General Knowledge പൊതുവിജ്ഞാനം Part V

General Knowledge
Part V
വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറാകുന്നവർക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ
ഇന്ദിര പ്രിയദർശിനി വൃക്ഷ മിത്ര പുരസ്‌കാരം നേടിയ കേരള സർക്കാർ പദ്ധതി ?
എന്റെ മരം
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഏത് നദിയിലാണ്?
ഭാരതപ്പുഴ
കേരളത്തിലെ ആദ്യ കോൺക്രീറ്റ് അണകെട്ട് ?
മാട്ടുപ്പെട്ടി
ഭാരത പുഴയുടെ നീളം എത്ര മൈൽ ആണ്?
129
മുക്കാലി തടയണ സ്ഥിതിചെയ്യുംന്ന നദി?
ഭവാനി
മണ്റോ തുരുത്ത് ഏത് കായലിൽ സ്ഥിതി ചെയ്യുന്നു?
അഷ്ടമുടി കായൽ
ഗായത്രിപുഴ ഭാരത പുഴയുമായി ചേരുന്ന സ്ഥലം?
മായനൂർ
കേരളത്തിലെ പ്രകൃതിയാലുള്ള ഏക ഓക്സ്ബോ തടാകം?
വൈന്തല തടാകം
അയ്യങ്കാളി വളളം കളി നടക്കുന്ന കായൽ?
വെള്ളായണി കായൽ
തലപ്പാടി പുഴ എന്നറിയപ്പെടുന്ന പുഴ ?
മഞ്ചേശ്വരം പുഴ
കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം ?
ബ്രഹ്മപുരം
പേപ്പാറ അണക്കെട്ട് ഏത് നദിയിലാണ് ?
കരമന
പെരിയാർ ഇന്ത്യയിലെ എത്രാമത്തെ കടുവാ സങ്കേതമാണ് ?
10
സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് രൂപവത്കരിച്ച വർഷം ?
2005
കേരളത്തിൽ ഒരു ജില്ല പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ജലവൈദ്യുത പദ്ധതി ?
മീൻവല്ലം
റെഡ് ഡാറ്റാ ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം ?
പറമ്പിക്കുളം
ദേശാടന പക്ഷികളുടെ പറുദീസാ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?
കടലുണ്ടി
കക്കി അണക്കെട്ടു ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
പമ്പ
തടാകങ്ങളെ കുറിച്ചുള്ള പഠനം?
ലിംനോളജി
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
ചിൽക്ക തടാകം