കേരളപാഠാവലി ഒമ്പതാം ക്ലാസ് മാതൃകാ ചോദ്യോത്തരങ്ങൾ

കേരളപാഠാവലി
മാതൃകാ ചോദ്യോത്തരങ്ങൾ
https://www.kuttipathram.in
അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക.
9.പരിസ്ഥിതി അതിന്റെ തനിമയോടെ എല്ലാക്കാലത്തും നിലനിൽക്കേണ്ടതാ ണെന്ന കാഴ്ചപ്പാട് അടയാളപ്പെടുത്തുന്ന കവിതാഭാഗ മാണ് പുളിമാവുവെട്ടി ഈ പ്രസ്താവനയെ മുൻനിർത്തി കവിതയ്ക്കു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക
9.പരിസ്ഥിതി അതിനു അനുയോജ്യമായ സന്തുലിതാ വസ്ഥ സ്വയം നിലനിർത്തുന്നുണ്ട്. എല്ലാ ജീവജാലങ്ങ ളെയും ഒരു കണ്ണിപോലെ ഒന്ന് ഒന്നിന്റെ തുടർച്ചയായി പ്രകൃതി നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യനെയും മനുഷ്യനുൾപ്പെടുന്ന സമൂഹ ത്തെയും പ്രകൃതി പരിപാലിക്കുന്നുണ്ട്. മനുഷ്യനാകട്ടെ പരിസ്ഥിതിയുടെ സന്തുലനാവാസ്ഥ തകർക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുകയാണ് ചെയ്യുന്നത്. ഉപയോഗത്തിന് ശേഷം വലിച്ചെറിയുക എന്ന സംസ്കാരമാണല്ലോ ആധുനിക മനുഷ്യൻ പിന്തുടരുന്നത് അതുകൊണ്ട് തന്നെ തന്റെ നേട്ടങ്ങൾക്കൊടുവിൽ ഒന്നിനെയും തിരിഞ്ഞു നോക്കാത്ത ഒരവസ്ഥയാണ് നിലവിൽ മനുഷ്യനുള്ളത്.
പ്രകൃതിയിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റവും ഇതിനുദാഹരണമാണ്. തങ്ങൾക്കാവശ്യമായതിലധികവും വേണം എന്ന മനുഷ്യൻ്റെ മനോഭാവമാണ് ഈ കവിതയിൽ തെളിയുന്നത്. അതിനപ്പുറം സ്വാർത്ഥലാഭത്തിനോടുള്ള മനുഷ്യൻ്റെ അത്യാഗ്രഹത്തെ വെളിപ്പെടുത്തുക കൂ ടിയാണ് ഇടശ്ശേരി.
പ്രകൃതി നൽകുന്ന തണലും തലോടലും തിരിച്ചു നൽകാൻ മനുഷ്യൻ ശ്രമിക്കുന്നില്ല നൂറ്റാണ്ടുകളായി കനിയും കനിവും നൽകിയ മരമാണ് പുളിമാവ്. ഭൂമിയുടെ മാറിടത്തിലേക്കു ആഴത്തിൽ വേരിറങ്ങിയതാണ് ഉടമയുടെ ബാല്യവും കൗമാരവും തല മുറകളും കണ്ടതാണ് എങ്കിലും തെല്ലുപോലും കനി വില്ലാതെ വെട്ടി പലകകൾ ആക്കാൻ തീരുമാനിച്ചിരിക്കു കയാണ് ഉടമ വേരറുത്തു വീഴുമ്പോൾ ഭൂമി സ്വന്തം മാറു പിളരും പോലെ കുലുങ്ങുകയാണ് ചെയ്തതു മനുഷ്യൻ്റെ മയമില്ലാത്ത ഇത്തരം പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ടിവരുന്നതും മനുഷ്യൻ തന്നെയാണ് അവൻ്റെ തലമുറകൾ തന്നെയാണ്. നിർത്താതെ പെയ്യുന്ന പേമാരിയായും തണലില്ലാത്ത കൊടുംവെയിലായും, കുടിനീരില്ലാത്ത കയങ്ങളായും പ്രകൃതിമാറും മനുഷ്യൻ്റെ നിലനിൽപ്പിനു പ്രകൃതിയുടെ കനിവ് അനി വാര്യമാണ് അതുകൊണ്ടു തന്നെ തൻ്റെയും തൻ്റെ തലമുറയുടെയും നിലനിൽപ്പിനു പ്രകൃതിയെ സുസ്ഥിര മാക്കേണ്ടത് അനിവാര്യമാണ് എന്ന തിരിച്ചറിവിലേക്ക് വായനക്കാരനെ എത്തിക്കുകയാണ് കവി.
10. “കാളവണ്ടി യുഗത്തിൽ നിന്നും സ്പുട്നിക് യുഗത്തിലേക്കുള്ള കുതിപ്പിനെയാണ് അത് ലക്ഷ്യമാക്കുന്നത്” മനുഷ്യ പുരോഗ തിയെ അടയാളപ്പെടുത്തുന്നതിന് ഈ വാക്യപ്രയോഗം എത്രമാത്രം പര്യാപ്തമാണ്? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക
10.കാള വണ്ടി യുഗത്തിൽ നിന്നും സ്പുറ്റ്നിക് യുഗത്തിലേ ക്കുള്ള കുതിപ്പ് നിസാരമായ കാര്യമല്ല നാളുകൾ കൊണ്ട് മനുഷ്യൻ നേടിയെടുത്ത വിജയങ്ങളുടെ ചരിത്രമാണത്. മനുഷ്യൻ പുരോഗതിയുടെ പാരമ്യത്തിൽ എത്തിയെങ്കിലും വികസനം ഇന്നും തുടർന്നു തന്നെയാണ് പോകു ന്നത്.കണ്ടു പിടിച്ചതിനേക്കാൾ കൂടുതൽ കൂടുതൽ ഇനിയും ബാക്കിയാണ് എന്നാണ് ശാസ്ത്രവും മനുഷ്യനും പറയുന്നത്. കാളവണ്ടിയിൽ നിന്ന് എഞ്ചിനുകളിലേക്കും അവിടെ നിന്ന് ആകാശത്തു മേഘച്ചിറകുകളെയും ഒടുവിലൊടുവിൽ ആകാശവും തുളച്ചു അന്യഗ്രഹത്തിൽ പോലും കൊടി നാട്ടിയതാണ് മനുഷ്യ പുരോഗതി.
‘കാടുകളിൽ നിന്ന് നാടുകളും നാടുകളിൽ നിന്നു നഗരവും ജനിക്കുന്നത് പോലെയാണ് കാളവണ്ടിയിൽ നിന്നും സ്പൂട്ട്നിക്കി ലേക്കുള്ള യാത്ര.മനുഷ്യ പുരോഗതിയുടെ ചരിത്രത്തെ ഒരു വരിയിൽ ഒതുക്കി എഴുത്തുകാരൻ.