

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച ‘വാസനാവികൃതി’

ഭാർഗവീനിലയം എന്ന പേരിൽ സിനിമയായ ബഷീറിൻ്റെ കഥ.

നീലവെളിച്ചം

അധ്യാപകകഥാകൃത്ത് എന്നറിയപ്പെടുന്നത്.

കാരൂർ നീലകണ്ഠപ്പിള്ള

ദിവാൻ സർ സി.പിയെ പരാമർശിച്ച് പൊൻകുന്നം വർക്കി എഴുതിയ കഥ.

മോഡൽ

കാരൂർ, വൈക്കം മുഹമ്മദ് ബഷീർ എന്നിവർ ഒരേ പേരിൽ കഥയെഴുതിയിട്ടുണ്ട്. ഏതാണ് ആ കഥ?

പൂവമ്പഴം

ചെറുകഥകൾ മാത്രം എഴുതി ശ്രദ്ധേയനായ മലയാ ളി എഴുത്തുകാരൻ.

ടി.പത്മനാഭൻ

പട്ടാളക്കഥകളെഴുതി പ്രശസ്‌തരായ മൂന്ന് പേർ.

നന്തനാർ, പാറപ്പുറത്ത്, കോവിലൻ

“അശ്വത്ഥാമാവിൻ്റെ ചിരി’ ആരുടെ കഥാസമാഹാ രമാണ്?

കാക്കനാടൻ

എൻ.പി.മുഹമ്മദിന് 1952ലെ മദ്രാസ് ഗവൺമെന്റ് അവാർഡ് നേടിക്കൊടുത്ത ചെറുകഥ.

തൊപ്പിയും തട്ടവും

‘കുട്ടനാടിൻ്റെ കഥാകാരൻ’ എന്നറിയപ്പെടുന്നത്? തകഴി ശിവശങ്കരപ്പിള്ള

ഗൗരി എന്ന കഥ എഴുതിയത്?

ടി. പത്മനാഭൻ

മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും ആരുടെ രചനയാണ്?

അർഷാദ് ബത്തേരി

അക്കമ്മയെ കേന്ദ്രകഥാപാത്രമാക്കി പി. വത്സല രചിച്ച കഥ?

തേങ്ങ

More Questions

1.പഞ്ചമവേദം എന്നറിയപ്പെടുന്ന കൃതി.

മഹാഭാരതം

2 .ഒറ്റ ശ്ലോകത്തിൽ പൂർണ ആശയം വ്യക്തമാക്കുന്ന രചനകൾക്കു പറയുന്ന പേര്.

മുക്‌തകങ്ങൾ

3.കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽനിന്ന് ആരം ഭിക്കുന്ന വളരെ പ്രസിദ്ധമായ സന്ദേശകാവ്യം.

ഉണ്ണുനീലിസന്ദേശം

4.മഹാഭാരതം’ പദാനുപദം മലയാളത്തിലേക്ക് വിവർത്തനം ചെയ്‌ത മഹാകവിയെ കേരളവ്യാസൻ എന്നാണ് നാം വിളിക്കുന്നത്. ഈ മഹാകവിയുടെ യഥാർത്ഥ പേര്.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

5.കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒരൊറ്റ കൃതികൊണ്ടുതന്നെ മലയാളസാഹിത്യലോക ത്ത് പ്രതിഷ്ഠ നേടിയ കവി? രാമപുരത്തുവാര്യർ.

6.വഞ്ചിപ്പാട്ട് വൃത്തം?

നതോന്നത

7.വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്ന് മുണ്ടശ്ശേരി വിശേഷിപ്പിച്ചതാരെ?

കുമാരനാശാനെ

8.കുമാരനാശാൻ ആദ്യമായി എഴുതിയ ഖണ്ഡകാവ്യം. വീണപൂവ്

9.ഇടപ്പള്ളിക്കവികൾ എന്നറിയപ്പെടുന്നത് ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവൻ പിള്ള

Category: USS